നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഷമിക്ക് 6 വിക്കറ്റ്; ഇന്ത്യക്ക് ജയിക്കാൻ 287 റൺസ്

  ഷമിക്ക് 6 വിക്കറ്റ്; ഇന്ത്യക്ക് ജയിക്കാൻ 287 റൺസ്

  • Last Updated :
  • Share this:
   പെർത്ത്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ജയിക്കാൻ ഇന്ത്യക്ക് 287 റൺസ് വേണം. ഉയര്‍ന്ന ലീഡിലേക്ക് നീങ്ങിയ ഓസിസിനെ മുഹമ്മദ് ഷാമിയിലൂടെ ഇന്ത്യ പിടിച്ചുകെട്ടുകയായിരുന്നു. ഷമി ആറു വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിങ്സിൽ 243 റൺസിന് ഓസിസ് നിരയിലെ എല്ലാവരും പുറത്തായി.  ജസ്പ്രീത് ബുംറ മൂന്നു വിക്കറ്റും ഇഷാന്ത് ശർമ ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഒരു റൺസ് എടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി. രാഹുലിനെ മിച്ചൽ സ്റ്റാർക്ക് ക്ലീൻ ബൗള്‍ഡ് ചെയ്തു.

   നാലാം ദിനം ആറ് വിക്കറ്റ് ബാക്കിയിരിക്കെ 175 റൺസ് ലീഡോടെയാണ് ഓസ്ട്രേലിയ ബാറ്റിങ് തുടങ്ങിയത്. ഉസ്മാൻ ഖവാജ 72 റൺസെടുത്തു. ക്യാപ്റ്റൻ ടിം പെയ്ൻ 37ഉം ട്രാവിസ് ഹെഡ് 19ഉം റൺസെടുത്തു. ജോഷ് ഹേസിൽ‌വുഡ് 17 റൺസെടുത്ത് പുറത്താകാതെ നിന്നു. ഉയർന്ന സ്കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഓസ്ട്രേലിയയെ തകർത്തത് മുഹമ്മദ് ഷമിയാണ്. ആരോൺ ഫിഞ്ച്, ഉസ്മാൻ ഖവാജ, ഷോൺ മാർഷ്, ട്രാവിസ് ഹെഡ്, ടിം പെയ്ൻ, നതാൻ ലയോൺ എന്നിവരുടെ വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. 190ന് 4 വിക്കറ്റ് എന്ന നിലയിൽ നിന്ന് 207ന് ഒൻപത് എന്ന നിലയിലേക്ക് ഓസ്ട്രേലിയ തകർന്നടിയുകയായിരുന്നു.

   First published: