ശാസ്ത്രിയും വിരാടും കാണാന്‍, ഓസീസിനെതിരായ ടീമിനെ പ്രഖ്യാപിച്ച് കുംബ്ലെ
Last Updated:
മുംബൈ: ഓസീസിനെതിരായ രണ്ടാം ടെസ്റ്റിലെ പരാജയം മറികടക്കാന്‍ മൂന്നാം ടെസ്റ്റില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകനും നായകനുമായ അനില്‍ കുംബ്ലെ. മൂന്നാം ടെസ്റ്റിനുള്ള പ്ലെയിങ്ങ് ഇലവനെയാണ് കുംബ്ല ഇന്ത്യന്‍ ടീമിനു മുന്നിലേക്ക വെച്ചിരിക്കുന്നത്.
അടിമുടി അഴിച്ചുപണികളുമായാണ് കുംബ്ലെയുടെ ടീം പ്രഖ്യാപനം. ഓപ്പണര്‍മാരില്‍ തന്നെ അപ്രതീക്ഷിത മാറ്റമാണ് മുന്‍ പരിശീലകന്‍ വരുത്തിയിരിക്കുന്നത്. ആറ് ബാറ്റ്സ്മാന്‍മാരും അഞ്ച് ബൗളര്‍മാരുമാണ് മൂന്നാം ടെസ്റ്റിലേക്ക് താരം നിര്‍ദ്ദേശിക്കുന്നത്. മായങ്ക് അഗര്‍വാളിനേയും ഹനുമ വിഹാരിയേയും ഓപ്പണര്‍മാരാക്കിയുള്ള പരീക്ഷണമാണ് കുബ്ലെയുടേത്.
Also Read: 'ഇതെവിടുന്നു വന്നു?'; ബൂംറയെ പുകഴ്ത്തിയെന്ന വാര്‍ത്ത നിഷേധിച്ച് ജോണ്‍സണ്‍
ഇരുവര്‍ക്കും പിന്നാലെ പൂജാര, കോഹ്‌ലി, രഹാനെ, പന്ത് എന്നിവരും കളത്തിലെത്തും. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ ഒരു സ്പിന്നറെയും ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ കുംബ്ലെയുടെ തീരുമാനം അശ്വിനെയും ജഡേജയെയും സ്പിന്‍ ഡിപ്പാര്‍ട്‌മെന്റില്‍ കളിപ്പിക്കുക എന്നതാണ്. മുഹമ്മദ് ഷമി, ജസ്പ്രിത് ബൂംറ, ഇശാന്ത് ശര്‍മ്മ എന്നിവരാണ് പേസര്‍മാര്‍.
advertisement
Also Read: 'ദി റിയല് സ്പോര്ട്സ്മാന്'; കോഹ്ലിയുമായുള്ള വാക്കുതര്ക്കത്തില് പെയ്നിന്റെ പ്രതികരണം
കുംബ്ലെയുടെ പ്ലെയിങ്ങ് ഇലവന്‍
മായങ്ക് അഗര്‍വാള്‍, ഹനുമ വിഹാരി, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രിത് ബൂംറ, ഇശാന്ത് ശര്‍മ്മ.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 24, 2018 5:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ശാസ്ത്രിയും വിരാടും കാണാന്‍, ഓസീസിനെതിരായ ടീമിനെ പ്രഖ്യാപിച്ച് കുംബ്ലെ


