'ഇതെവിടുന്നു വന്നു?'; ബൂംറയെ പുകഴ്ത്തിയെന്ന വാര്‍ത്ത നിഷേധിച്ച് ജോണ്‍സണ്‍

Last Updated:
സിഡ്‌നി: ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബൂംറയെ പുകഴ്ത്തി തന്റേതെന്ന പേരില്‍ പുറത്ത് വന്ന വാര്‍ത്ത നിഷേധിച്ച് ഓസീസ് മുന്‍ താരം മിച്ചല്‍ ജോണ്‍സണ്‍. കഴിഞ്ഞദിവസം ഐസിസിയുടെ ട്വിറ്റര്‍ പേജിലായിരുന്നു ജോണ്‍സണിന്റേതെന്ന പേരില്‍ അഭിമുഖം പ്രത്യക്ഷപ്പെട്ടത്. ഇത് റീ ട്വീറ്റ് ചെയ്താണ് താരം വാര്‍ത്ത നിഷേധിച്ചത്.
തന്നെ കൂടുതല്‍ ആകര്‍ഷിച്ചത് ബുംറയാണെന്നും താരത്തിന്റെ വ്യത്യസ്ത ആക്ഷനാണെന്നും ജോണ്‍സണ്‍ പറയുന്നതായിരുന്നു അഭിമുഖത്തില്‍ ഉണ്ടായിരുന്നത്. 'മോശം പന്തുകള്‍ അപൂര്‍വ്വമായേ എറിയാറുള്ളൂ. അതുകൊണ്ട് തന്നെ ബാറ്റ്സ്മാന്മാര്‍ക്ക് ബുംറയെ നേരിടുകയെന്നത് ഏറെ ബുദ്ധിമുട്ടും. രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരും. ഒരു വശത്ത് അവന്‍ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദമാണ് മറുവശത്ത് വിക്കറ്റായി വീഴുന്നത്' എന്ന വാക്കുകളോടെയായിരുന്നു ഐസിസിയുടെ ട്വീറ്റ്.
Also Read:  'ദി റിയല്‍ സ്‌പോര്‍ട്‌സ്മാന്‍'; കോഹ്‌ലിയുമായുള്ള വാക്കുതര്‍ക്കത്തില്‍ പെയ്‌നിന്റെ പ്രതികരണം
എന്നാല്‍ ഇത് നിഷേധിച്ച് രംഗത്തെത്തിയ ജോണ്‍സണ്‍ ഇതെവിടുന്നാണ് വന്നതെന്നും ആരാണ് എഴുതിയതെന്നും ചോദിക്കുകയായിരുന്നു. ബൂംറയെക്കുറിച്ച് പറയുന്ന ചില കാര്യങ്ങള്‍ താന്‍ അംഗീകരിക്കുന്നുണ്ടെന്നും താരം പറഞ്ഞു. 'ഇതെവിടുന്നു വന്നു? എനിക്ക് ഓര്‍മ്മയില്ലല്ലോ? ആരാണ് ഇതെഴുതിയത്? ഇതിലെ ചില കാര്യങ്ങള്‍ ഞാന്‍ അംഗീകരിക്കുന്നുണ്ട്, പക്ഷെ ആര്‍ക്കു മുന്നിലും ഇരുന്നതായി ഞാന്‍ ഓര്‍ക്കുന്നില്ല' താരം ട്വീറ്റ് ചെയ്തു.
advertisement
Also Read:  ഭാര്യയെ പുകഴ്ത്തുന്നവര്‍ സൂക്ഷിക്കുക; വിരാട് കോഹ്‌ലിക്ക് പറ്റിയതെന്ത്?
അബിമുഖം നടന്നിട്ടിലെന്ന ജോണ്‍സണിന്റെ ട്വീറ്റ് വന്നതോടെ ഐസിസി ഇന്റര്‍വ്യൂ ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇന്ത്യാ- ഓസീസ് ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് സംഭവങ്ങള്‍ എന്നതാണ് പ്രധാനകാര്യം.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഇതെവിടുന്നു വന്നു?'; ബൂംറയെ പുകഴ്ത്തിയെന്ന വാര്‍ത്ത നിഷേധിച്ച് ജോണ്‍സണ്‍
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement