IND vs AUS 2nd Test| രണ്ടാം ടെസ്റ്റില്‍ രാഹുല്‍ ഓപ്പണ്‍ ചെയ്യും; രോഹിത് ശര്‍മ മധ്യനിരയില്‍

Last Updated:

രാഹുല്‍ ഓപ്പണ്‍ ചെയ്യും. താന്‍ മധ്യനിരയില്‍ ഏതെങ്കിലും സ്ഥാനത്തിറങ്ങുമെന്നും ഇന്ത്യൻ നായകന്‍ വ്യക്തമാക്കി

(Picture Credit: AP)
(Picture Credit: AP)
അഡ്ലെയ്ഡ്: വെള്ളിയാഴ്ച ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കായി കെ എല്‍ രാഹുല്‍- യശസ്വി ജയ്‌സ്വാള്‍ സഖ്യം ഓപ്പണ്‍ ചെയ്യും. മടങ്ങിയെത്തിയ ക്യാപ്റ്റൻ രോഹിത് ശര്‍മ മധ്യനിരയിലായിരിക്കും ബാറ്റിങ്ങിനിറങ്ങുക. രണ്ടാം ടെസ്റ്റിന് മുന്നോടായായി നടത്തിയ വാർത്താസമ്മേളനത്തിലാണ് രോഹിത് ശർമ ഇക്കാര്യം വ്യക്തമാക്കിയത്.
ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്തിലെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത് കെ എല്‍ രാഹുലും യശസ്വി ജയ്സ്വാളുമായിരുന്നു. ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ അഭാവത്തിലാണ് രാഹുല്‍ ഓപ്പണറായി വന്നത്. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ സഖ്യം ക്ലിക്കാകുകയും ചെയ്തിരുന്നു. രണ്ടാം ടെസ്റ്റില്‍ രോഹിത് ഇറങ്ങുന്നതോടെ ഓപ്പണിങ് സഖ്യം ആരായിരിക്കുമെന്ന ആകാംക്ഷയും ഉയന്നിരുന്നു.
അഡ്ലെയ്ഡ് ടെസ്റ്റില്‍ രാഹുല്‍- യശസ്വി സഖ്യമായിരിക്കും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക എന്നു നായകന്‍ വ്യക്തമാക്കി. രാഹുല്‍ ഓപ്പണ്‍ ചെയ്യും. താന്‍ മധ്യനിരയില്‍ ഏതെങ്കിലും സ്ഥാനത്തിറങ്ങുമെന്നും നായകന്‍ വ്യക്തമാക്കി. രാഹുല്‍ ആദ്യ മത്സരത്തിൽ വളരെ നന്നായി കളിച്ചുവെന്നും ബാറ്റിങ് ഓർഡറിൽ മാറ്റംവരുത്തേണ്ട സാഹചര്യമില്ലെന്നും രോഹിത് പറഞ്ഞു.
advertisement
32കാരനായ കെ എൽ രാഹുൽ 2014 ഡിസംബറിലാണ് ടെസ്റ്റിൽ ഇന്ത്യക്കായി അരങ്ങേറിയത്. ഓസ്ട്രേലിയക്കെതിരെ പെർത്തിലെ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 26 റൺസും രണ്ടാം ഇന്നിങ്സിൽ 77 റൺസും നേടിയിരുന്നു. 295 റൺസിന് ഇന്ത്യ വിജയിച്ച ആദ്യ മത്സരത്തിൽ, യശസ്വി ജയ്സ്വാൾ- രാഹുൽ സഖ്യം ഒന്നാം വിക്കറ്റിൽ 201 റൺസും കൂട്ടിച്ചേർത്തിരുന്നു.
വെള്ളിയാഴ്ച മുതല്‍ പകല്‍- രാത്രി പോരാട്ടമാണ് രണ്ടാം ടെസ്റ്റില്‍ അരങ്ങേറുന്നത്. പിങ്ക് പന്തിലാണ് പോരാട്ടം. 5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിനു മുന്നിലാണ്.
advertisement
Summary: Indian skipper Rohit Sharma confirmed that KL Rahul will open the innings for India in the second Test against Australia. The second Test of the ongoing five-match series between India and Australia is scheduled to take place at Adelaide Oval from December 6 to 10. It is going to be a day-night game and will be played with a pink ball.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs AUS 2nd Test| രണ്ടാം ടെസ്റ്റില്‍ രാഹുല്‍ ഓപ്പണ്‍ ചെയ്യും; രോഹിത് ശര്‍മ മധ്യനിരയില്‍
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement