ജയം നേടാന്‍ ഇന്ത്യ; ഓപ്പണര്‍മാര്‍ മടങ്ങി; ലക്ഷ്യം 299 റണ്‍സ്

നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് 298 റണ്‍സെടുത്തത്.

cricketnext
Updated: January 15, 2019, 4:58 PM IST
ജയം നേടാന്‍ ഇന്ത്യ; ഓപ്പണര്‍മാര്‍ മടങ്ങി; ലക്ഷ്യം 299 റണ്‍സ്
വിരാട് കോഹ്‌ലി
  • Cricketnext
  • Last Updated: January 15, 2019, 4:58 PM IST IST
  • Share this:
അഡ്‌ലെയ്ഡ്: രണ്ടാം ഏകദിനത്തില്‍ ഓസീസ് ഉയര്‍ത്തിയ 299 റണ്‍സ് പിന്തുടരുന്ന ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയുമാണ് മടങ്ങിയത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 103 ന് രണ്ട് എന്ന നിലയിലാണ് ഇന്ത്യ. നേരത്തെ നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് 298 റണ്‍സെടുത്തത്.

സെഞ്ച്വറി നേടിയ ഷോണ്‍ മാര്‍ഷിന്റെ ഇന്നിങ്‌സാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ആറാം വിക്കറ്റില്‍ ഒന്നിച്ച മാര്‍ഷ്-മാക്‌സ്‌വെല്ലും ഒരുഘട്ടത്തില്‍ ഓസീസ് സ്‌കോര്‍ 300 കടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. 109 പന്തില്‍ നിന്ന് 10 ബൗണ്ടറികളോടെയാണ് മാര്‍ഷ് കരിയറിലെ ഏഴാം സെഞ്ചുറി തികച്ചത്. 123 പന്തില്‍ 11 ബൗണ്ടറികളും മൂന്നു സിക്സറുകളും സഹിതം 131 റണ്‍സെടുത്താണ് താരം പുറത്തായത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച മാക്‌സ്‌വെല്‍ 37 പന്തില്‍ നിന്ന് 48 റണ്‍സെടുത്തു.

Also Read:  'ഇതിനേക്കാള്‍ വലിയ തെറ്റുചെയ്തവര്‍ ഇപ്പോഴും കളത്തിലുണ്ട്'; ഹര്‍ദ്ദിക്കിനെയും രാഹുലിനെയും പിന്തുണച്ച് ശ്രീശാന്ത്

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്.

രോഹിത് ശര്‍മ 52 പന്തില്‍ 43 റണ്‍സും ശിഖര്‍ ധവാന്‍ 28 പന്തില്‍ 32 റണ്‍സുമെടുത്താണ് പുറത്തായത്. നിലവില്‍ 27 റണ്ണുമായി നായകന്‍ കോഹ്‌ലിയും 4 റണ്ണോടെ അമ്പാട്ടി റായിഡുവുമാണ് ക്രീസില്‍.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 15, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍