'ഇതിനേക്കാള്‍ വലിയ തെറ്റുചെയ്തവര്‍ ഇപ്പോഴും കളത്തിലുണ്ട്'; ഹര്‍ദ്ദിക്കിനെയും രാഹുലിനെയും പിന്തുണച്ച് ശ്രീശാന്ത്
'ഇതിനേക്കാള്‍ വലിയ തെറ്റുചെയ്തവര്‍ ഇപ്പോഴും കളത്തിലുണ്ട്'; ഹര്‍ദ്ദിക്കിനെയും രാഹുലിനെയും പിന്തുണച്ച് ശ്രീശാന്ത്
അവര്‍ ചില മോശം പരാമര്‍ശങ്ങള്‍ നടത്തുകയുണ്ടായി. പക്ഷേ ഇതിനേക്കാള്‍ വലിയ തെറ്റുകള്‍ ചെയ്തവര്‍ ഇപ്പോഴും പലയിടങ്ങളിലുണ്ട്, ക്രിക്കറ്റില്‍ മാത്രമല്ല
sreesanth
Last Updated :
Share this:
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനു വിലക്ക് നേരിടുന്ന ഇന്ത്യന്‍ താരങ്ങളായ ഹര്‍ദ്ദിക് പാണ്ഡ്യയെയും കെഎല്‍ രാഹുലിനെയും പിന്തുണച്ച് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീംഅംഗം എസ് ശ്രീശാന്ത്. ഇതിനെക്കാള്‍ വലിയ തെറ്റുചെയ്തവര്‍ ക്രിക്കറ്റിലും മറ്റിടങ്ങളിലും ഇപ്പോഴും ഉണ്ടെന്നും താരങ്ങള്‍ക്കെതിരായ നടപടി കടുത്തതാണെന്നും താരം പറഞ്ഞു.
'സംഭവിച്ചതെല്ലാം മോശം കാര്യങ്ങളാണ്. പക്ഷേ ലോകകപ്പ് അടുത്തിരിക്കുകയാണ്. ഹാര്‍ദിക്കും രാഹുലും മികച്ച ക്രിക്കറ്റര്‍മാരാണ്. ഇരുവരും മാച്ച് വിന്നേഴ്സുമാണ്. ഒരു ക്രിക്കറ്ററെ സംബന്ധിച്ച് കളിക്കാന്‍ സാധിക്കാതെയിരിക്കുക എന്നത് എത്ര വിഷമമുള്ള കാര്യമാണെന്ന് എനിക്കറിയാം. ബി.സി.സി.ഐ ഇരുവരെയും വീണ്ടും കളിക്കാന്‍ അനുവദിക്കുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ' ശ്രീശാന്ത് പറഞ്ഞു.
'അവര്‍ ചില മോശം പരാമര്‍ശങ്ങള്‍ നടത്തുകയുണ്ടായി. പക്ഷേ ഇതിനേക്കാള്‍ വലിയ തെറ്റുകള്‍ ചെയ്തവര്‍ ഇപ്പോഴും പലയിടങ്ങളിലുണ്ട്. ക്രിക്കറ്റില്‍ മാത്രമല്ല.' ശ്രീശാന്ത് കുറ്റപ്പെടുത്തി. 2013 ലെ ഐപിഎല്‍ മത്സരത്തിനിടെയുണ്ടായ വാതുവെപ്പ് വിവാദങ്ങളെത്തുടര്‍ന്ന് ബിസിസിഐയുടെ ആജീവാനന്ത വിലക്ക് നേരിടുന്ന താരമാണ് ശ്രീശാന്ത്.
കോഫീ വിത്ത് കരണ്‍ എന്ന ടെലിവിഷന്‍ പരിപാടിയിലായിരുന്നു ഹര്‍ദിക് പാണ്ഡ്യയുടെയും കെഎല്‍ രാഹുലിന്റെയും സ്ത്രീവിരുദ്ധ പരാമര്‍ശം. രൂക്ഷവിമിര്‍ശമുയര്‍ന്നതിന് പിന്നാലെ ഇരുവരെയും ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് പുറത്താക്കിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.