വയസ്സ് 39! ചോരയൊലിക്കുന്ന കാലുമായി ബൗളിംഗ് തുടര്‍ന്ന് ആന്‍ഡേഴ്‌സണ്‍; കയ്യടിച്ച് ക്രിക്കറ്റ് ലോകം, വീഡിയോ
- Published by:Sarath Mohanan
- news18-malayalam
Last Updated:
ഓവലിലെ ആദ്യദിനം ഇന്ത്യന്‍ ഇന്നിംഗ്സിലെ 40-ാം ഓവറിലാണ് ആന്‍ഡേഴ്സണ് പരിക്കേറ്റത്. റണ്ണപ്പിനിടെ വീണ താരത്തിന്റെ കാല്‍മുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു.
പഴകും തോറും വീര്യം കൂടുന്ന വൈന്‍ പോലെയാണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നാണ് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്. പ്രായം കൂടുന്തോറും ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍ ആന്‍ഡേഴ്‌സന്റെ ബൗളിങ്ങിന്റെ മൂര്‍ച്ച വര്‍ധിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. മനോഹരമായ സ്വിങ് ബൗളിങ്ങിന്റെ ഉടമയായ താരം ഇംഗ്ലണ്ടിന് വേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരം കൂടിയാണ്. വയസ്സ് 39 ആണെങ്കിലും മൈതാനത്ത് ഇറങ്ങിയാല്‍ ആന്‍ഡേഴ്‌സണ്‍ യുവതാരമാണ്.
ന്യൂ ബോളില്‍ പന്ത് ഇരു വശത്തേക്കും സ്വിങ്ങ് ചെയ്യിച്ച് ഇന്ത്യന്‍ ടോപ് ഓര്‍ഡറിനെ വെള്ളം കുടിപ്പിക്കുകയാണ് ആന്‍ഡേഴ്‌സണ്‍. ഇന്ത്യക്കെതിരെ നടക്കുന്ന പരമ്പരയില്‍ ഇതിനോടകം 20.79 ശരാശരിയില്‍ 14 വിക്കറ്റുമായി പരമ്പരയിലെ മൂന്നാമത്തെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ് അദ്ദേഹം. ഇപ്പോഴിതാ അദേഹത്തിന്റെ ബൗളിംഗിന്റെ മികവിനല്ലാതെ പരിക്കേറ്റിട്ടും പിന്മാറാത്ത പോരാട്ടവീര്യത്തിന് കയ്യടിക്കുകയാണ് ക്രിക്കറ്റ് ലോകം.
The blood is bleeding on James Anderson's legs. pic.twitter.com/8AFpUxMmsH
— CricketMAN2 (@man4_cricket) September 2, 2021
advertisement
ഓവലിലെ ആദ്യദിനം ഇന്ത്യന്‍ ഇന്നിംഗ്സിലെ 40-ാം ഓവറിലാണ് ആന്‍ഡേഴ്സണ് പരിക്കേറ്റത്. റണ്ണപ്പിനിടെ വീണ താരത്തിന്റെ കാല്‍മുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു. എന്നാല്‍ മെഡിക്കല്‍ സഹായം തേടുന്നതിനും പകരക്കാരനെ ഇറക്കുന്നതിനും പകരമായി ബൗളിംഗ് തുടരുകയായിരുന്നു ആന്‍ഡേഴ്സണ്‍.
#ENGvIND pic.twitter.com/Hogx2XM6R7
— The sports 360 (@Thesports3601) September 2, 2021
ആന്‍ഡേഴ്സണിന്റെ കാല്‍മുട്ടില്‍ നിന്ന് രക്തം വരുന്നത് ക്യാമറ ദൃശ്യങ്ങളില്‍ കാണാമായിരുന്നു. കാല് മുറിഞ്ഞിട്ടും ബൗളിംഗ് തുടര്‍ന്ന താരത്തെ ആരാധകര്‍ പ്രശംസ കൊണ്ടുമൂടുകയാണ്. 39ആം വയസിലാണ് ആന്‍ഡേഴ്സണ്‍ ഇത്രയേറെ പോരാട്ടവീര്യം കാണിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ആന്‍ഡേഴ്സണെ പ്രശംസിച്ചുള്ള നിരവധി ട്വീറ്റുകളാണ് ട്വിറ്ററില്‍ വരുന്നത്.
advertisement
Dedication level of Anderson 🔥
Bleeding from the left leg still bowling oh man ! ❤️#IndvsEng pic.twitter.com/QUO28aQYK5
— Dhoni 💛✨ (@Shalvi_Rajput07) September 2, 2021
അതേസമയം ഓവലില്‍ ആരംഭിച്ച നാലാം ടെസ്റ്റില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യന്‍ ടീം ആതിഥേയര്‍ക്കെതിരെ തിരിച്ചടിക്കുകയാണ്. ഇന്ത്യന്‍ ഇന്നിങ്സ് 191 റണ്‍സിന് അവസാനിപ്പിച്ച് മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 53 എന്ന നിലയിലാണ്. റോറി ബേണ്‍സ് (5), ഹസീബ് ഹമീദ് (0), ക്യാപ്റ്റന്‍ ജോ റൂട്ട് (21) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും ഉമേഷ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.
advertisement
നേരത്തെ ടോസ്സ് നഷ്ടപ്പെട്ട ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ടീം 191 റണ്‍സ് നേടുന്നതിനിടെ എല്ലാവരും പുറത്തായിരുന്നു. ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത് ക്യാപ്റ്റന്‍ വിരാട് കോഹ്ലി (50), ഷാര്‍ദുല്‍ ഠാക്കൂര്‍ (57) എന്നിവരുടെ അര്‍ധസെഞ്ചുറികളായിരുന്നു. ഇവരൊഴികെ ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും തന്നെ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ഷാര്‍ദുലാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 33 പന്തില്‍ ടി20 ശൈലിയിലാണ് താരം അര്‍ധസെഞ്ചുറി കുറിച്ചത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 03, 2021 12:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
വയസ്സ് 39! ചോരയൊലിക്കുന്ന കാലുമായി ബൗളിംഗ് തുടര്‍ന്ന് ആന്‍ഡേഴ്‌സണ്‍; കയ്യടിച്ച് ക്രിക്കറ്റ് ലോകം, വീഡിയോ