റുതുരാജ് ഗെയ്‌ക്ക്‌വാദ് സഞ്ജുവും തിളങ്ങി; ഇന്ത്യയ്ക്കെതിരെ അയർലൻഡിന് 186 റൺസ് വിജയ ലക്ഷ്യം
Last Updated:
26 പന്ത് നേരിട്ട സഞ്ജു സാംസൺ 40 റൺസെടുത്ത് പുറത്തായി. അഞ്ച് ഫോറും ഒരു സിക്സറും ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്‍റെ ഇന്നിംഗ്സ്
ഡുബ്ലിൻ: അയർലൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ റുതുരാജ് ഗെയ്‌ക്ക്‌വാദ്(58), സഞ്ജു സാംസൺ(40), റിങ്കു സിങ്(38) എന്നിവരുടെ മികവിൽ നിശ്ചിത 20 ഓവറിൽ അഞ്ചിന് 185 റൺസെടുത്തു. ശിവം ദുബെ 22 റൺസെടുത്ത് പുറത്താകാതെ നിന്നു. അയർലൻഡിന് വേണ്ടി ബാരി മക്കാർത്തി രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. സ്കോർ ബോർഡിൽ 34 റൺസെടുത്തപ്പോഴേക്കും രണ്ടു വിക്കറ്റുകൾ നഷ്ടമായിരുന്നു. 18 റൺസെടുത്ത യശ്വസ്വി ജയ്സ്വാളും ഒരു റൺസെടുത്ത തിലക് വർമയുമാണ് പുറത്തായത്. തുടർന്ന് ക്രീസിൽ ഒത്തുചേർന്ന സഞ്ജു സാംസണും റുതുരാജ് ഗെയ്‌ക്ക്‌വാദും ചേർന്നാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.
26 പന്ത് നേരിട്ട സഞ്ജു സാംസൺ 40 റൺസെടുത്ത് പുറത്തായി. അഞ്ച് ഫോറും ഒരു സിക്സറും ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്‍റെ ഇന്നിംഗ്സ്. സ്പിൻ ബോളറായ വൈറ്റിന്‍റെ പിന്തിൽ ഇൻസൈഡ് എഡ്ജിലൂടെ ക്ലീൻ ബോൾഡാകുകയായിരുന്നു സഞ്ജു. മറുവശത്ത് പിടിച്ചുനിന്ന റുതുരാജ് അർദ്ധസെഞ്ച്വറി പിന്നിട്ടശേഷമാണ് പുറത്തായത്. റുതുരാജ് 43 പന്തിൽ 58 റൺസെടുത്തു.
advertisement
റിങ്കു സിങും ശിവം ദുബെയും ചേർന്ന് അവസാന ഓവറുകളിൽ സ്കോർ ഉയർത്തുകയായിരുന്നു. റിങ്കു സിങ് 21 പന്തിൽ 38 റൺസെടുത്തു. റിങ്കു മൂന്ന് സിക്സറും രണ്ട് ഫോറും പറത്തി. മറുവശത്ത് ശിവം ദുബെ 16 പന്തിൽ 22 റൺസെടുത്ത് പുറത്താകാതെ നിന്നു. അദ്ദേഹം രണ്ട്സിക്സറും പറത്തി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
August 20, 2023 9:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
റുതുരാജ് ഗെയ്‌ക്ക്‌വാദ് സഞ്ജുവും തിളങ്ങി; ഇന്ത്യയ്ക്കെതിരെ അയർലൻഡിന് 186 റൺസ് വിജയ ലക്ഷ്യം