ഇന്ത്യ വിന്‍ഡീസ് ഒന്നാം ടെസ്റ്റ്: തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം തിരിച്ചുവന്ന് ഇന്ത്യ

ആദ്യദിവസത്തെ കളി അവസാനിപ്പിച്ചപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.

news18
Updated: August 23, 2019, 1:13 PM IST
ഇന്ത്യ വിന്‍ഡീസ് ഒന്നാം ടെസ്റ്റ്: തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം തിരിച്ചുവന്ന് ഇന്ത്യ
ആദ്യദിവസത്തെ കളി അവസാനിപ്പിച്ചപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.
  • News18
  • Last Updated: August 23, 2019, 1:13 PM IST IST
  • Share this:
ആന്റിഗ്വ: ഇന്ത്യ വിന്‍ഡീസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം തിരിച്ചുവന്ന് ടീം ഇന്ത്യ. ആദ്യദിവസത്തെ കളി മഴമൂലം നേരത്തെ അവസാനിപ്പിച്ചപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 20 റണ്‍സോടെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും മൂന്ന് റണ്‍സോടെ രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.

ഏകദിന, ടി20 പരമ്പരകളിലെ മികച്ച ജയം ആവര്‍ത്തിക്കാനിറങ്ങിയ ഇന്ത്യയെ കരീബിയന്‍ ബൗളര്‍മാര്‍ തുടക്കത്തില്‍ തന്നെ പ്രതിരോധത്തിലാക്കുകയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ വെറും 25 റണ്‍സ് എത്തുമ്പോഴേക്കും മൂന്ന് മുന്‍നിര താരങ്ങളെയാണ് ഇന്ത്യക്ക് നഷ്ടമായത്.

Also Read: ഇന്ത്യ- വിന്‍ഡീസ് ഒന്നാം ടെസ്റ്റ്: ചരിത്രമെഴുതാന്‍ ജഡേജ; താരത്തെ കാത്തിരിക്കുന്നത് ഈ നാഴികക്കല്ലുകള്‍

അജിങ്ക്യാ രഹാനെയ്‌ക്കൊപ്പം ഓപ്പണര്‍ കെഎല്‍ രാഹുല്‍ സ്‌കോര്‍ മുന്നോട്ട് നയിക്കുന്നതിനിടെ 44 റണ്‍സെടുത്ത രാഹുലിനെ റോസ്റ്റണ്‍ ചേസ് വീഴ്ത്തുകയായിരുന്നു. 97 പന്തുകള്‍ നേരിട്ടാണ് രാഹുല്‍ 44 റണ്‍സെടുത്തത്. പിന്നീട് ഹനുമ വിഹാരി നല്ലരീതിയില്‍ തുടങ്ങിയെങ്കിലും 32 റണ്‍സെടുത്ത് താരം പുറത്തായി. പിന്നാലെ അര്‍ധ സെഞ്ച്വറി നേടിയ ഉപനായകന്‍ രഹാനെയും (81) വീണു.

മായങ്ക് അഗര്‍വാള്‍ (5), ചേതേശ്വര്‍ പൂജാര (2), വിരാട് കോഹ്ലി (9) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. വിന്‍ഡീസിനായി കെമര്‍ റോച്ച് മൂന്നും ഗബ്രിയേല്‍ രണ്ടും റോസ്റ്റണ്‍ ചേസ് ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: August 23, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading