IND vs WI | ഇന്ത്യൻ ക്യാമ്പിൽ കോവിഡ് വ്യാപനം; ധവാനടക്കം മൂന്ന് താരങ്ങൾ പോസിറ്റീവ്; വിൻഡീസ് പരമ്പര അനിശ്ചിതത്വത്തില്‍

Last Updated:

മൂന്ന് താരങ്ങളടക്കം ആറ് പേര്‍ കോവിഡ് പോസിറ്റീവ് ആയതായി ബിസിസിഐ അറിയിച്ചു.

ശിഖര്‍ ധവാന്‍ (File Image)
ശിഖര്‍ ധവാന്‍ (File Image)
വെസ്റ്റ് ഇന്‍ഡീസിനെതിരായ (India vs West Indies) പരിമിത ഓവർ ക്രിക്കറ്റ് പരമ്പരയ്‌ക്ക് മുമ്പ് ഇന്ത്യക്ക് (Team India) വൻ തിരിച്ചടി. പരമ്പരയ്ക്കായി ഒരുങ്ങുന്ന ഇന്ത്യൻ ടീമിൽ കോവിഡ് (Covid 19) വ്യാപനം സ്ഥിരീകരിച്ചതാണ് ഇന്ത്യൻ സംഘത്തിന് തിരിച്ചടിയായിരിക്കുന്നത്. മൂന്ന് താരങ്ങളടക്കം ആറ് പേര്‍ കോവിഡ് പോസിറ്റീവ് ആയതായി ബിസിസിഐ അറിയിച്ചു.
സീനിയർ താരം ശിഖര്‍ ധവാന്‍ (Shikhar Dhawan), യുവ താരങ്ങളായ ശ്രേയസ് അയ്യര്‍ (Shreyas Iyer), ഋതുരാജ് ഗെയ്‌ക്‌വാദ് (Ruturaj Gaikwad) എന്നിവർക്കും മൂന്ന് സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ശിഖര്‍ ധവാന്‍ സീനിയര്‍ ഓപ്പണറും ഋതുരാജ് ഗെയ്‌ക്‌വാദ് റിസര്‍വ് ഓപ്പണറും ശ്രേയസ് അയ്യര്‍ മിഡില്‍-ഓര്‍ഡര്‍ ബാറ്ററുമാണ്.
ബിസിസിഐയുടെ മെഡിക്കല്‍ സംഘം സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്. കോവിഡ് ബാധിച്ച താരങ്ങള്‍ക്ക് പകരം പുതിയ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ബിസിസിഐ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. താരങ്ങൾ രോഗബാധിതരായതോടെ അനിശ്ചിതത്വത്തിലായ പരമ്പര നീട്ടിവെക്കാൻ ബിസിസിഐ ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
advertisement
വെസ്റ്റിൻഡീസിനെതിരായ ഏകദിന-ടി20 പരമ്പരയിലെ ഏകദിന പരമ്പരയ്ക്കായി 31നാണ് ഇന്ത്യന്‍ താരങ്ങള്‍ അഹമ്മദാബാദിലെത്തിയത്. ഇവിടെ നടത്തിയ പരിശോധനയിലാണ് താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും രോഗബാധ കണ്ടെത്തിയത്.
Also read- U19 World Cup | ഓസ്‌ട്രേലിയയ്‌ക്കെതിരെ വമ്പൻ ജയം; ഇന്ത്യ ഫൈനലിൽ; കിരീടപ്പോരിൽ എതിരാളികൾ ഇംഗ്ലണ്ട്
ഫെബ്രുവരി ആറ് മുതൽ 20 വരെ നടക്കുന്ന പരമ്പരയിൽ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണുള്ളത്. ഫെബ്രുവരി ആറിന് അഹമ്മദാബാദിൽ വെച്ചാണ് ഏകദിന പരമ്പരയ്ക്ക് തുടക്കമാകുന്നത്. തുടർന്ന് ടി20 പരമ്പരയും അരങ്ങേറും. കോവിഡ് ഭീഷണിയുള്ളതിനാൽ ഏകദിന പരമ്പരയിലെ മത്സരങ്ങൾ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും ടി20 പരമ്പരയിലെ മത്സരങ്ങൾ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ മാത്രമായിട്ടാണ് നടത്തുന്നത്. 6, 9, 11 തിയതികളിലായി ഏകദിന മത്സരങ്ങളും ഇതിന് ശേഷം 16, 18, 20 തിയതികളിലായി ടി20 മത്സരങ്ങളും നടക്കും.
advertisement
വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള 18 അംഗ ഏകദിന - ടി20 ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ രോഹിത് ശർമയുടെ അഭാവത്തിൽ ഇന്ത്യയെ നയിച്ച കെ എൽ രാഹുലാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവർക്കു വിശ്രമം അനുവദിച്ചു. അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി കരുത്തുറ്റ ഒരു ടീമിനെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ രാഹുൽ ദ്രാവിഡിന് കീഴിൽ ഒരുങ്ങുന്ന ഇന്ത്യൻ സംഘത്തിൽ ഒരുപിടി പുതുമുഖ താരങ്ങളും ഇടം നേടിയിട്ടുണ്ട്.
advertisement
Also read- IND vs WI | വെസ്റ്റിൻഡീസിനെതിരായ പരമ്പര; മലയാളി താരം മിഥുൻ റിസർവ് ടീമിൽ
കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ റിസർവ് താരങ്ങളും ടീമിനൊപ്പമുണ്ടാകും. മലയാളി താരമായ എസ് മിഥുൻ റിസർവ് നിരയിൽ ഉൾപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട് താരങ്ങളായ ഷാരൂഖ് ഖാന്‍, സായ് കിഷോര്‍ എന്നിവരും ഏഴംഗ റിസർവ് ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs WI | ഇന്ത്യൻ ക്യാമ്പിൽ കോവിഡ് വ്യാപനം; ധവാനടക്കം മൂന്ന് താരങ്ങൾ പോസിറ്റീവ്; വിൻഡീസ് പരമ്പര അനിശ്ചിതത്വത്തില്‍
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement