സിംബാവേയ്ക്കെതിരായ പരമ്പര; സഞ്ജു സാംസണ്‍ ടീമില്‍, കെഎല്‍ രാഹുല്‍ നയിക്കും
- Published by:Arun krishna
- news18-malayalam
Last Updated:
വിശദമായ പരിശോധനകള്‍ക്ക് ശേഷം താരത്തിന് കളിക്കാന്‍ മെഡിക്കല്‍ ടീം അനുവാദം നല്‍കുകയായിരുന്നു
സിംബാബ്‌വേയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടി മലയാളി താരം സഞ്ജു സാംസണ്‍. പരിക്കുമൂലം ഏറെ നാളുകളായി വിശ്രമത്തിലായിരുന്ന കെ.എല്‍ രാഹുല്‍ ടീമില്‍ മടങ്ങിയെത്തി. പരമ്പരയില്‍ രാഹുലാകും ടീമിനെ നയിക്കുക.വിശദമായ പരിശോധനകള്‍ക്ക് ശേഷം താരത്തിന് കളിക്കാന്‍ മെഡിക്കല്‍ ടീം അനുവാദം നല്‍കുകയായിരുന്നു. ശിഖര്‍ ധവാനാണ് വൈസ് ക്യാപ്റ്റന്‍.
നേരത്തേ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയും ട്വന്റി-20 പരമ്പരയും കെ.എല്‍.രാഹുലിന് നഷ്ടമായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായതിനാലാണ് താരത്തിന് ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിച്ചത്. എന്നാല്‍ കോവിഡ് ബാധിച്ചതിനാലാണ് രാഹുലിന് ട്വന്റി-20 പരമ്പരയില്‍ കളിക്കാന്‍ കഴിയാതെ വന്നത്.
ടീം ഇന്ത്യ: കെ എൽ രാഹുൽ (ക്യാപ്റ്റൻ) ശിഖർ ധവാൻ (വൈസ് ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, ആവേഷ് ഖാൻ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ.
advertisement
സിംബാവെയ്‌ക്കെതിരായ ഏകദിനപരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുളളത്. ഓഗസ്റ്റ് 18, 20, 22 തീയ്യതികളിലാണ് മത്സരങ്ങള്‍ നടക്കുക. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ലാണ് വേദി. പരമ്പരയ്ക്ക് ശേഷം ഏഷ്യ കപ്പിലാണ് ഇന്ത്യ അടുത്തതായി കളിക്കാനിറങ്ങുക. ഓഗസ്റ്റ് 27-ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനുമായിട്ടാണ്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലാണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 11, 2022 10:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
സിംബാവേയ്ക്കെതിരായ പരമ്പര; സഞ്ജു സാംസണ്‍ ടീമില്‍, കെഎല്‍ രാഹുല്‍ നയിക്കും