advertisement

'കങ്കാരു വധം പൂര്‍ണ്ണം'; മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ഏഴുവിക്കറ്റ് ജയം, പരമ്പരയും

Last Updated:

മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2- 1 ന് സ്വന്തമാക്കി.

മെല്‍ബണ്‍: ഇന്ത്യ ഓസീസ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ഏഴുവിക്കറ്റ് ജയം. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2- 1 ന് സ്വന്തമാക്കി. ഓസീസ് മണ്ണില്‍ ടെസ്റ്റ് ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിനു പിന്നാലെയാണ് ഇന്ത്യ ഏകദിന പരമ്പരയും നേടുന്നത്. ഇതിനു മുന്നേ ഓസീസ് മണ്ണില്‍ ഇന്ത്യ ഓസീസുമായുള്ള ഏകദിന പരമ്പര നേടിയിട്ടില്ല.
ഇന്ത്യയും ഓസീസും തമ്മിലുള്ള ഒരു ഏകദിന പരമ്പര ഓസീസ് മണ്ണില്‍ ആദ്യമായി നടക്കുന്നത് 2015- 2016 വര്‍ഷത്തിലാണ്. അന്ന് അഞ്ച് മത്സരങ്ങളായിരുന്നു പരമ്പരയില്‍ ഉള്‍പ്പെട്ടിരുന്നത്. കളി 4- 1 ന് ഓസീസ് സ്വന്തമാക്കുകയും ചെയ്തു. അതിനു മുന്നേ ഓസീസ് മണ്ണില്‍ ഇന്ത്യ കളിച്ചത് ത്രിരാഷ്ട്ര ഏകദിനങ്ങളായിരുന്നു. ഇന്ത്യക്കും ഓസീസിനും പുറമെ മറ്റൊരു ടീമും പരമ്പരയില്‍ പങ്കെടുത്തിരുന്നു. ഈ രീതിയ്ക്ക് മാറ്റം വന്നതിനു ശേഷമുള്ള രണ്ടാമത്തെ ഇന്ത്യ- ഓസീസ് ഏകദിന പരമ്പരയാണ് ഇന്ത്യ നേടുന്നത്.
advertisement
Also Read: 'തലൈവര്‍ തിരുമ്പി വന്തിട്ടെ'; തുടര്‍ച്ചയായി മൂന്നു ഫിഫ്റ്റിയുമായി ധോണി; നേട്ടം 2014 ന് ശേഷം ആദ്യം
ഓസീസ് ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.2 ഓവറിലാണ് ലക്ഷ്യം മറികടന്നത്. എംഎസ് ധോണിയുടെയും കേദാര്‍ ജാദവിന്റെയും ബാറ്റിങ്ങ് മികവാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ധോണി 87 റണ്‍സും ജാദവ് 61 റണ്‍സുമായി പുറത്താകതെ നിന്നു. ഇരുവര്‍ക്കും പുറമെ നായകന്‍ വിരാട് കോഹ്‌ലിയും ബാറ്റിങ്ങ് നിരയില്‍ തിളങ്ങിയിരുന്നു. വിരാട് 46 റണ്‍സാണെടുത്തത്. ശിഖര്‍ ധവാന്‍ 23 ഉം രോഹിത് ശര്‍മ ഒമ്പതും റണ്‍സെടുത്ത് പുറത്തായി.
advertisement
നേരത്തെ 58 റണ്‍സെടുത്ത ഹാന്‍ഡ്‌സ്‌കോമ്പാണ് ഓസീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഹാന്‍ഡ്‌സ്‌കോമ്പിനു പുറമെ 39 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷും 34 റണ്‍സെടുത്ത ഖവാജയും മാത്രമാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. നായകന്‍ ആരോണ്‍ ഫിഞ്ച് 14 റണ്‍സെടുത്ത് പുറത്തായി. ഇന്ത്യക്കായി 10 ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്ത് ചാഹല്‍ ആറുവിക്കറ്റ് വീഴ്ത്തിയിരുന്നു. ശേഷിക്കുന്ന നാലുവിക്കറ്റ് ഭൂവനേശ്വര്‍ കുമാറും മൊഹമ്മദ് ഷമിയും ചേര്‍ന്ന് പങ്കിട്ടു.
Dont Miss:  India vs Australia, Live Cricket Score
അരങ്ങേറ്റ മത്സരം കളിക്കുന്ന ഔള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ ആറു ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. രണ്ടാം ഏകദിനത്തിലെ ടീമില്‍ നിന്ന് മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് കളിക്കുന്നത്. വിജയ് ശങ്കറിനു പുറമെ കേദാര്‍ ജാവവും യുസ്വേന്ദ്ര ചാഹലുമാണ് ടീമിലിടം പിടിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
'കങ്കാരു വധം പൂര്‍ണ്ണം'; മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ഏഴുവിക്കറ്റ് ജയം, പരമ്പരയും
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement