2011 ലെ ഏകദിന ലോകകപ്പിനേക്കാള്‍ വലിയ നേട്ടമെന്ന് കോഹ്ലി
Last Updated:
സിഡ്നി: ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത് 2011 ല്‍ ഏകദിന ലോകകപ്പ് നേടിയതിനേക്കാള്‍ വലിയ നേട്ടമെന്ന ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമായാണ് ടെസ്റ്റ് നേട്ടത്തെ കോഹ്ലി വിശേഷിപ്പിച്ചത്.
'ലോകകപ്പ് നേടുമ്പോള്‍ ഞാന്‍ ടീമിലെ യുവതാരമായിരുന്നു. ആ നേട്ടത്തില്‍ മറ്റ് ടീം അംഗങ്ങള്‍ ഏറെ വികാരഭരിതാവുന്നത് നേരില്‍ക്കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ലോകകപ്പിനെക്കാള്‍ വലിയ നേട്ടമായി ഈ പരമ്പര ജയത്തെ കാണുന്നു' മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങില്‍ കോഹ്ലി പറഞ്ഞു. ടീമെന്ന നിലയില്‍ ടീം ഇന്ത്യക്ക് ഈ വിജയം വേറിട്ട വ്യക്തിത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: പുതുവര്‍ഷത്തിലെ ആദ്യ വാരം: കായികരംഗത്ത് പുത്തനുണര്‍വോടെ ഇന്ത്യ
ഇത് ഒരു തുടക്കം മാത്രമാണെന്ന് പറഞ്ഞ ഇന്ത്യന്‍ നായകന് ഈ ടീമില്‍ നിന്ന് ഇനിയുമേറെ പ്രീക്ഷിക്കാമെന്നും പറഞ്ഞു. 'യുവതാരങ്ങള്‍ ഏറെയുള്ള ഈ ടീമില്‍ നിന്ന് ഇനിയുമേറെ പ്രതീക്ഷിക്കാം. പ്രതിഭാധനരടങ്ങിയ ഈ ടീമിനെ നയിക്കാനായതില്‍ അഭിമാനമുണ്ട്. ടീമെന്ന നിലയില്‍ ഞങ്ങള്‍ സ്വയം വിശ്വസിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ ഒരുപാട് ദൂരം മുന്നോട്ട് നയിക്കാന്‍ കഴിവുള്ളവരുടേതാണ് ഈ ടീം.' ഇന്ത്യന്‍ നായകന് പറയുന്നു.
advertisement
Dont Miss: Also Read: സിഡ്നി ടെസ്റ്റ് സമനിലയില്‍; ഓസീസ് മണ്ണില്‍ ചരിത്രമെഴുതി 'വീര' വിരാടും സംഘവും
നാലു മത്സരങ്ങളുടെ പരമ്പര 2-1 നാണ് ഇന്ത്യ സ്വന്തമാക്കിയത്. ഓസീസ് മണ്ണില്‍ ഒരു ഇന്ത്യന്‍ ടീം പരമ്പര നേടുന്നതും ഇതാദ്യമായാണ്. പരമ്പരയിലെ ആദ്യത്തെയും മൂന്നാമത്തെയും മത്സരമാണ് ഇന്ത്യ ജയിച്ചത്. രണ്ടാം മത്സരത്തില്‍ ഓസീസ് ജയിച്ചപ്പോള്‍ അവസാനത്തേത് സമനിലയില്‍ പിരിയുകയായിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 07, 2019 1:14 PM IST