• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 | ബെയര്‍‌സ്റ്റോ അടക്കം മൂന്ന് ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്ലില്‍ നിന്നും പിന്മാറി

IPL 2021 | ബെയര്‍‌സ്റ്റോ അടക്കം മൂന്ന് ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്ലില്‍ നിന്നും പിന്മാറി

ഐ പി എല്ലില്‍ നിന്ന് പിന്മാറിയ ഇംഗ്ലണ്ട് താരം ജോണി ബെയര്‍‌സ്റ്റോയുടെ പകരക്കാരനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്രഖ്യാപിച്ചു.

News18

News18

  • Share this:
    യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ പതിനാലം സീസണിലെ രണ്ടാം ഘട്ട മല്‍സരങ്ങളില്‍ നിന്നും ഇംഗ്ലണ്ടിന്റെ മൂന്നു പ്രമുഖ താരങ്ങള്‍ പിന്‍മാറി. ടി20 ലോകകപ്പും ആഷസും കണക്കിലെടുത്താണ് താരങ്ങള്‍ പിന്‍മാറിയത്. വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്സ്മാനുമായ ജോണി ബെയര്‍സ്റ്റോ, ടി20 റാങ്കിംഗില്‍ ലോക ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനും പഞ്ചാബ് കിംഗ്‌സ് താരവുമായിരുന്ന ഡേവിഡ് മലാന്‍, ഫാസ്റ്റ് ബൗളര്‍ ക്രിസ് വോക്സ് എന്നിവരാണ് ഐ പി എല്ലില്‍ നിന്നു വിട്ടുനില്‍ക്കുന്നത്.

    ബെയര്‍സറ്റോയുടെ പിന്‍മാറ്റമാവും ഏറ്റവും വലിയ ആഘാതമാവുക. കാരണം എസ് ആര്‍ എച്ച് ടീമിലെ സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം. എന്നാല്‍ മലാനും വോക്സും അവരുടെ ഫ്രാഞ്ചൈസികളിലെ അവിഭാജ്യഘടകങ്ങളല്ല.

    ഇന്ത്യക്കെതിരേ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലീഷ് ടീമിന്റെ ഭാഗമായിരുന്ന മൂന്നു പേരും. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെള്ളിയാഴ്ച ആരംഭിക്കാനിരുന്ന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് ഇന്ത്യന്‍ ക്യാമ്പിലെ കോവിഡ് ഭീതി കാരണം റദ്ദാക്കിയിരുന്നു. ടീം ഫിസിയോക്കു കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യന്‍ താരങ്ങള്‍ അവസാന ടെസ്റ്റില്‍ കളിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.

    അന്താരാഷ്ട്ര ക്രിക്കറ്റിനു പിന്നാലെ ഐപിഎല്ലിലെയും ബയോ ബബ്ളും തുടര്‍ച്ചയായ ഷെഡ്യൂളുകളും കാരണം ഇതിനകം പല വിദേശ താരങ്ങളും ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിക്കഴിഞ്ഞു. ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലര്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ഇതിനകം തന്നെ യുഎഇയിലെ രണ്ടാംഘട്ട മല്‍സരങ്ങള്‍ക്കുണ്ടാവില്ലെന്നുറപ്പായിട്ടുണ്ട്.

    അതേസമയം, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങളായ സാം കറന്‍, മൊയീന്‍ അലി, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനും ഇംഗ്ലണ്ടിന്റെ നായകനുമായ ഓയിന്‍ മോര്‍ഗന്‍, ആദില്‍ റഷീദ്, ക്രിസ് ജോര്‍ദ്ദാന്‍ എന്നിവര്‍ ഐപിഎല്ലില്‍ തുടരും.

    ബെയര്‍‌സ്റ്റോയുടെ പകരക്കാരനെ പ്രഖ്യാപിച്ച് സണ്‍റൈസേഴ്‌സ്

    ഐ പി എല്ലില്‍ നിന്ന് പിന്മാറിയ ഇംഗ്ലണ്ട് താരം ജോണി ബെയര്‍‌സ്റ്റോയുടെ പകരക്കാരനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്രഖ്യാപിച്ചു. വെസ്റ്റിന്‍ഡീസ് താരം ഷെര്‍ഫെന്‍ റൂഥര്‍ഫോര്‍ഡിനെയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്.

    നേരത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനും മുംബൈ ഇന്ത്യന്‍സിനും വേണ്ടി കളിച്ചിട്ടുള്ള താരമാണ് റുഥര്‍ഫോര്‍ഡ്. വെസ്റ്റിന്‍ഡീസിന് വേണ്ടി 6 ടി20 മത്സരങ്ങള്‍ കളിച്ച റുഥര്‍ഫോര്‍ഡ് 43 റണ്‍സും ഒരു വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ റുഥര്‍ഫോര്‍ഡ് മികച്ച ഫോമിലാണ്. 136 സ്‌ട്രൈക്ക് റേറ്റോടെ താരം 201 റണ്‍സ് എടുത്തിട്ടുണ്ട്. സെപ്റ്റംബര്‍ 22ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ മത്സരം.

    Read also: Cristiano Ronaldo | രണ്ടാം വരവില്‍ ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ന്യൂ കാസിലിനെതിരെ തകര്‍പ്പന്‍ ജയം

    ഡേവിഡ് മലന് പകരക്കാരനായി ദക്ഷിണാഫ്രിക്കന്‍ താരം ഏയ്ഡന്‍ മാര്‍ക്രത്തെ പഞ്ചാബ് കിംഗ്സ് ടീമിലെടുത്തു. ഇന്ത്യയില്‍ നടന്ന ഐപിഎല്‍ ആദ്യ പാദത്തില്‍ പഞ്ചാബിനായി ഒരു മത്സരത്തില്‍ മാത്രമാണ് മലന്‍ കളിച്ചത്.
    Published by:Sarath Mohanan
    First published: