കോവിഡ് വ്യാപനം മൂലം നിർത്തിവെച്ച ഐ പി എൽ യുഎഇയിൽ ഈ ഞായറാഴ്ച വീണ്ടും ആരംഭിക്കുകയായി. പതിനാലാം സീസണിലെ രണ്ടാം പാദ മത്സരങ്ങൾ നടക്കുന്ന യുഎഇയിലെ സ്റ്റേഡിയങ്ങളിൽ കാണികളുടെ എണ്ണം നിജപ്പെടുത്തി പരിമിതമായ തോതിൽ പ്രവേശിപ്പിക്കുമെന്ന് ബിസിസിഐ അറിയിച്ചു.
കോവിഡ് മഹാമാരിയെത്തുടർന്ന് 2020ൽ യു എ ഇയിൽ നടത്തിയ ടൂർണമെന്റ് അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു സംഘടിപ്പിച്ചത്. ഈ വർഷം ഇന്ത്യയിൽ നടന്ന ആദ്യ പാദ ഐ പി എല്ലിലും കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. കോവിഡ് വ്യാപനം താരതമ്യേന കുറവുള്ളതിനാലാണ് യുഎഇയിൽ കാണികളെ പ്രവേശിപ്പിക്കാനുള്ള തീരുമാനം ബിസിസിഐ കൈക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഓരോ സ്റ്റേഡിയത്തിലും പ്രവേശിപ്പിക്കാവുന്ന കാണികളുടെ എണ്ണത്തിന്റെ കാര്യം സംബന്ധിച്ച് ബോർഡ് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. എത്രപേര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് കൃത്യമായി പറയുന്നില്ലെങ്കിലും സ്റ്റേഡിയത്തിലെ ഇരപ്പിടങ്ങളുടെ കണക്കനുസരിച്ച് 50 ശതമാനം കാണികളെ പ്രവേശിപ്പക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് മുതൽ ആരംഭിക്കുന്ന ടിക്കറ്റ് വിൽപനയിൽ നിന്നും കാണികൾക്ക് ടൂർണമെന്റിലെ വിവിധ മത്സരങ്ങളുടെ ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. www.www.iplt20.com. എന്ന ഐ പി എല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നോ PlatinumList.net എന്ന സൈറ്റിൽ നിന്നോ ആളുകൾക്ക് ടിക്കറ്റ് സ്വന്തമാക്കാം.
യുഎഇയിൽ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സെപ്റ്റംബർ 19 ഞായറാഴ്ച നിലവിലെ ചാമ്പ്യന്മാരായ രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസും എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലുള്ള മത്സരത്തോടെയാണ് രണ്ടാം പാദം തുടക്കമാകുന്നത്.
Also read- IPL | യുഎഈയില്‍ പരിശീലനത്തിനിടെ കൂറ്റന്‍ ഷോട്ടുകളുമായി ധോണി; വീഡിയോ വൈറല്യുഎഇയില് നടക്കുന്ന മത്സരങ്ങളില്‍ കഴിഞ്ഞ പതിപ്പിലെ പോലെ ദുബായ്, ഷാര്‍ജ, അബുദാബി എന്നിവടങ്ങളിലായാണ് മത്സരം നടക്കുന്നത്. ഇതില്‍ ദുബായില്‍ 13, ഷാര്‍ജയില്‍ 10, അബുദാബിയില്‍ എട്ട് വീതം മത്സരങ്ങളും നടക്കും. ഇതില്‍ ആദ്യ ക്വാളിഫയര്‍ ഫൈനല്‍ എന്നിവ ദുബായിലും, എലിമിനേറ്റര്‍ രണ്ടാം ക്വാളിഫയര്‍ എന്നിവ ഷാര്‍ജയിലുമായും നടക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന മത്സരങ്ങള്‍ 3.30ന് ആരംഭിക്കും. 7.30നാണ് രണ്ടാം മത്സരം. ഒക്ടോബർ 15നാണ് ഫൈനൽ.
IPL | ചെന്നൈ സൂപ്പര്‍ കിങ്‌സിന് തിരിച്ചടി; സൂപ്പര്‍ താരം മുംബൈക്കെതിരായ മത്സരത്തില്‍ കളിക്കില്ലഐ പി എല്‍ പതിനാലം സീസണിന്റെ രണ്ടാം പാദം നാല് ദിവസങ്ങള്‍ക്കു ശേഷം യു എ ഇയില്‍ തുടക്കമാകാനിരിക്കെ മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സിന് കനത്ത തിരിച്ചടി. രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടാനിറങ്ങുന്ന ചെന്നൈ നിരയില്‍ ഓള്‍റൗണ്ടര്‍ സാം കറന്‍ ഉണ്ടാകില്ല. താരത്തിന്റെ ക്വാറന്റൈന്‍ കാലാവധി ഐപിഎല്ലിലെ ആദ്യ മത്സരമാവുമ്പോഴേക്കും പൂര്‍ത്തിയാവില്ല.
യുവതാരത്തിന്റെ അഭാവം കനത്ത തിരിച്ചടിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന് സമ്മാനിക്കുക. ഇന്ത്യയില്‍ നടന്ന ആദ്യപാദ മത്സരങ്ങളില്‍ മികച്ച ഫോമിലായിരുന്നു താരം. ബാറ്റുകൊണ്ടും പന്തുകൊണ്ടും തകര്‍പ്പന്‍ പ്രകടനങ്ങള്‍ താരം പുറത്തെടുത്തിരുന്നു. കറന്റെ അഭാവം ആശങ്കയുണ്ടാക്കുമ്പോഴും ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ താരം ഫാഫ് ഡു പ്ലെസിസിന്റെ വരവ് ചെന്നൈ ക്യാമ്പിനെ ആവേശത്തിലാക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്‌സൈറ്റിൽ വായിക്കൂ.