• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL | യുഎഈയില്‍ പരിശീലനത്തിനിടെ കൂറ്റന്‍ ഷോട്ടുകളുമായി ധോണി; വീഡിയോ വൈറല്‍

IPL | യുഎഈയില്‍ പരിശീലനത്തിനിടെ കൂറ്റന്‍ ഷോട്ടുകളുമായി ധോണി; വീഡിയോ വൈറല്‍

തന്റെ ഹെലികോപ്റ്റര്‍ ഷോട്ട് ഉള്‍പ്പെടെയുള്ളവ ഇവിടെ ധോണിയില്‍ നിന്ന് വരുന്നുണ്ട്.

ധോണി

ധോണി

  • Share this:
    യു എ ഈയില്‍ അടുത്ത മാസം ആരംഭിക്കുന്ന ഐ പി എല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങള്‍ക്കായി ഒരു മാസം മുമ്പ് തന്നെ മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ദുബായിയില്‍ എത്തിയിട്ടുണ്ട്. നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തില്‍ ടീം കഠിന പരിശീലനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പരിശീലനത്തിനിടയില്‍ ധോണി പറത്തിയ കൂറ്റന്‍ ഷോട്ടുകളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

    പരിശീലനത്തിനിടെ വമ്പന്‍ ഷോട്ടുകള്‍ പായിക്കുന്ന തങ്ങളുടെ 40കാരന്‍ നായകന്റെ വീഡിയോ ചെന്നൈ സൂപ്പര്‍ കിങ്സ് ആണ് ആരാധകരുടെ മുന്‍പിലേക്ക് വെക്കുന്നത്. തന്റെ ഹെലികോപ്റ്റര്‍ ഷോട്ട് ഉള്‍പ്പെടെയുള്ളവ ഇവിടെ ധോണിയില്‍ നിന്ന് വരുന്നുണ്ട്.

    യു എ ഈയില്‍ തകര്‍പ്പന്‍ ഫോമിലാണെന്ന സൂചനയാണ് എംഎസ് ധോണി ഇവിടെ ആരാധകര്‍ക്ക് നല്‍കുന്നത്. ഇന്ത്യയില്‍ നടന്ന പതിനാലാം സീസണിലെ ആദ്യ പാദത്തില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 37 റണ്‍സ് മാത്രമാണ് ധോനിക്ക് നേടാനായത്. അവിടെ ധോണിക്ക് ഫോമിലേക്ക് ഉയരാനായില്ലെങ്കിലും ടീം വിജയ വഴിയിലാണ്. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് അവര്‍.


    ദുബായിലെ ഐ സി സി അക്കാദമിയിലാണ് ടീം പരിശീലനം നടത്തുന്നത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സാണ് ആദ്യം യു എ ഈയില്‍ എത്തിയ സംഘം. രണ്ടാംഘട്ടത്തിലെ ആദ്യ മല്‍സരം മുംബൈയും ചെന്നൈയും തമ്മില്‍ സെപ്റ്റംബര്‍ 19-നാണ് നിശ്ചചയിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിലെ ഐ പി എല്ലും യു എ ഈയിലായിരുന്നു സംഘടിപ്പിച്ചത്. അന്നു ദയനീയ പ്രകടനമായിരുന്നു ചെന്നൈയുടേത്. യു എ ഈയിലെത്തിയ ശേഷം ആറു ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ടീം പരിശീലനത്തിന് ഇറങ്ങിയത്.

    Read also: Lasith Malinga| ആ തീപാറും യോർക്കറുകൾ ഇനിയില്ല; ടി20യും മതിയാക്കി ശ്രീലങ്കൻ താരം ലസിത് മലിംഗ

    യു എ ഈയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനാണ് ഒരുമാസം മുമ്പേ ടീമുകള്‍ എത്തിയത്. യു എ ഇയില്‍ ഇപ്പോള്‍ കനത്ത ചൂടായതിനാല്‍ ഷെഡ്യൂളില്‍ ഉച്ച മത്സരങ്ങള്‍ പരമാവധി ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും താരങ്ങള്‍ക്ക് പകല്‍ സമയത്തും പരിശീലനമുണ്ടാകും. കഴിഞ്ഞ സീസണിലും ടീമുകള്‍ ഒരുമാസം മുമ്പേ എത്തിയിരുന്നു. 31 മത്സരങ്ങളാണ് ഐ പി എല്‍ പതിനാലാം സീസണില്‍ ബാക്കിയുള്ളത്. കഴിഞ്ഞ പതിപ്പിലെ പോലെ ദുബായ്, ഷാര്‍ജ, അബുദാബി എന്നിവടങ്ങളിലായാണ് മത്സരം നടക്കുന്നത്. ഇതില്‍ ദുബായില്‍ 13, ഷാര്‍ജയില്‍ 10, അബുദാബിയില്‍ എട്ട് വീതം മത്സരങ്ങളും നടക്കും. ഇതില്‍ ആദ്യ ക്വാളിഫയര്‍ ഫൈനല്‍ എന്നിവ ദുബായിലും, എലിമിനേറ്റര്‍ രണ്ടാം ക്വാളിഫയര്‍ എന്നിവ ഷാര്‍ജയിലുമായും നടക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന മത്സരങ്ങള്‍ 3.30ന് ആരംഭിക്കും. 7.30നാണ് രണ്ടാം മത്സരം.
    Published by:Sarath Mohanan
    First published: