ധോണിപ്പട അനായാസം പ്ലേ ഓഫ് ഉറപ്പിച്ചു; ചെന്നൈ സൂപ്പർ കിങ്സ് ഡൽഹിയെ 77 റൺസിന് തകർത്തു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
14 മത്സരങ്ങളിൽനിന്ന് എട്ട് വിജയം സ്വന്തമാക്കിയ ചെന്നൈ 17 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റല്‍സിനെ തകർത്ത് പ്ലേ ഓഫ് ഉറപ്പിച്ച് ചെന്നൈ സൂപ്പർ കിങ്സ്. 14 മത്സരങ്ങളിൽനിന്ന് എട്ട് വിജയം സ്വന്തമാക്കിയ ചെന്നൈ 17 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ചെന്നൈ ഉയർത്തിയ 224 റൺസ് ഉയർത്തിയ വിജയലക്ഷ്യം ഡൽഹി 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് മാത്രമാണ് നേടിയത്.
ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. ഡെവോണ്‍ കോണ്‍വെ (51 പന്തില്‍ 87)-ഋതുരാജ് ഗെയ്കവാദ് (50 പന്തില്‍ 79) സഖ്യമാണ് കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. ഒന്നാം വിക്കറ്റില്‍ കോണ്‍വെ- ഋതുരാജ് സഖ്യം 141 റണ്‍സാണ് കൂട്ടിചേര്‍ത്തത്.
4.4 ഓവറിൽ 50 പിന്നിട്ട ചെന്നൈ 11.2 ഓവറിൽ നൂറു കടന്നു. ഋതുരാജിന് പിന്നാലെയെത്തിയ ശിവം ദുബെയും തകർത്തടിച്ചതോടെ ചെന്നൈ സ്കോർ 150 കടന്നു. ഒൻപതു പന്തിൽ മൂന്ന് സിക്സ് പറത്തിയ ദുബെ 22 റൺസെടുത്തു പുറത്തായി. അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജ (7 പന്തില്‍ 20)- എം എസ് ധോണി (4 പന്തില്‍ 5) സഖ്യം സ്‌കോര്‍ 200 കടത്തി.
advertisement
മറുപടി ബാറ്റിങ്ങിൽ ഡൽഹി ക്യാപ്റ്റൻ ഡേവിഡ് വാർണർ തകർപ്പൻ ബാറ്റിങ് പ്രകടനം നടത്തിയപ്പോൾ പിന്തുണയ്ക്കാന്‍ സഹതാരങ്ങൾ ഉണ്ടായിരുന്നില്ല, 58 പന്തില്‍ 86 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറിന്റെ ഒറ്റയാൻ പോരാട്ടം നിരാശയിലാക്കി. 19-ാം ഓവറിലാണ് ഡേവിഡ് വാര്‍ണര്‍ മടങ്ങുന്നത്.
ചെന്നൈ സൂപ്പർ കിങ്സിനായി ദീപക് ചാഹർ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. മഹീഷ് തീക്ഷണ, മതീശ പതിരന എന്നിവർ രണ്ടു വിക്കറ്റു വീതവും വീഴ്ത്തി. ഒൻപതാം തോൽവി വഴങ്ങിയ ഡൽഹി പത്ത് പോയിന്റുമായി ഒൻപതാം സ്ഥാനത്താണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 20, 2023 8:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ധോണിപ്പട അനായാസം പ്ലേ ഓഫ് ഉറപ്പിച്ചു; ചെന്നൈ സൂപ്പർ കിങ്സ് ഡൽഹിയെ 77 റൺസിന് തകർത്തു