അടിയോടടി; ഈഡൻ ഗാർഡൻസിൽ വെടിക്കെട്ട് തീർത്ത് രഹാനെ(71); സിക്സർ മഴയിൽ മുങ്ങി കൊൽക്കത്ത; ചെന്നൈയ്ക്ക് കൂറ്റൻ സ്കോർ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
രഹാനെയ്ക്ക് പുറമേ ചെന്നൈക്കായി ഡെവോൺ കോൺവെ, ശിവം ദുബെ എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു
ഈഡൻ ഗാർഡൻസിൽ ചെന്നൈയ്ക്ക് കൂറ്റൻ സ്കോര്‍. ടോസ് നഷ്ടമായി ബാറ്റിംഗ് ഇറങ്ങിയ ചെന്നൈ നാല് വിക്കറ്റ് നഷ്‌ടത്തിൽ 235 റൺസാണ് അടിച്ചികൂട്ടിയത്. തലങ്ങും വിലങ്ങും അടികിട്ടിയ കൊൽക്കത്ത ബൗളേഴ്സിന് വിക്കറ്റ് കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടി.
29 പന്തിൽ 71 റൺസ് നേടിയാണ് രഹാനെ പുറത്താകാതെ നിന്നത്. രഹാനെയ്ക്ക് പുറമേ ചെന്നൈക്കായി ഡെവോൺ കോൺവെ (56), ശിവം ദുബെ (50) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു. ഏഴാമത്തെ ഓവറിൽ 35 റൺസെടുത്ത ഋതുരാജ് ഗെയ്കവാദിനെ സുയാഷ് ശർമ്മ വീഴ്ത്തി.
ഡെവോൺ കോൺവെയെ വരുൺ ചക്രവർത്തി പുറത്താക്കിയതോടെ എത്തിയ ശിവം ദുബെ വന്നത് മുതൽ അടി തുടങ്ങി.24 പന്തിൽ രഹാനെ അർധ സെഞ്ചുറിയിലേക്കെത്തി. 20 പന്തുകളിലാണ് ശിവം ദുബെയ്ക്ക് 50 തികച്ചത്.
advertisement
പിന്നാലെ കെജ്‍രോലിയക്ക് വിക്കറ്റ് നൽകി ദുബെ മടങ്ങി. അവസാന ഓവറുകളിൽ രഹാനെയും രവീന്ദ്ര ജഡേജയും തകർത്തടിച്ചു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kolkata,West Bengal
First Published :
April 23, 2023 9:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
അടിയോടടി; ഈഡൻ ഗാർഡൻസിൽ വെടിക്കെട്ട് തീർത്ത് രഹാനെ(71); സിക്സർ മഴയിൽ മുങ്ങി കൊൽക്കത്ത; ചെന്നൈയ്ക്ക് കൂറ്റൻ സ്കോർ