• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2023| പച്ച പിടിച്ച് ആർസിബി; ആവേശപ്പോരിൽ രാജസ്ഥാനെ ഏഴ് റൺസിന് വീഴ്ത്തി

IPL 2023| പച്ച പിടിച്ച് ആർസിബി; ആവേശപ്പോരിൽ രാജസ്ഥാനെ ഏഴ് റൺസിന് വീഴ്ത്തി

ചുവപ്പിന് പകരം പച്ച ജഴ്സിയുമായി കളിക്കാനിറങ്ങിയ ബംഗ്ലൂരിനെ ജയിപ്പിച്ചത് ഫാഫ് ഡു പ്ലെസിസിന്റെയും ഗ്ലെന്‍ മാക്‌സ്‌‍വെല്ലിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങും മൂന്ന് വിക്കറ്റുകള്‍ പിഴുത ഹര്‍ഷല്‍ പട്ടേലും ചേർന്നാണ്

  • Share this:

    ബെംഗളൂരു: ഐപിഎല്ലിൽ ആവേശം നിറഞ്ഞ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഏഴ് റൺസിന് രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചു. അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തിലാണ് ബാംഗ്ലൂർ ജയിച്ചുകയറിയത്. ചുവപ്പിന് പകരം പച്ച ജഴ്സിയുമായി കളിക്കാനിറങ്ങിയ ബംഗ്ലൂരിനെ ജയിപ്പിച്ചത് ഫാഫ് ഡു പ്ലെസിസിന്റെയും ഗ്ലെന്‍ മാക്‌സ്‌‍വെല്ലിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങും മൂന്ന് വിക്കറ്റുകള്‍ പിഴുത ഹര്‍ഷല്‍ പട്ടേലും ചേർന്നാണ്. 190 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ ആറിന് 182 എന്ന സ്കോറിൽ എത്തിക്കാനെ കഴിഞ്ഞുള്ളു.

    ആദ്യം ബാറ്റ് ചെയ്ത ബാഗ്ലൂര്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 189 റണ്‍സാണ് നേടിയത്. സ്കോര്‍ ബോര്‍ഡില്‍ ആദ്യ 12 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകളാണ് ബാഗ്ലൂരിന് നഷ്ടമായത്. വിരാട് കോഹ്ലി ഡക്കായി പുറത്തായെങ്കിലും ഫാഫ് ഡു പ്ലെസിസും ഗ്ലെന്‍ മാക്‌സ്‌‍വെല്ലും മികച്ച ഫോം തുടർന്നു. ഡുപ്ലെസിസും 62 റൺസും മാക്സ് വെൽ 77 റൺസും നേടി. ഇരുവരും ചേര്‍ന്ന് 127 റണ്‍സാണ് സ്കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്.

    മറുപടി ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന് ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ മുഹമ്മദ് സിറാജ് ബട്‌ലറുടെ വിക്കറ്റ് പിഴുതു. അപ്പോൾ ഒരു റണ്‍സ് മാത്രമായിരുന്നു സ്കോർബോർഡിൽ. എന്നാൽ യശ്വസ്വി ജയ്സ്വാളും ദേവ്ദത്ത് പടിക്കലും ചേർന്ന് രാജസ്ഥാനെ കരകയറ്റി. പടിക്കല്‍ 34 പന്തുകളില്‍ നിന്ന് 52 റണ്‍സും ജയ്സ്വാള്‍ 37 പന്തുകളില്‍ നിന്ന് 47 റണ്‍സും നേടി പുറത്തായി. പിന്നീട് എത്തിയ സഞ്ജു സാംസണ്‍ പ്രതീക്ഷകള്‍ ഉണര്‍ത്തിയെങ്കിലും 22 റണ്‍സ് നേടി പുറത്തായത് രാജസ്ഥാന് തിരിച്ചടിയായി.

    Also Read- രാജസ്ഥാനെതിരെ ഗോൾഡൻ ഡക്ക്; ഏപ്രിൽ 23 കോഹ്ലിയുടെ മോശം ദിവസമോ?

    ആവേശം അവസാന ഓവർ വരെ എത്തിച്ച് ഹർഷൽ പട്ടേലിനെതിരെ തുടർ ബൌണ്ടറികൾ നേടി അശ്വിൻ പ്രതീക്ഷ കാത്തു. എന്നാൽ നാലാം പന്തിൽ അശ്വിൻ പുറത്തായതോടെ ബാംഗ്ലൂർ ജയം ഉറപ്പിക്കുകയായിരുന്നു.

    Published by:Anuraj GR
    First published: