ഇന്ത്യന് പ്രീമിയര് ലീഗിന്റെ പതിനാറാം സീസണിന് മാര്ച്ച് 31ന് അഹമ്മദാബാദില് തുടക്കമാകും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില് ഗുജറാത്ത് ടൈറ്റന്സ്-ചെന്നൈ സൂപ്പര് കിംഗ്സ് മത്സരത്തോടെയാണ് ഐപിഎൽ 2023ന് ആരംഭിക്കുക. മാര്ച്ച് 31ന് ഇന്ത്യന് സമയം രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
അഹമ്മദാബാദിന് പുറമെ, ലഖ്നൗ, ഗുവാഹത്തി, മൊഹാലി, ദില്ലി, കൊല്ക്കത്ത, ജയ്പൂര്, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ധരംശാല എന്നിവ ഐപിഎല് മത്സരങ്ങള്ക്ക് വേദിയാവും. മെയ് 28ന് ഐപിഎല് കലാശപ്പോരിനും അഹമ്മദാബാദ് സ്റ്റേഡിയമാവും വേദിയാവുക.
Also Read-ബിസിസിഐ ചീഫ് സെലക്ടർ ചേതൻ ശർമ്മ രാജിവെച്ചു
ആകെ 70 ലീഗ് മത്സരങ്ങള് നടക്കും. ഇതില് 18 ദിനങ്ങളില് രണ്ട് മത്സരം വീതമുണ്ട്. ലീഗ് ഘട്ടത്തില് എല്ലാ ടീമികളും ഏഴ് വീതം ഹോം, എവേ മത്സരങ്ങള് കളിക്കും. മെയ് 21ഓടെ ലീഗ് ഘട്ടം അവസാനിക്കും.
Full schedule of IPL 2023. pic.twitter.com/9WdSMFejBG
— Johns. (@CricCrazyJohns) February 17, 2023
അഞ്ച് ടീമുകള് വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് ഇത്തവണത്തെ ഐപിഎല് മത്സരങ്ങള്. ഗ്രൂപ്പ് എയില് മുംബൈ ഇന്ത്യന്സ്, രാജസ്ഥാന് റോയല്സ്, കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ്, ഡല്ഹി ക്യാപിറ്റല്സ്, ലഖ്നൗ സൂപ്പര് ജയന്റ്സ് ടീമുകളാണുള്ളത്. ഗ്രൂപ്പ് ബിയില് വരുന്നത് ചെന്നൈ സൂപ്പര് കിംഗ്സും പഞ്ചാബ് കിംഗ്സും സണ്റൈസേഴ്സ് ഹൈദരാബാദും, റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരും ഗുജറാത്ത് ടൈറ്റന്സുമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.