GT vs CSK IPL 2024 | രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; മികച്ച സ്‌കോര്‍ നേടി ഗുജറാത്ത്‌ ടൈറ്റന്‍സ്; ചെന്നൈക്ക് 232 വിജയലക്ഷ്യം

Last Updated:

ഗുജറാത്ത് 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 231 റൺസെടുത്തു

ഐപിഎല്‍ ചരിത്രത്തില്‍ രണ്ട് ഓപ്പണര്‍മാരും സെഞ്ചുറികള്‍ അടിച്ച മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് അടിപൊളി സ്കോര്‍. ഗുജറാത്ത് 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 231 റൺസെടുത്തു. ചെന്നൈയ്ക്ക് 232 റൺസ് വിജയലക്ഷ്യം. ശുഭ്മൻ ഗിൽ 55 പന്തിൽ 104 റൺസും സായ് സുദർശൻ 51 പന്തിൽ 103 റൺസുമെടുത്തു പുറത്തായി. ലീഗിന്‍റെ ചരിത്രത്തില്‍ മൂന്നാംതവണയാണ് രണ്ട് ബാറ്റര്‍മാര്‍ ഒരേ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടുന്നത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന് നായകന്‍ ശുഭ്‌മാന്‍ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്.
ഗിൽ ആറു സിക്സും ഒൻപതു ഫോറുകളും ബൗണ്ടറി കടത്തിയപ്പോൾ, സായ് ഏഴു സിക്സും അഞ്ച് ഫോറുകളും നേടി. മികച്ച തുടക്കമാണ് ഇരു താരങ്ങളും ചേർന്നു ഗുജറാത്തിനു നല്‍കിയത്. പവർപ്ലേയിൽ ഗുജറാത്ത് അടിച്ചെടുത്തത് 58 റൺസ്. സായ് സുദർശൻ 32 പന്തുകളിലും ഗിൽ 25 പന്തുകളിലും അർധ സെഞ്ചറി പിന്നിട്ടു. 50 പന്തുകളിലാണ് ഇരുവരും 100 തൊട്ടത്. 16.2 (98 പന്തുകൾ) ഓവറുകളില്‍ സ്കോർ 200 കടന്നു. 18–ാം ഓവറിലെ രണ്ടാം പന്തിൽ സായ് സുദര്‍ശനെയും ആറാം പന്തിൽ ഗില്ലിനെയും പുറത്താക്കിയത് തുഷാർ ദേശ്പാണ്ഡെയാണ്. 11 പന്തുകൾ നേരിട്ട ഡേവിഡ് മില്ലർ 16 റൺസെടുത്തു പുറത്താകാതെനിന്നു. ഷാറുഖ് ഖാൻ (രണ്ട്) റൺഔട്ടായി. നാല് ഓവറുകൾ പന്തെറിഞ്ഞ ചെന്നൈ ബോളർ സിമർ‍ജിത് സിങ് 60 റൺസാണു മത്സരത്തിൽ വഴങ്ങിയത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
GT vs CSK IPL 2024 | രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; മികച്ച സ്‌കോര്‍ നേടി ഗുജറാത്ത്‌ ടൈറ്റന്‍സ്; ചെന്നൈക്ക് 232 വിജയലക്ഷ്യം
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement