LSG vs PBKS, IPL 2024: ഡി കോക്കിന് അർധ സെഞ്ചുറി; ലക്നൗവിനെതിരെ പഞ്ചാബിന് 200 റൺസ് വിജയലക്ഷ്യം

Last Updated:

IPL 2024, LSG vs PBKS: അവസാന ഓവറുകളിൽ വമ്പനടികളുമായി കൃണാൽ പാണ്ഡ്യ കളം നിറഞ്ഞതോടെ സ്കോർ 199ലെത്തി

ലക്നൗ: ഐപിഎലിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ പഞ്ചാബ് കിങ്സിന് ജയിക്കാൻ‌ 200 റൺസ് വേണം. അർധ സെഞ്ചറി നേടിയ ഓപ്പണർ ക്വിന്റൻ ഡി കോക്ക് (54), വെടിക്കെട്ടു പ്രകടനം നടത്തിയ ക്യാപ്റ്റൻ നിക്കോളസ് പുരാൻ (21 പന്തിൽ 42), കൃണാൽ പാണ്ഡ്യ (22 പന്തിൽ 43*) എന്നിവരുടെ കരുത്തിലാണ് ലക്നൗ മികച്ച സ്കോർ കണ്ടെത്തിയത്. നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് ലക്നൗ 199 റൺസ് നേടിയത്. പഞ്ചാബിനായി സാം കറൻ 3 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ് തുടങ്ങിയ പഞ്ചാബ് 5 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 49 റണ്‍സെന്ന നിലയിലാണ്. 22 പന്തിൽ 34 റണ്‍സുമായി ക്യാപ്റ്റൻ ശിഖർ ധവാനും 10 പന്തില്‍ 19 റൺസുമായി ജോണി ബെയർസ്റ്റോയുമാണ് ക്രീസിൽ.
advertisement
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പർ ജയന്റ്സിനായി ക്വിന്റൻ ഡി കോക്കും കെ എൽ രാഹുലും ചേർന്ന് ആദ്യ വിക്കറ്റിൽ 35 റൺസാണ് നേടിയത്. 15 റൺസെടുത്ത രാഹുൽ ജോണി ബെയർസ്റ്റോയ്ക്ക് ക്യാച്ച് നൽകി മടങ്ങി. ആറാം ഓവറിൽ ദേവ്ദത്ത് പടിക്കൽ (9) മടങ്ങിയതോടെ ലക്നൗ 2ന് 45 എന്ന നിലയിലായി. തകർത്തടിച്ചു തുടങ്ങിയ മാർക്കസ് സ്റ്റോയിനിസിനെ രാഹുൽ ചാഹർ വീഴ്ത്തി. 12 പന്തിൽ 19 റൺസാണ് താരത്തിന്റെ സമ്പാദ്യം.
advertisement
മറുവശത്ത് നിലയുറപ്പിച്ച് കളിച്ച ഡി കോക്ക് 14ാം ഓവറിലെ ആദ്യ പന്തിൽ പുറത്തായി. 38 പന്തിൽ 2 സിക്സും 5 ഫോറും സഹിതമാണ് താരം 54 റൺസ് നേടിയത്. ക്യാപ്റ്റൻ നിക്കോളസ് പുരാൻ തകർത്തടിച്ചതോടെ ടീം സ്കോർ 150 കടന്നു. 21 പന്തിൽ 42 റണ്‍സ് നേടിയ പുരാനെ കഗിസോ റബാഡ ക്ലീൻ ബോൾഡാക്കി. ആയുഷ് ബദോനി (8), രവി ബിഷ്ണോയ് (0), രവി ബിഷ്ണോയ് (0) എന്നിവർ വന്നതുപോലെ മടങ്ങി.
advertisement
അവസാന ഓവറുകളിൽ വമ്പനടികളുമായി കൃണാൽ പാണ്ഡ്യ കളം നിറഞ്ഞതോടെ സ്കോർ 200ന് തൊട്ടടുത്തെത്തി. 22 പന്തു നേരിട്ട കൃണാൽ 2 സിക്സും 4 ഫോറും ഉൾപ്പെടെ 43 റൺസ് നേടി പുറത്താകാതെ നിന്നു.
പരിക്കിൽനിന്ന് പൂർണ മുക്തനാവാത്ത കെ എൽ രാഹുലിനു പകരം എൽഎസ്ജിയെ നിക്കോളസ് പുരാനാണ് നയിക്കുന്നത്. മായങ്ക് യാദവ്, മണിമാരൻ സിദ്ധാർഥ് എന്നിവരുടെ അരങ്ങേറ്റ മത്സരം കൂടിയാണ് ഇന്നത്തേത്. പഞ്ചാബ് കിങ്സ് കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തി.
മലയാളം വാർത്തകൾ/ വാർത്ത/Sports/
LSG vs PBKS, IPL 2024: ഡി കോക്കിന് അർധ സെഞ്ചുറി; ലക്നൗവിനെതിരെ പഞ്ചാബിന് 200 റൺസ് വിജയലക്ഷ്യം
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement