IPL 2024, RCB Vs LSG: ഡി കോക്കിന് തുടർച്ചയായ രണ്ടാം അർധ സെഞ്ചുറി; ബെംഗളൂരുവിന് 182 റൺസ് വിജയലക്ഷ്യം

Last Updated:

LSG Vs RCB IPL 2024: 56 പന്തിൽ 8 ഫോറുകളുടെയും 5 സിക്സറുകളുമായി 81 റൺസ് നേടിയ ഡി കോക്കും അവസാന ഓവറുകളിൽ സ്കോറിങ് ഉയർത്തിയ നിക്കോളാസ് പൂരാനുമാണ് ലക്നൗവിന് തുണയായത്

തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ചുറിയുമായി ഓപ്പണർ ക്വിന്റൻ ഡി കോക്കും അവസാന ഓവറുകളില്‍ നിക്കോളാസ് പൂരാന്റെ വക വെടിക്കെട്ടും കൂടിയായപ്പോൾ ലക്നൗ സൂപ്പർ ജയന്റ്സ് റോയൽ ചലഞ്ചേഴ്സിന് മുന്നിൽവച്ചത് 182 റൺസ് വിജയലക്ഷ്യം. നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് ലക്നൗ അടിച്ചെടുത്തത്.
advertisement
56 പന്തിൽ 8 ഫോറുകളുടെയും 5 സിക്സറുകളുമായി 81 റൺസ് നേടിയ ഡി കോക്കും അവസാന ഓവറുകളിൽ സ്കോറിങ് ഉയർത്തിയ നിക്കോളാസ് പൂരാനുമാണ് ലക്നൗവിന് തുണയായത്. ബെംഗളൂരൂവിനായി ഗ്ലെൻ മാക്സ്‍വെൽ 2 വിക്കറ്റും ടോപ്‍ലേ, യാഷ് ദയാൽ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റും നേടി.
ടോസ് നേടിയ ബെംഗളൂരു ലക്നൗവിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഡി കോക്കും ക്യാപ്റ്റൻ സ്ഥാനത്ത് മടങ്ങിയെത്തിയ കെ എൽ രാഹുലും ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 53 റൺസ് കൂട്ടിച്ചേർത്തു. 20 റൺസെടുത്ത രാഹുൽ മാക്സ്‍വെലിന്റെ പന്തിൽ മായങ്ക് ദഗാറിന് ക്യാച്ച് നൽകി മടങ്ങി. പിന്നാലെ എത്തിയ ദേവദത്ത് പടിക്കലിന് കാര്യമായ സംഭാവന ചെയ്യാനായില്ല. 11 പന്തിൽ 6 റണ്‍സുമായി പടിക്കൽ മടങ്ങി.
advertisement
ഡി കോക്കിന് പിന്തുണ നൽകി ക്രീസിൽ കാലുറപ്പിക്കാൻ തുടങ്ങിയ മാർകസ് സ്റ്റോയ്ന്‍സിനെ (15 പന്തിൽ 24) മാക്‌സ്‍വെലും മായങ്കും ചേർന്നു തന്നെ പുറത്താക്കി. ഒരുവശത്ത് തകർത്ത് ബാറ്റുവീശിയ ഡി കോക്ക് സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ ടോപ്‍ലേ എറിഞ്ഞ 16 ാം ഓവറിലെ നാലാം പന്ത് മായങ്കിന് ക്യാച്ച് നൽകി മടങ്ങി. പിന്നാലെ ക്രീസിലെത്തിയ നിക്കോളാസ് പൂരാൻ അഞ്ച് സിക്സുകളുമായി തകർത്തടിച്ചതോടെ ലക്നൗവിന്റെ സ്കോർ 180 കടന്നു. പൂരാൻ പുറത്താകാതെ 21 പന്തിൽ 40 റൺസെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2024, RCB Vs LSG: ഡി കോക്കിന് തുടർച്ചയായ രണ്ടാം അർധ സെഞ്ചുറി; ബെംഗളൂരുവിന് 182 റൺസ് വിജയലക്ഷ്യം
Next Article
advertisement
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു'; മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചുവെന്ന് വിശദീകരണം
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു, മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചു'
  • വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചതായി സിപിഎം വ്യക്തമാക്കി

  • ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പാർട്ടി-മുഖ്യമന്ത്രി അഭിപ്രായവ്യത്യാസം അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവന

  • സുപ്രീം കോടതി നിർദ്ദേശപ്രകാരം ഗവർണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതാണെന്ന് സിപിഎം വ്യക്തമാക്കി

View All
advertisement