IPL 2024 Schedule: ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ ചെന്നൈയും ബാംഗ്ലൂരും; ആദ്യത്തെ 21 മത്സരങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു

Last Updated:

IPL 2024 Schedule : ആദ്യത്തെ 21 മത്സരങ്ങളുടെ സമയക്രമമാണ് ബിസിസിഐ പുറത്തുവിട്ടത്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിന് മാർച്ച് 22ന് തിരിതെളിയും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. വൈകിട്ട് 7.30ന് ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ഇരുടീമുകളും ഏറ്റുമുട്ടുക. ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ആദ്യത്തെ 21 മത്സരങ്ങളുടെ സമയക്രമമാണ് ബിസിസിഐ പുറത്തുവിട്ടത്. ഉച്ച കഴിഞ്ഞ് 2.30നും വൈകിട്ട് 6.30നുമാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
advertisement
ഒമ്പതാം തവണയാണ് ചെന്നൈ ഐപിഎല്ലിൽ ഉദ്ഘാടന മത്സരം കളിക്കാൻ ഒരുങ്ങുന്നത്. 23ന് രണ്ടു മത്സരങ്ങൾ നടക്കും. ഉച്ചക്കുശേഷം 3.30ന് മൊഹാലിയിൽ പഞ്ചാബ് കിങ്സ് ഡൽഹി ക്യാപിറ്റൽസിനെയും രാത്രി 7.30ന് ഈഡൻ ഗാർഡനിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെയും നേരിടും.
24നാണ് മറ്റൊരു ത്രില്ലർ പോരാട്ടം. മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരം രാത്രി 7.30ന് അഹമ്മദാബാദിൽ നടക്കും. മുംബൈ ഇന്ത്യൻസിലേക്ക് നായകനായി മടങ്ങിയെത്തിയ ഹാർദിക് പാണ്ഡ്യ തന്‍റെ പഴയ ടീമിനെതിരെ കളിക്കുന്നുവെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ഡൽഹി ക്യാപിറ്റല്‍സ് അവരുടെ ആദ്യത്തെ രണ്ടു മത്സരങ്ങൾ വിശാഖപട്ടണത്ത് കളിക്കും. ഡൽഹിയിലെ വേദി മത്സരത്തിന് സജ്ജമാകാത്തതാണ് കളി മാറ്റാൻ കാരണം.
advertisement
വനിത പ്രീമിയർ ലീഗിന്‍റെ രണ്ടാംഘട്ട മത്സരങ്ങൾ ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. മാർച്ച് 17ന് വനിത ലീഗ് പൂർത്തിയാങ്കുമെങ്കിലും പിച്ച് ഒരുക്കാൻ കൂടുതൽ സമയം വേണ്ടതിനാലാണ് ഡൽഹിയുടെ ആദ്യത്തെ രണ്ടു മത്സരങ്ങൾ വിശാഖപട്ടണത്തേത്ത് മാറ്റിയത്.
മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് 24ന് ആദ്യ മത്സരം കളിക്കും. ജയ്പൂരിൽ നടക്കുന്ന മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്‍റ്സാണ് എതിരാളികൾ. ഏപ്രിൽ ഏഴുവരെയുള്ള മത്സരങ്ങളാണ് ബിസിസിഐ പ്രഖ്യാപിച്ചത്.

മത്സരക്രമം ഇങ്ങനെ

advertisement
 ടീമുകൾതീയതിസമയംവേദി
1ചെന്നൈ സൂപ്പർ കിങ്സ്-  റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർമാർച്ച് 226:30ചെന്നൈ
2പഞ്ചാബ് കിങ്സ്– ഡൽഹി ക്യാപിറ്റൽസ്മാർച്ച് 232:30മൊഹാലി
3കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്– സൺറൈസേഴ്സ് ഹൈദരാബാദ്മാർച്ച് 236:30കൊൽക്കത്ത
4രാജസ്ഥാൻ റോയൽസ്– ലക്നൗ സൂപ്പർ ജയന്റ്സ്മാർച്ച് 242:30ജയ്പൂർ
5ഗുജറാത്ത് ടൈറ്റൻസ്– മുംബൈ ഇന്ത്യൻസ്മാർച്ച് 246:30അഹമ്മദാബാദ്
6റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ–പഞ്ചാബ് കിങ്സ്മാർച്ച് 256:30ബെംഗളൂരു
7ചെന്നൈ സൂപ്പർ കിങ്സ്–ഗുജറാത്ത് ടൈറ്റൻസ്മാർച്ച് 266:30ചെന്നൈ
8സൺറൈസേഴ്സ് ഹൈദരാബാദ്– മുംബൈ ഇന്ത്യൻസ്മാർച്ച് 276:30ഹൈദരാബാദ്
9രാജസ്ഥാൻ റോയൽസ്–ഡൽഹി ക്യാപിറ്റൽസ്മാർച്ച് 286:30ജയ്പൂർ
10റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ–കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്മാർച്ച് 296:30ബെംഗളൂരു
11ലക്നൗ സൂപ്പർ ജയന്റ്സ്– പഞ്ചാബ് കിങ്സ്മാർച്ച് 306:30ലക്നൗ
12ഗുജറാത്ത് ടൈറ്റൻസ്–സൺറൈസേഴ്സ് ഹൈദരാബാദ്മാർച്ച് 312:30അഹമ്മദാബാദ്
13ഡല്‍ഹി ക്യാപിറ്റൽസ്– ചെന്നൈ സൂപ്പർ കിങ്സ്മാർച്ച് 316:30വിശാഖപട്ടണം
14മുംബൈ ഇന്ത്യൻസ്– രാജസ്ഥാൻ റോയൽസ്ഏപ്രിൽ 16:30മുംബൈ
15റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ– ലക്നൗ സൂപ്പർ ജയന്റ്സ്ഏപ്രിൽ 26:30ബെംഗളൂരു
16ഡല്‍ഹി ക്യാപിറ്റൽസ്– കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്ഏപ്രില്‍ 36:30വിശാഖപട്ടണം
17ഗുജറാത്ത് ടൈറ്റൻസ്–പഞ്ചാബ് കിങ്സ്ഏപ്രിൽ 46:30അഹമ്മദാബാദ്
18സൺറൈസേഴ്സ് ഹൈദരാബാദ്–ചെന്നൈ സൂപ്പർ കിങ്സ്ഏപ്രിൽ 56:30ഹൈദരാബാദ്
19രാജസ്ഥാൻ റോയൽസ്–റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർഏപ്രിൽ 66:30ജയ്പൂർ
20മുംബൈ ഇന്ത്യൻസ്– ഡൽഹി ക്യാപിറ്റൽസ്ഏപ്രിൽ 72:30മുംബൈ
21ലക്നൗ സൂപ്പർ ജയന്റ്സ്– ഗുജറാത്ത് ടൈറ്റൻസ്ഏപ്രിൽ 76:30ലക്നൗ
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2024 Schedule: ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ ചെന്നൈയും ബാംഗ്ലൂരും; ആദ്യത്തെ 21 മത്സരങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു
Next Article
advertisement
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
  • മൂന്നു തൊഴിലാളികൾ ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങി മരിച്ചു; രക്ഷാപ്രവർത്തനം ഒരു മണിക്കൂർ നീണ്ടു.

  • ഓട വൃത്തിയാക്കാൻ ഇറങ്ങിയതിനെ തുടർന്ന് തമിഴ്നാട് സ്വദേശികളായ മൂന്ന് പേർ ദാരുണാന്ത്യം.

  • സുരക്ഷാക്രമീകരണങ്ങളില്ലാതെ ഓടയിൽ ഇറങ്ങിയതിനെ തുടർന്ന് വിഷവായു ശ്വസിച്ച് മൂന്നു പേർ മരിച്ചു.

View All
advertisement