SRH vs MI, IPL 2024 | ഐപിഎല്ലിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറുമായി ഹൈദരാബാദ്; മുംബൈക്ക് 278 റണ്‍സ് വിജയലക്ഷ്യം

Last Updated:

നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സുമായാണ് ഹൈദരാബാദ് കളം വിട്ടത്

സ്വന്തം കാണികള്‍ക്ക് മുന്നില്‍ പേര് കേട്ട മുംബൈ ഇന്ത്യന്‍സ് ബോളിങ് നിരയെ അടിച്ചൊതുക്കി ഹൈദരബാദ് ബാറ്റര്‍മാര്‍ നേടിയെടുത്തത് ഐപിഎല്ലിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍. നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സുമായാണ് ഹൈദരാബാദ് കളം വിട്ടത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഹെന്‍ഡ്രിച്ച് ക്ലാസന്‍ നേടിയ 34 പന്തിലെ 80 റണ്‍സാണ് ഹൈദരബാദ് ബാറ്റിങ് നിരയിലെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. ട്രാവിസ് ഹെഡ് (24 പന്തില്‍ 62 റണ്‍സ്), അഭിഷേക് ശര്‍മ്മ (23 പന്തില്‍ 63 റണ്‍സ്) എന്നിവരുടെ പ്രകടനവും നിര്‍ണായകമായി.
advertisement
2013ല്‍ പൂനെ വരിയേഴ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നേടിയ 263/5 എന്ന റെക്കോര്‍ഡാണ് ഹൈദരബാദ് പഴങ്കഥയാക്കിയത്. ടോസ് നേടിയ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിങ് ബാറ്ററായ ട്രാവിസ് ഹെഡിന്‍റെയും അഭിഷേക് ശര്‍മ്മയുടെയും ഹെന്‍ഡ്റിച്ച് ക്ലാസന്‍റെയും വെടിക്കെട്ട് ബാറ്റിങ്ങാണ് ഹൈദരാബാദിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.
മായങ്ക് അഗർവാൾ 13 പന്തിൽ 12 റൺസെടുത്ത് ഹാർദിക് പാണ്ഡ്യയുടെ ബോളിൽ പുറത്തായി. പിന്നാലെ എത്തിയ അഭിഷേക് ശർമ്മയും ഹെഡും കൂറ്റനടികളുമായി കളം നിറഞ്ഞു കളിച്ചു. 18 പന്തിലായിരുന്നു ഹെഡിന്റെ അർധസെഞ്ചുറി നേട്ടം. 24 പന്തിൽ 62 റൺസെടുത്താണ് ഹെഡ് പുറത്തായത്. മൂന്ന് സിക്സും ഒൻപത് ഫോറും അടങ്ങുന്നതായിരുന്നു ഹെഡ് നേടിയ സ്കോർ. കൂറ്റനടിക്ക് മുതിർന്ന ഹെഡിനെ റാൾഡ് കോട്‌സി തളച്ചിട്ടു.
advertisement
അപ്പോഴേക്കും മറുവശത്ത് അഭിഷേക് ശർമ്മ നിലയുറപ്പിച്ചിരുന്നു. 16 പന്തിൽ അർധസെഞ്ചുറിയുമായി അഭിഷേക് ശർമ്മയും കളത്തിൽ തകർത്താടി. 23 പന്തിൽ 63 റൺസെടുത്ത ശേഷമായിരുന്നു അഭിഷേക് ശർമ്മ പുറത്തായത്. ഏഴ് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ബാറ്റിങ് അഭിഷേക് ശർമ്മയുടെ ബാറ്റിങ്. പിയുഷ് ചൗളയെറിഞ്ഞ 11–ാം ഓവറിലാണ് താരം പുറത്തായത്. എന്നാൽ അവിടം കൊണ്ട് നിർത്താൻ സൺറൈസേഴ്സ് തയ്യാറായില്ല. പിന്നാലെ എത്തിയ എയ്ഡൻ മാർക്രവും ഹെൻറിച് ക്ലാസനും ചേർന്ന് 15–ാം ഓവറിൽ ടീം ടോട്ടല്‍ 200 കടത്തി.
advertisement
7 സിക്സും 4 ഫോറും അടങ്ങുന്നതാണ് ക്ലാസന്‍റെ വെടിക്കെട്ട് ഇന്നിങ്സ്. 28 പന്തില്‍ 42 റണ്‍സുമായി എയ്ഡൻ മാർക്രവും ശക്തമായ പിന്തുണ നല്‍കി. മുംബൈക്കായി ഹാര്‍ദിക് പാണ്ഡ്യ, ജോറാള്‍ഡ് കോറ്റ്സി, പിയുഷ് ചൗള എന്നിവര്‍ ഓരോ  വിക്കറ്റ് വീതം നേടി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
SRH vs MI, IPL 2024 | ഐപിഎല്ലിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറുമായി ഹൈദരാബാദ്; മുംബൈക്ക് 278 റണ്‍സ് വിജയലക്ഷ്യം
Next Article
advertisement
'140 കോടി ജനങ്ങളുള്ള രാജ്യത്ത് വട്ടുള്ളവർ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം ബിജെപിക്കില്ല'; രാജീവ് ചന്ദ്രശേഖർ
'140 കോടി ജനങ്ങളുള്ള രാജ്യത്ത് വട്ടുള്ളവർ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം ബിജെപിക്കില്ല'; രാജീവ് ചന്ദ്രശേഖർ
  • രാജ്യത്ത് ക്രിസ്ത്യാനികളെ ആക്രമിച്ചാൽ അതിന് ബിജെപി ഉത്തരവാദി അല്ലെന്ന് രാജീവ് ചന്ദ്രശേഖർ.

  • അതിന്മകൾക്കുള്ള ഉത്തരവാദിത്വം ബിജെപിക്ക് നൽകാനുള്ള ശ്രമങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹം ആരോപിച്ചു.

  • പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്ന് രാജീവ്.

View All
advertisement