Curtis Campher |ലോകകപ്പില്‍ തുടര്‍ച്ചയായി നാല് പന്തുകളില്‍ നാല് വിക്കറ്റ്; ബൗളിങ്ങില്‍ വിസ്മയം തീര്‍ത്ത് കര്‍ട്ടിസ് കാംഫര്‍
- Published by:Sarath Mohanan
- news18-malayalam
Last Updated:
ടി20 ലോകകപ്പിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം നാലു ബോളുകളില്‍ നാലു വിക്കറ്റെടുത്തത്.
ട്വന്റി 20 ലോകകപ്പ്(T20 World Cup) യോഗ്യതാ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ അയര്‍ലന്‍ഡിന്റെ കര്‍ട്ടിസ് കാംഫറിന്(Curtis Campher) ഹാട്രിക്(Hat-trick). ഹാട്രിക്കിലും കാംഫര്‍ നിര്‍ത്തിയില്ല. തുടര്‍ച്ചയായി നാലു ബോളുകളിലും വിക്കറ്റെടുത്താണ് താരം വിസ്മയിപ്പിച്ചത്. ഇത്തവണത്തെ ലോകകപ്പിലെ ആദ്യ ഹാട്രിക്കാണ് താരം സ്വന്തമാക്കിയത്.
മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ കെര്‍ട്ടിസ് 26 റണ്‍സാണ് വഴങ്ങിയത്. പത്താം ഓവറിലാണ് കര്‍ട്ടിസ് ബൗളിങില്‍ വിസ്മയം തീര്‍ത്തത്. നാല് വിക്കറ്റുകളാണ് ഈ ഓവറില്‍ താരം വീഴ്ത്തിയത്. ആദ്യ പന്ത് വൈഡായി. പിന്നിടുള്ള തുടര്‍ച്ചയായ ബോളുകളിലാണ് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. കോളിന്‍ ആക്കര്‍മാന്‍, റയാന്‍ ടെന്‍ ഡോസ് ചേറ്റ്, സ്‌കോട്ട് എഡ്വേര്‍ഡ്സ്, റോലോഫ് എന്നിവരുടെ വിക്കറ്റുകളാണ് വീഴ്ത്തിയത്.
ടി20 ലോകകപ്പിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം നാലു ബോളുകളില്‍ നാലു വിക്കറ്റെടുത്തത്. നേരത്തേ ഒരാള്‍ മാത്രമേ ടി20 ലോകകപ്പില്‍ ഹാട്രിക്ക് കുറിച്ചിട്ടുള്ളൂ. ഓസ്ട്രേലിയയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീയാണിത്. 2007ലെ പ്രഥമ ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു അദ്ദേഹത്തിന്റെ നേട്ടം.
advertisement
ടി20 ക്രിക്കറ്റിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ നേരത്തേ രണ്ടു പേര്‍ മാത്രമേ തുടരെ നാലു ബോളുകളില്‍ വിക്കറ്റ് നേടിയിട്ടുള്ളൂ. ഒന്ന് ശ്രീലങ്കയുടെ മുന്‍ ഇതിഹാസ പേസര്‍ ലസിത് മലിങ്കയും മറ്റൊരാള്‍ അഫ്ഗാനിസ്ഥാന്റെ സ്പിന്‍ സെന്‍സേഷനായ റാഷിദ് ഖാനാണ്.
Hardik Pandya |'ക്രിക്കറ്റില്‍ നിന്ന് പണം കിട്ടിയില്ലായിരുന്നെങ്കില്‍ വല്ല പെട്രോള്‍ പമ്പിലും ജോലിക്ക് പോകേണ്ടി വരുമായിരുന്നു': ഹാര്‍ദിക് പാണ്ഡ്യ
ക്രിക്കറ്റില്‍ നിന്ന് പണം കിട്ടിയില്ലായിരുന്നുവെങ്കില്‍ താന്‍ പെട്രോള്‍ പമ്പില്‍ ജോലിക്ക് പോകേണ്ടിവരുമായിരുന്നുവെന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ക്രിക്കറ്റില്‍ നിന്ന് പണം ലഭിക്കില്ലായിരുന്നുവെങ്കില്‍ എത്രപേര്‍ ക്രിക്കറ്റ് കളിക്കുമായിരുന്നുവെന്നും പാണ്ഡ്യ ചോദിച്ചു.
advertisement
'പണം വളരെ നല്ലതാണ്. അത് ഒരുപാട് കാര്യങ്ങളെ മാറ്റുന്നു. ഞാന്‍ തന്നെയാണ് ഉദാഹരണം. താന്‍ തമാശ പറയുന്നതല്ല, ക്രിക്കറ്റില്‍ പണം ഇല്ലായിരുന്നുവെങ്കില്‍ എത്രപേര്‍ ക്രിക്കറ്റ് കളിക്കുമായിരുന്നു. ക്രിക്കറ്റില്‍ നിന്ന് പണം കിട്ടിയില്ലായിരുന്നുവെങ്കില്‍ താന്‍ പെട്രോള്‍ പമ്പില്‍ ജോലിക്ക് പോകേണ്ടിവരുമായിരുന്നു.'- ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.
ബറോഡയിലെ ഒരു തീപ്പെട്ടിക്കൂടുപോലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് മുംബൈയില്‍ താനിപ്പോള്‍ ആഡംബര ജീവിതം നയിക്കുന്നതെന്ന് താരം നേരത്തേ പറഞ്ഞിട്ടുണ്ട്. തന്റെ ബാല്യകാല പ്രയാസങ്ങളെപ്പറ്റി താരം നേരത്തേ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ടായിരുന്നു.
advertisement
ടി20 ലോകകപ്പില്‍ ടീമില്‍ തന്റെ റോള്‍ ഫിനിഷറുടേതാണെന്നും ഹാര്‍ദിക് വ്യക്തമാക്കി.'എക്കാലത്തെയും മികച്ച ഫിനിഷറാണ് ധോണിയെന്ന് ഞാന്‍ പറയും. അങ്ങനെയുള്ള എംഎസ് ധോണി ഇക്കുറിയില്ല. എല്ലാ ചുമതലകളും എന്റെ തോളിലാണ്. ഇത് ആകാംക്ഷയുണര്‍ത്തുന്ന വലിയ വെല്ലുവിളിയാണ്'- ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 18, 2021 7:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Curtis Campher |ലോകകപ്പില്‍ തുടര്‍ച്ചയായി നാല് പന്തുകളില്‍ നാല് വിക്കറ്റ്; ബൗളിങ്ങില്‍ വിസ്മയം തീര്‍ത്ത് കര്‍ട്ടിസ് കാംഫര്‍