ISL| ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ തോൽവി; എടികെ മോഹൻ ബഗാന്റെ വിജയം 5-2ന്
- Published by:Rajesh V
- news18-malayalam
Last Updated:
സീസണിലെ ആദ്യ ഹാട്രിക്കിന് ഉടമയായി ദിമിത്രി പെട്രാത്തോസ്
കൊച്ചി: ഐ എസ് എല്ലിൽ സീസണിലെ ആദ്യ തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. തുടർച്ചയായ രണ്ടാം ജയം എന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മോഹം എ ടി കെ മോഹൻ ബഗാന് മുന്നിൽ പൊലിഞ്ഞു. രണ്ടിനെതിരെ 5 ഗോളിനാണ് എ ടി കെ മോഹൻ ബഗാൻ, ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ 26, 62, 90 മിനിറ്റുകളിൽ ഗോളടിച്ച ദിമിത്രി പെട്രാത്തോസാണ് എ ടി കെയുടെ ഹീറോ. സീസണിലെ ആദ്യ ഹാട്രിക്കിന് ഉടമയുമായി പെട്രാത്തോസ്. 38ാം മിനിറ്റിൽ ഫിൻലൻഡ് താരം കൗകോ 88ാം മിനിറ്റിൽ ഇന്ത്യൻ താരം ലെന്നി റോഡ്രിഗസ് എന്നിവരും എടികെയ്ക്കായി ഗോൾ നേടി.
advertisement
ബ്ലാസ്റ്റേഴ്സിന്റെ ഗോളോടെയാണ് ഗോൾ മഴയ്ക്ക് തുടക്കമായത്. കഴിഞ്ഞ മത്സരത്തിലെ ഹീറോ ഇവാൻ കല്യൂഷ്നി ആറാം മിനിറ്റിൽ കൊമ്പൻമാരെ മുന്നിലെത്തിച്ചു. 81ാം മിനിറ്റിൽ കെ പി രാഹുൽ രണ്ടാം ഗോളും നേടി. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ വീഴ്ച മുതലെടുത്തായിരുന്നു എടികെയുടെ ഗോൾ മഴ. എ ടി കെ മോഹന്‍ ബഗാന് സീസണിലെ ആദ്യ വിജയമാണ്.
advertisement
ആക്രമണത്തില്‍ മാത്രം ശ്രദ്ധിച്ചപ്പോള്‍ പ്രതിരോധത്തില്‍ മഞ്ഞപ്പട ഗുരുതരമായ വീഴ്ചവരുത്തി. തോല്‍വിയോടെ ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തായി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 17, 2022 6:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ISL| ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ തോൽവി; എടികെ മോഹൻ ബഗാന്റെ വിജയം 5-2ന്