advertisement

വിജയവഴിയിൽ ബ്ലാസ്റ്റേഴ്സ്; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്ത് കേരളം മൂന്നാം സ്ഥാനത്തേക്ക്

Last Updated:

ആദ്യപകുതിയിലെ രണ്ട് മിനുറ്റിനിടെ ദിമിത്രിയോസ് ഡയമന്‍റക്കോസ് നേടിയ ഇരട്ട ഗോളിലാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം

കൊച്ചി: നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്. ആദ്യപകുതിയിലെ രണ്ട് മിനുറ്റിനിടെ ദിമിത്രിയോസ് ഡയമന്‍റക്കോസ് നേടിയ ഇരട്ട ഗോളിലാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. 42, 44 മിനുറ്റുകളില്‍ അരിന്ദത്തിന്‍റെ മതില്‍ ഭേദിച്ച് ദിമിത്രിയോസ് ഡയമന്‍റക്കോസ് ആദ്യപകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സുപ്രധാനമായ 2-0ന്‍റെ ലീഡ് താലത്തില്‍ സമ്മാനിച്ചു.
പ്പോസ്‌തൊലോസ് ജിയാന്നുവിനെയും ദിമിത്രിയോസ് ഡയമന്‍റക്കോസിനേയും ആക്രമണത്തിന് നിയോഗിച്ച് 4-2-2 ശൈലിയിലാണ് ഇവാന്‍ വുകോമനോവിച്ച് അണിനിരത്തിയത്. ബ്രൈസ് മിറണ്ടയുടെ അസിസ്റ്റിലായിരുന്നു ആദ്യ ഗോളെങ്കില്‍ അഡ്രിയാന്‍ ലൂണയാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്.
മത്സരത്തിന്‍റെ നിയന്ത്രണം പൂര്‍ണമായും കാല്‍ക്കലാക്കിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാംപകുതിയിലും ആവേശം ചോരാതെ മൈതാനത്തെ ത്രസിപ്പിച്ചു. ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരായ മത്സരത്തില്‍ നിര്‍ണായക ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാംസ്ഥാനത്തേക്ക് ഉയര്‍ന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
വിജയവഴിയിൽ ബ്ലാസ്റ്റേഴ്സ്; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്ത് കേരളം മൂന്നാം സ്ഥാനത്തേക്ക്
Next Article
advertisement
'മുഖ്യമന്ത്രിക്ക് സമനില തെറ്റി, ഒന്നുകൂടി തെറ്റിയാൽ ആ ഡാഷും കൂടി പൂരിപ്പിച്ചേനെ...' വി ഡി സതീശൻ
'മുഖ്യമന്ത്രിക്ക് സമനില തെറ്റി, ഒന്നുകൂടി തെറ്റിയാൽ ആ ഡാഷും കൂടി പൂരിപ്പിച്ചേനെ...' വി ഡി സതീശൻ
  • മുഖ്യമന്ത്രി പിണറായി വിജയന്റെ 'ഡാഷ് മോനെ' പരാമർശം വിവാദമായതിനെ വി ഡി സതീശൻ വിമർശിച്ചു

  • സമനില തെറ്റിയ മുഖ്യമന്ത്രിക്ക് വീണ്ടും തെറ്റിയാൽ കേരളത്തിന് വലിയ നാണക്കേടാകുമെന്ന് സതീശൻ

  • മാത്യു കുഴല്‍നാടന്‍ ശബ്ദരേഖ ഗുരുതരമാണെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉടൻ രാജിവെക്കണമെന്നും അഭിപ്രായം

View All
advertisement