• HOME
  • »
  • NEWS
  • »
  • sports
  • »
  • ഇന്ത്യ പ്രഥമ അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പ് ജേതാക്കൾ; ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിന് തകർത്തു

ഇന്ത്യ പ്രഥമ അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പ് ജേതാക്കൾ; ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിന് തകർത്തു

ഇംഗ്ലണ്ട് ഉയര്‍ത്തിയ 69 റണ്‍സ് വിജയലക്ഷ്യം 14 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു

  • Share this:

    പ്രഥമ അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ജേതാക്കൾ. ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിന് തകർത്താണ് വിജയകിരീടം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെ 68 റൺസിനു പുറത്താക്കിയ ഇന്ത്യ 14 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ജയം കുറിച്ചു.

    ക്യാപ്റ്റന്‍ ഷെഫാലി വര്‍മ്മ 11 പന്തില്‍ 15 ഉം സഹ ഓപ്പണര്‍ ശ്വേത ശെരാവത്ത് 6 പന്തില്‍ 5 ഉം ഗൊങ്കാഡി ത്രിഷ 29 പന്തില്‍ 24 ഉം റണ്‍സെടുത്ത് പുറത്തായപ്പോള്‍ നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ സൗമ്യ തിവാരിയും(37 പന്തില്‍ 24*), റിഷിത ബസുവും(0*) ഇന്ത്യക്ക് കിരീടം സമ്മാനിച്ചു.

    Also Read-കൊച്ചിയ്ക്ക് വേണം പുതിയ സ്റ്റേഡിയം; സ്ഥലം കണ്ടെത്താന്‍ പരസ്യം നല്‍കി കെസിഎ

    ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ഷെഫാലി വര്‍മ്മയുടെ തീരുമാനം ശരിവെച്ചാണ് മത്സരം തുടങ്ങിയത്. 17.1 ഓവറില്‍ വെറും 68 റണ്‍സില്‍ ഇംഗ്ലണ്ടിന്റെ എല്ലാവരും പുറത്തായി. ഇന്ത്യക്കായി തിദാസ് സന്ധുവും അര്‍ച്ചന ദേവിയും പര്‍ഷാവി ചോപ്രയും രണ്ട് വീതം വിക്കറ്റ് നേടി. മന്നത് കശ്യരും ഷെഫാലി വര്‍മ്മയും സോനം യാദവും ഓരോരുത്തരെ പുറത്താക്കി.

    Published by:Jayesh Krishnan
    First published: