'വീണ്ടും പടിക്കല്‍ കലമുടച്ചു'; രണ്ടു ഗോളിന് മുന്നില്‍ നിന്നിട്ടും സമനില വഴങ്ങി ബ്ലാസ്‌റ്റേഴ്‌സ്
Last Updated:
സ്ലാവിസ സ്റ്റൊജാനോവിച്ച്, കറേജ് പെകുസണ്‍ എന്നിവരാണ് കേരളത്തിനായ് വലകുലുക്കിയത്
ബെംഗളൂരു: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും സമനില. ബെംഗളൂരു എഫ്‌സിയുമായി നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ രണ്ടു ഗോളിനു മുന്നിട്ട് നിന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ വഴങ്ങിയാണ് സമനിലയില്‍ പിരിഞ്ഞത്. സ്ലാവിസ സ്റ്റൊജാനോവിച്ച്, കറേജ് പെകുസണ്‍ എന്നിവരാണ് കേരളത്തിനായ് വലകുലുക്കിയത്. ബെംഗളൂരു നിരയില്‍ ഉദാന്ത സിങ്ങും നായകന്‍ സുനില്‍ ഛേത്രിയുമാണ് സ്‌കോറര്‍മാര്‍.
മത്സരത്തിന്റെ 16ാം മിനിറ്റില്‍ ഗോള്‍ നേടിയ ബ്ലാസ്‌റ്റേഴ്‌സ് ആദ്യപകുതിയില്‍ ആധികാരിക പ്രകടനമായിരുന്നു കാഴ്ചവെച്ചത്. പെനാല്‍റ്റിയിലൂടെയായിരുന്നു സ്റ്റൊജാനോവിച്ചിന്റെ ഗോള്‍. ബോക്സില്‍ പന്ത് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ പന്ത് കീന്‍ ലൂയിസിന്റെ കൈയില്‍ തട്ടിയതിനാണ് കേരളത്തിനനുകൂലമായി പെനാല്‍റ്റി വിധിച്ചത്.
Also Read: പ്രോ വോളി ലീഗ്: അഹമ്മദാബദ് ഡിഫെന്‍ഡേഴ്‌സിനെ തകര്‍ത്ത് കൊച്ചിയ്ക്ക് രണ്ടാം ജയം
ഗോളിന്റെ ആനുകൂല്യം മുതലാക്കി ഉണര്‍ന്നു കളിച്ച ബ്ലാസ്‌റ്റേഴ്‌സ് 40 ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി. സെമിന്‍ലെന്‍ ദംഗലിന്റെ പാസില്‍ നിന്ന് ലോങ്റേഞ്ചിലൂടെ പെകൂസണാണ് ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ രണ്ടുഗോളിന്റെ കടവുമായി ഇറങ്ങിയ ബെംഗളൂരു ആക്രമം അവിച്ചുവിടുകയായിരുന്നു.
advertisement
ബെംഗളൂരു ആക്രമണത്തിന്റെ ഫലം 69 ാം മിനിറ്റില്‍ തന്നെ ടീമിന് ലഭിക്കുകയും ചെയ്തു. ഉദാന്ത സിങ്ങാണ് വല കുലുക്കിയത്. പിന്നീട് 85 ാം മിനിറ്റില്‍ ഛേത്രി സമനില ഗോളും നേടുകയായിരുന്നു. 14 കളികളില്‍ നിന്ന് 31 പോയിന്റുള്ള ബെംഗളൂരു പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. 14 കളികളില്‍ നിന്ന് 11 പോയിന്റുള്ള കേരളം ഒമ്പതാം സ്ഥാനത്തും.
An enthralling game of two halves ends with @bengalurufc and @KeralaBlasters sharing the honours in #BENKER!#HeroISL #LetsFootball #FanBannaPadega pic.twitter.com/jBH7W5x5s5
— Indian Super League (@IndSuperLeague) February 6, 2019
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 06, 2019 9:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'വീണ്ടും പടിക്കല്‍ കലമുടച്ചു'; രണ്ടു ഗോളിന് മുന്നില്‍ നിന്നിട്ടും സമനില വഴങ്ങി ബ്ലാസ്റ്റേഴ്സ്


