നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • അത്ഭുത കുതിപ്പുമായി ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്; രണ്ടാം പകുതിയില്‍ രണ്ടടിച്ച് സമനിലപിടിച്ച് മഞ്ഞപ്പട

  അത്ഭുത കുതിപ്പുമായി ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്; രണ്ടാം പകുതിയില്‍ രണ്ടടിച്ച് സമനിലപിടിച്ച് മഞ്ഞപ്പട

  ck vineeth

  ck vineeth

  • Last Updated :
  • Share this:
   ജംഷഡ്പൂര്‍: ആദ്യപകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നിട്ട് നിന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന് അത്ഭുത സമനില. രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍ട്ടിയും പാഴാക്കിയതിനു പിന്നാലെയാണ് കേരളം രണ്ട് ഗോളുകള്‍ നേടി തിരിച്ച് വന്നത്. അവസാന നിമിഷം വിജയ ഗോള്‍ നേടിയെന്ന് തോന്നിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സിനു വീണ്ടും സമനിലയില്‍ പിരിയേണ്ടിവരികായിരുന്നു.

   സ്റ്റൊയാനോവിച്ചും മലയാളി താരം സികെ വിനീതുമാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോളുകള്‍ നേടിയത്. അഞ്ചാം സീസണില്‍ മൂന്നാമത്തെ സമനിലയാണ് ബ്ലാസ്‌റ്റേഴ്‌സ് നേടിയത്. ഇതോടെ സീസണില്‍ തോല്‍വിയറിയാത്ത ടീമുകളെന്ന പേര് ബ്ലാസ്‌റ്റേഴ്‌സും ജംഷഡ്പൂരും നിലനിര്‍ത്തി.

   ഇന്ത്യയുടേത് റെക്കോര്‍ഡ് ജയം; വിന്‍ഡീസിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ തോല്‍വിയും

   ഓസീസ് ഇന്റനാഷണല്‍ ടിം കാഹിലാണ് മൂന്നാം മിനിട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വലകുലുക്കി ജംഷഡ്പൂരിന് ലീഡ് നല്‍കിയത്. പിന്നീട് 31 ാം മിനിട്ടില്‍ മെക്കല്‍ സൂസൈരാജും ഗോള്‍ നേടിയതോടെ ബ്ലാസ്‌റ്റേഴ്‌സ് കോട്ട തകരുകയായിരുന്നു. ആദ്യപകുതിയില്‍ കൂടുതല്‍ സമയം പന്ത് കൈവശം വെച്ചിട്ടും ബ്ലാസ്റ്റേഴ്‌സിന് ഗോള്‍ നേടാന്‍ കഴിയാതെ പോയിരുന്നു.

   'ആധികാരികം'; വിന്‍ഡീസ് രോഹിതിനോട് 9 റണ്‍സിന് തോറ്റു; ഇന്ത്യയോട് 224 റണ്‍സിനും

   രണ്ടാംപകുതിയുടെ തുടക്കത്തില്‍ 55 ാം മിനിട്ടിലാണ് ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി പെനാല്‍ട്ടി ലഭിച്ചത്. സ്റ്റൊയാനോവിച്ചെടുത്ത കിക്ക് ജംഷഡ്പൂര്‍ ഗോളി കുത്തിയകറ്റുകയായിരുന്നു. പിന്നീട് 71 ാം മിനിട്ടിലാണ് സ്റ്റൊയാനോവിച്ച് ഗോള്‍ നേടിയത്. 85 മിനിട്ടില്‍ സികെ വിനീത് സമനിലയും പിടിച്ചു. ഇതോടെ ഐഎസ്എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിനായി ഏറ്റവും കൂടുതല്‍ ഗോളെന്ന റെക്കോര്‍ഡും താരം സ്വന്തമാക്കി.

   First published:
   )}