ഇന്ത്യയുടേത് റെക്കോര്‍ഡ് ജയം; വിന്‍ഡീസിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ തോല്‍വിയും

Last Updated:
മുംബൈ: ഇന്ത്യാ വിന്‍ഡീസ് നാലാം ഏകദിനത്തില്‍ ഇന്ത്യ നേടിയത് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ജയമാണ് ഇന്ന് നേടിയത്. റണ്‍ അടിസ്ഥാനത്തില്‍ ടെസ്റ്റ്് പദവിയുള്ള ടീമിനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയവും. ഇന്ത്യ ഉയര്‍ത്തിയ 378 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസ് 153 റണ്ണിനായിരുന്നു ഓള്‍ ഔട്ടയത്. ഇതോടെ 224 റണ്ണിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
റണ്‍ അടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ഏറ്റവും വലിയ ജയം 2007 ല്‍ ബര്‍മുഡയ്‌ക്കെതിരെ നേടി 257 റണ്‍സിന്റെ ജയമാണ്. രണ്ടാമത്തേത് 2008 ല്‍ ഹോങ്കോങ്ങിനെതിരെ നേടി 256 റണ്‍സിന്റേതും. വിന്‍ഡീസിന്റെ ഏറ്റവും വലിയ തോല്‍ലി 2015 ല്‍ ദക്ഷിണാഫ്രിക്കയോട് നേരിട്ട 257 റണ്ണിന്റെ പരാജയമാണ്. രണ്ടാമത്തേത് ഇന്നത്തെ മത്സരത്തില്‍ ഏറ്റുവാങ്ങിയതും.
ഇന്ത്യക്കായി ബൗളര്‍മാരും ഫീല്‍ഡര്‍മാരും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ ഒരു ഘട്ടത്തില്‍ വിന്‍ഡീസ് 100 കടക്കില്ലെന്ന് വരെ തോന്നിച്ചു. യുവതാരം ഖലീല്‍ അഹമ്മദും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍. ഭൂവനേശ്വര്‍ കുമാറും രവീന്ദ്ര ജഡേജയും ഒരോ വിക്കറ്റ് വീഴ്ത്തി. രണ്ട് വിന്‍ഡീസ് താരങ്ങള്‍ റണ്ണൗട്ട് ആവുകയായിരുന്നു. കുല്‍ദീപ് യാദവും വിരാട് കോഹ്‌ലിയുമാണ് റണ്ണൗട്ടുകള്‍ നേടിയത്.
advertisement
കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഇന്ത്യയെ വിറപ്പിച്ച വിന്‍ഡീസിന് ഇന്നത്തെ മത്സരത്തിന്റെ ഒരുഘട്ടത്തിലും ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. അവസാന നിമിഷം ആഞ്ഞടിച്ച ഹോള്‍ഡറാണ് വിന്‍ഡീസിന്റെ പരാജയഭാരം കുറച്ചത്. വിന്‍ഡീസ് നായകന്‍ 54 റണ്‍സാണെടുത്തത്. ഹോള്‍ഡറിനൊഴികെ മറ്റൊരാള്‍ക്കും 20 കടക്കാന്‍ കഴിഞ്ഞിരുന്നില്ല. നേരത്തെ രോഹിത്തിന്റെയും റായിഡുവിന്റെയും സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ കുറിച്ചത്.
advertisement
137 പന്തുകളില്‍ നിന്ന് 162 റണ്‍സാണ് രോഹിത് നേടിയത്. നാല് സിക്‌സും 20 ബൗണ്ടറിയും അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്ങ്‌സ്. അമ്പാട്ടി റായിഡു 81 പന്തുകളില്‍ നിന്ന് 100 റണ്‍സും നേടി.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇന്ത്യയുടേത് റെക്കോര്‍ഡ് ജയം; വിന്‍ഡീസിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ തോല്‍വിയും
Next Article
advertisement
വയോധികയെ ആൾമാറാട്ടം നടത്തി തിരുവനന്തപുരത്തെ ഭൂമി തട്ടിയെടുത്ത് മറിച്ചുവിറ്റ വ്യവസായി പിടിയിൽ
വയോധികയെ ആൾമാറാട്ടം നടത്തി തിരുവനന്തപുരത്തെ ഭൂമി തട്ടിയെടുത്ത് മറിച്ചുവിറ്റ വ്യവസായി പിടിയിൽ
  • യുഎസിലുള്ള ഡോറ അസറിയയുടെ 7 കോടിയോളം രൂപ വിലവരുന്ന വസ്തു തട്ടിയെടുത്ത കേസിൽ അനിൽ തമ്പി പിടിയിൽ.

  • നേപ്പാളിൽ ഒളിവിൽ കഴിഞ്ഞ അനിൽ തമ്പിയെ ചെന്നൈയിൽ നിന്ന് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു.

  • ആൾമാറാട്ടം, വ്യാജരേഖ ചമച്ചതിൽ പങ്കാളികളായ അനന്തപുരി മണികണ്ഠൻ അടക്കമുള്ളവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

View All
advertisement