I M Vijayan | ഐ.എം വിജയന് സ്നേഹസമ്മാനം നല്‍കി ഇറ്റാലിയന്‍ ഫുട്ബോള്‍ ക്ലബ്ബ് എസി മിലാന്‍
- Published by:Arun krishna
- news18-malayalam
Last Updated:
എസി മിലാന്‍ ഫുട്‌ബോള്‍ ക്ലബ്ബിന്‍റെ കേരള അക്കാദമിയിലെ മുഖ്യ പരിശീലകന്‍ ആല്‍ബര്‍ട്ടോ ലകാന്‍ഡെലയ നേരിട്ടെത്തി ഐ.എം വിജയന് ജേഴ്‌സി സമ്മാനിക്കുകയായിരുന്നു
രാജ്യം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരമായ ഐ.എം വിജയന് അപ്രതീക്ഷിത സമ്മാനവുമായി ഇറ്റാലിയന്‍ ഫുട്ബോള്‍ ക്ലബ്ബായ എസി മിലാന്‍. ക്ലബ്ബിന്‍റെ പ്രമുഖ താരങ്ങളായ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്, റാഫേല്‍ ലിയോ, അലെസ്സിയോ റൊമാനോലി എന്നിവരടക്കം ഒപ്പിട്ട, ഐ.എം വിജയന്റെ പേര് ആലേഖനം ചെയ്ത എസിമിലാന്റെ ഒമ്പതാം നമ്പര്‍ ജേഴ്‌സിയാണ് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന് ക്ലബ്ബ് സമ്മാനിച്ചത്.
എസി മിലാന്‍ ഫുട്‌ബോള്‍ ക്ലബ്ബിന്‍റെ കേരള അക്കാദമിയിലെ മുഖ്യ പരിശീലകന്‍ ആല്‍ബര്‍ട്ടോ ലകാന്‍ഡെലയ നേരിട്ടെത്തി ഐ.എം വിജയന് ജേഴ്‌സി സമ്മാനിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ വിജയന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
2003-ല്‍ സജീവ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചെങ്കിലും ഐ.എം വിജയന്‍ ഇപ്പോഴും ഫുട്‌ബോളുമായി ബന്ധപ്പെട്ട ഇടങ്ങളിലെ സജീവ സാന്നിദ്ധ്യമാണ്. ഇന്ത്യക്കായി 71 മത്സരങ്ങളില്‍ നിന്ന് 32 ഗോളുകള്‍ നേടിയ താരം ഇപ്പോള്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) ടെക്‌നിക്കല്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 05, 2022 6:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
I M Vijayan | ഐ.എം വിജയന് സ്നേഹസമ്മാനം നല്‍കി ഇറ്റാലിയന്‍ ഫുട്ബോള്‍ ക്ലബ്ബ് എസി മിലാന്‍