Sourav Ganguly | സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ല; റിപ്പോർട്ടുകൾ തള്ളി ജയ് ഷാ

Last Updated:

ബുധനാഴ്ച വൈകുന്നേരമാണ് താൻ പുതിയൊരു അധ്യായത്തിലേക്ക് കടക്കാൻ പോവുകയാണെന്ന തരത്തിൽ സൂചന നൽകിക്കൊണ്ട് ഗാംഗുലിയുടെ ട്വീറ്റ് വന്നത്

സൗരവ് ഗാംഗുലിയും ജയ് ഷായും (PTI Photo)
സൗരവ് ഗാംഗുലിയും ജയ് ഷായും (PTI Photo)
സൗരവ് ഗാംഗുലി (Sourav Ganguly) ബിസിസിഐ (BCCI) പ്രസിഡന്റ് സ്ഥാനം രാജി വെച്ചേക്കുമെന്ന തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ തള്ളി സെക്രട്ടറി ജയ് ഷാ (Jay Shah). 'ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജി വെച്ചിട്ടില്ല. അദ്ദേഹം പങ്കുവെച്ച ട്വീറ്റിനെ കുറിച്ച് ഒരുപാട് ഊഹാപോഹങ്ങളും റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്, അവയെല്ലാം തെറ്റാണ്.' ജയ് ഷാ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരമാണ് താൻ പുതിയൊരു അധ്യായത്തിലേക്ക് കടക്കാൻ പോവുകയാണെന്ന തരത്തിൽ സൂചന നൽകിക്കൊണ്ട് ഗാംഗുലിയുടെ ട്വീറ്റ് വന്നത്. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന തരത്തിലുള്ള ഒരു പുതിയ സംരഭം തുടങ്ങുവാനാണ് ആലോചിക്കുന്നതെന്ന് പറഞ്ഞുകൊണ്ടുള്ള ട്വീറ്റാണ് ഊഹാപോഹങ്ങൾക്ക് വഴിവെച്ചത്.
advertisement
ഗാംഗുലിയെ ചുറ്റിപ്പറ്റി ഉയർന്നുവരുന്ന അഭ്യൂഹങ്ങൾ തെറ്റാണെന്ന് പറഞ്ഞ ജയ് ഷാ ബോർഡിന് മുന്നിൽ വലിയൊരു അവസരം വന്നുനിൽക്കുന്നുണ്ടെന്നും മാധ്യമ സംപ്രേക്ഷണ അവകാശം സംബന്ധിച്ച് വന്നിരിക്കുന്നത് ഈ അവസരത്തിന്റെ ആവേശത്തിലാണ് താനും ബോർഡിലെ മറ്റ് സഹപ്രവർത്തകരുമെന്നും ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയെ സുരക്ഷിതമാക്കുന്നതിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ജയ് ഷാ കൂട്ടിച്ചേർത്തു.
നേരത്തെ, ജീവിതത്തിലെ പുതിയ സംരഭത്തിനായി ആളുകളുടെ പിന്തുണ ആവശ്യപ്പെട്ടാണ് ഗാംഗുലി സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റത്തിന്റെ മുപ്പതാം വാർഷികത്തിലാണ് മുൻ ഇന്ത്യൻ നായകന്റെ പ്രഖ്യാപനം.
advertisement
Also read- Sourav Ganguly|രാഷ്ട്രീയത്തിലേക്കോ? ജനങ്ങളെ സഹായിക്കുന്ന കാര്യങ്ങൾ ചെയ്യാൻ ആലോചിക്കുന്നുവെന്ന് സൗരവ് ഗാംഗുലി
'1992 ൽ ക്രിക്കറ്റിനൊപ്പമുള്ള യാത്ര ആരംഭിച്ചിട്ട് 2022 ൽ മുപ്പത് കൊല്ലം തികയുകയാണ്. അന്നു മുതൽ തനിക്ക് ക്രിക്കറ്റ് തനിക്ക് ഒരുപാട് കാര്യങ്ങൾ സമ്മാനിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നിങ്ങളുടെ പിന്തുണയായിരുന്നു. ഈ യാത്രയിൽ തനിക്കൊപ്പം നിന്ന് പിന്തുണച്ച് ഈ നിലയിലേക്ക് എത്താൻ സഹായിക്കുകയും ചെയ്ത ഓരോരുത്തർക്കും നന്ദി പറയുകയാണ്. ഒരുപാട് പേർക്ക് സഹായകരമാകുമെന്ന് താൻ കരുതുന്ന ചില കാര്യങ്ങൾ തുടങ്ങാൻ ആലോചിക്കുകയാണ്. ജീവിതത്തിന്റെ ഈ പുതിയ ഘട്ടത്തിലും നിങ്ങളുടെ ഓരോരുത്തരുടേയും പിന്തുണ പ്രതീക്ഷിക്കുന്നു-' ഗാംഗുലി ട്വീറ്റ് ചെയ്തു.
advertisement
ട്വീറ്റിന് പിന്നാലെ ഗാംഗുലി ബിസിസിഐ അധ്യക്ഷ സ്ഥാനം രാജിവെക്കുകയാണെന്നും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Sourav Ganguly | സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ല; റിപ്പോർട്ടുകൾ തള്ളി ജയ് ഷാ
Next Article
advertisement
പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് ഇന്നുമുതൽ 20 രൂപ അധികം ഈടാക്കും; പരീക്ഷണം 2 ജില്ലകളിലെ 20 ഷോപ്പുകളിൽ
പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് ഇന്നുമുതൽ 20 രൂപ അധികം ഈടാക്കും; പരീക്ഷണം 2 ജില്ലകളിലെ 20 ഷോപ്പുകളിൽ
  • തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 20 ഷോപ്പുകളിൽ പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് 20 രൂപ അധികം ഈടാക്കും.

  • പ്ലാസ്റ്റിക് ബോട്ടിൽ തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ തിരികെ; ലേബൽ നിർബന്ധമെന്ന് ബിവറേജസ് കോർപറേഷൻ.

  • പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്നതിന് കുടുംബശ്രീ പ്രവർത്തകരെ നിയോഗിച്ചു; ക്ലീൻ കേരള കമ്പനിക്ക് കൈമാറും.

View All
advertisement