ലോക ഗുസ്തി ചാമ്പ്യൻഷിപ്പ്: ഇന്ത്യയുടെ അഭിമാനമായി ഝാര്‍ഖണ്ഡിലെ ഗോത്ര വിഭാഗത്തിൽ പെട്ട ചഞ്ചല കുമാരി

Last Updated:

കുടുംബത്തിൽ നിന്ന് വിദേശ രാജ്യത്തേക്ക് പോകുന്ന ആദ്യത്തെയാളാണ് ചഞ്ചല കുമാരി

Photo Credit : Twitter
Photo Credit : Twitter
റാഞ്ചി: ഹംഗറിയിലെ ബുഡപെസ്റ്റിൽ ജൂലൈ 19 നും 25 നും ഇടയിൽ നടക്കുന്ന ലോക ഗുസ്തി ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി ഝാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ഗുസ്തിക്കാരിയായി ഗോത്രവംശജ ചഞ്ചല കുമാരി. കായികതാരവും ഝാര്‍ഖണ്ഡ് സ്റ്റേറ്റ് സ്പോർട്സ് പ്രൊമോഷൻ സൊസൈറ്റിയുടെ (ജെഎസ്എസ്പിഎസ്) കേഡറ്റുമാണ്‌ 14 കാരിയായ ചഞ്ചല കുമാരി.
റാഞ്ചിയിലെ ഹോട്ട്വാർ ഗ്രാമത്തിലെ നരേന്ദ്ര നാഥ് പഹാൻ എന്ന ചെറുകിട കർഷകന്റെ മകളായ ചഞ്ചല തിങ്കളാഴ്ച ദില്ലിയിൽ നടന്ന പ്രായോഗിക പരിശീലനങ്ങള്‍ക്കുശേഷമാണ്‌ ഈ നേട്ടം കൈവരിച്ചത്. നാല് മക്കളിൽ മൂന്നാമത്തെയാളാണ് ചഞ്ചല.
കുടുംബത്തിൽ നിന്ന് വിദേശ രാജ്യത്തേക്ക് പോകുന്ന ആദ്യത്തെയാളാണ് താൻ. അന്താരാഷ്ട്ര മത്സരരംഗത്ത് രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ അതീവ സന്തുഷ്ടയാണെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ചഞ്ചല കുമാരി പറയുന്നു.
ലോക്ക്ഡൗണുകള്‍ കായിക താരങ്ങൾക്ക് ഒട്ടേറെ ദോഷം ചെയ്യുന്നുവെന്ന് ചഞ്ചല കുമാരി പറയുന്നു. കഴിഞ്ഞ വർഷം ലോക്ക്ഡൗൺ കാരണം, ജെ‌എസ്‌എസ്‌പി‌എസ് അടക്കുകയുണ്ടായി ഒപ്പം, എല്ലാ കളിക്കാരെയും നാട്ടിലേക്ക് അയക്കുകയും ചെയ്തു. പരിശീലനത്തിന്റെ ഭാഗമായി പങ്കാളികൾ ആരും ലഭ്യമല്ലാതിരിക്കുന്ന അവസ്ഥയിൽ പരിശീലനം തുടരുകയെന്നത് വളരെ ബുദ്ധിമുട്ടായിരുന്നു.
advertisement
മാത്രമല്ല, പരിശീലനത്തിനാവശ്യമായ പായയും തനിക്ക് ഇല്ലായിരുന്നു. ദാരിദ്ര്യം കാരണം മതിയായ ഭക്ഷണവും ലഭിക്കുന്നുണ്ടായിരുന്നില്ല. എന്നാൽ ക്രമേണ, ജെ‌എസ്‌എസ്‌പി‌എസ് ഉദ്യോഗസ്ഥരും പരിശീലകരും തന്നെ പിന്തുണയ്ക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിക്കുകയും ചെയ്തു- ചഞ്ചല കുമാരി പറയുന്നു.
40 കിലോഗ്രാം സബ് ജൂനിയർ വിഭാഗത്തിലാണ്‌ ചഞ്ചല രാജ്യത്തെ പ്രതിനിധീകരിക്കുന്നത്. ഈ വിഭാഗത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഏക കായികതാരമായിരിക്കും ചഞ്ചലയെന്ന് കോച്ച് ബബ്ലു കുമാർ ചൂണ്ടിക്കാട്ടുന്നു. സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) ലഖ്‌നൗവില്‍ കഴിഞ്ഞ വർഷം ഒക്ടോബറിൽ നടത്തിയ ക്യാമ്പില്‍ മറ്റ് കേഡറ്റുകൾക്കൊപ്പം പങ്കെടുത്ത് പരിശീലനം തേടിയപ്പോൾ ചഞ്ചലയ്ക്ക് കരിയറിൽ ഒരു വഴിത്തിരിവ് ലഭിച്ചതായി കുമാർ പറഞ്ഞു.
advertisement
You may also like:പൊതുകുളത്തിൽ കുളിച്ച കുട്ടികളെ അടിവസ്ത്രത്തിൽ നടത്തിച്ചു; ലോക്ക്ഡൗൺ ലംഘിച്ചതിന് പൊലീസിന്റെ 'ശിക്ഷ'
ചഞ്ചലയ്ക്ക് തന്റെ കഴിവ് പ്രദർശിപ്പിക്കാൻ ഇവിടെ കൂടുതൽ അവസരം ലഭിക്കുകയും നൂതന രീതിയിലുള്ളതും മികച്ചതുമായ നൈപുണികള്‍ പഠിക്കാനും സാധിച്ചു. ലോക്ക്ഡൗൺ കാരണം ഈ വർഷം ജനുവരിയിൽ നാട്ടിലേക്ക് മടങ്ങിയെങ്കിലും ജെഎസ്എസ്പിഎസ് അതിന്റെ എല്ലാ കേഡറ്റുകൾക്കും ടാബ്‌ലെറ്റുകൾ നൽകുകയും, അതിലൂടെ ഓൺലൈൻ പരിശീലനം തുടരുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
advertisement
ലോക ചാമ്പ്യൻഷിപ്പിലേക്കുള്ള തിരഞ്ഞെടുപ്പിന് മുമ്പ് വിവിധ ദേശീയ ഗുസ്തി മത്സരങ്ങളിൽ മെഡലുകൾ നേടി ചഞ്ചല സംസ്ഥാനത്തിന് സമ്മാനങ്ങൾ നേടിത്തന്നിട്ടുണ്ടെന്ന് ഝാര്‍ഖണ്ഡ് സ്റ്റേറ്റ് റെസ്‌ലിംഗ് അസോസിയേഷൻ പ്രസിഡന്റ് ഭോളനാഥ് സിംഗ് പറഞ്ഞു. “2017-18 ലെ എസ്‌ജി‌എഫ്‌ഐ ദേശീയ മീറ്റിൽ അവർ വെള്ളിയും 2018-19, 19-20 വര്‍ഷങ്ങളിൽ എസ്‌ജി‌എഫ്‌ഐ മീറ്റിൽ തുടർച്ചയായ സ്വർണവും 2020-21 സബ് ജൂനിയർ ദേശീയ മീറ്റിൽ വെങ്കലവും നേടിയിട്ടുണ്ട്. ഇത് ഞങ്ങൾക്ക് അഭിമാനകരമായ നിമിഷമാണ്,” സിംഗ് പറഞ്ഞു.
ഹോത്‌വാറിലെ മെഗാ സ്‌പോർട്‌സ് കോംപ്ലക്‌സിൽ വളർന്നുവരുന്ന കളിക്കാരെ രാജ്യത്തിന്റെ വിവിധ വിഭാഗങ്ങളിലയച്ച് പരിശീലിപ്പിക്കുന്നതിനായി സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡും ഝാര്‍ഖണ്ഡ് സർക്കാരും രൂപം കൊടുത്തിട്ടുള്ള സംയുക്ത സംരംഭമാണ് ജെ.എസ്.എസ്.പി.എസ്.
advertisement
സി‌സി‌എൽ ഡയറക്ടർ (പേഴ്‌സണൽ) വിനയ് രഞ്ജൻ ചഞ്ചലയുടെ നേട്ടത്തെ അഭിനന്ദിച്ചു, “അന്താരാഷ്ട്ര രംഗത്ത് ചഞ്ചല ഒരു മെഡൽ നേടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.” അദ്ദേഹം അഭിപ്രായപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ലോക ഗുസ്തി ചാമ്പ്യൻഷിപ്പ്: ഇന്ത്യയുടെ അഭിമാനമായി ഝാര്‍ഖണ്ഡിലെ ഗോത്ര വിഭാഗത്തിൽ പെട്ട ചഞ്ചല കുമാരി
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement