ലോർഡ്സ്: കിരീടം നഷ്ടമായതിന്‍റെ നിരാശയിലും ന്യൂസിലാൻഡ് ക്യാപ്റ്റനെ തേടി അഭിമാനാർഹമായ നേട്ടങ്ങൾ. പന്ത്രണ്ടാം ലോകകപ്പിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് കിവിസ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. മികച്ച ബാറ്റിങ്ങും ക്യാപ്റ്റൻസിയുമായാണ് വില്യംസൺ ഈ ലോകകപ്പിൽ കളംനിറഞ്ഞത്. നേരത്തെ ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടുന്ന ക്യാപ്റ്റൻ എന്ന നേട്ടം മഹേല ജയവർദ്ധനയെ മറികടന്ന് വില്യംസൺ സ്വന്തമാക്കിയിരുന്നു. ഫൈനലിലെ മികച്ച താരമായി ഇംഗ്ലണ്ടിനെ കന്നി കിരീടത്തിലേക്ക് നയിച്ച ഓൾ റൌണ്ടർ ബെൻ സ്റ്റോക്ക്സ് തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റോക്ക്സിന്‍റെ മികച്ച ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന് കിരീടം നേടിക്കൊടുത്തത്...
1992 മുതൽ ലോകകപ്പിലെ മികച്ച താരങ്ങൾ
1992 - മാർട്ടിൻ ക്രോ
1996 - സനത് ജയസൂര്യ
1999 - ലാൻസ് ക്ലൂസ്നർ
2003 - സച്ചിൻ ടെൻഡുൽക്കർ
2007 - ഗ്ലെൻ മക്ഗ്രാത്ത്
2011 - യുവ് രാജ് സിങ്
2015 - മിച്ചൽ സ്റ്റാർക്ക്
2019 - കെയ്ൻ വില്യംസൺ
1975 - ക്ലൈവ് ലോയ്ഡ്
1979 - വിവ് റിച്ചാർഡ്സ്
1983 - മൊഹീന്ദർ അമർനാഥ്
1987 - ഡേവിഡ് ബൂൺ
1992 - വാസീം അക്രം
1996 - അരവിന്ദ ഡിസിൽവ
1999 - ഷെയ്ൻ വോൺ
2003 - റിക്കി പോണ്ടിങ്
2007 - ആദം ഗിൽക്രിസ്റ്റ്
2011 - എം.എസ് ധോണി
2015 - ജെയിംസ് ഫോക്ക്നർ
2019 - ബെൻ സ്റ്റോക്ക്സ്
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.