'തിരുവനന്തപുരം ഏകദിനത്തിന്റെ ബാക്കി പത്രം'; മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരത്തിന്റെ കാര്‍ഡും ഇനി ഇവരുടെ ബാധ്യത
Last Updated:
തിരുവനന്തപുരം: കാര്യവട്ടത്ത് ഇന്ത്യ വിന്‍ഡീസ് ഏകദിനം കഴിഞ്ഞ് ഒരാഴ്ച പിന്നിടുന്നു. എന്നാല്‍ കളിയുടെ ആരവങ്ങളെല്ലാം അവസാനിക്കുമ്പോള്‍ ബാക്കിയാകുന്ന കാഴ്ചകള്‍ അത്ര സുഖകരമല്ല. മത്സരത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച രവീന്ദ്ര ജഡേജയ്ക്കാണ് തിരുവനന്തപുരം ഏകദിനത്തില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ലഭിച്ചത്. സമ്മാനദനവേദിയില്‍ ഒരു ലക്ഷം രൂപയുടെ കാര്‍ഡുമായി നില്‍ക്കുന്ന താരത്തെ കൈയ്യടിച്ചാണ് എല്ലാവരും പ്രോത്സാഹിപ്പിച്ചത്
എന്നാല്‍ കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ ആ ചിത്രം വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇത്തവണ പുരസ്‌കാരം പിടിച്ച് നില്‍ക്കുന്നത് താരങ്ങളോ അധികൃതരോ അല്ല മറിച്ച് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ക്ലീനിങ്ങ് ജീവനക്കാരനായ ജയനാണ്. മത്സരം കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ട വേസ്റ്റുകളില്‍ അഴുകി ചേരാത്ത ഇത്തരം വസ്തുക്കള്‍ ഇനി ക്ലീനിങ്ങ് തൊഴിലാളികളുടെ ബാധ്യതയാണ്.
പുരസ്‌കാരത്തിന്റെ കാര്‍ഡുമായി നില്‍ക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ബിസിസിഐയെയും ഇന്ത്യന്‍ ടീമിലെ പ്രധാന താരങ്ങളെയും ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട് ഹബ്ബിനെയുമെല്ലാം മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. ക്രിക്കറ്റ് മത്സരങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ ഉപയോഗിക്കുന്നതിന് എന്തെങ്കിലും പ്രതിവിധി കണ്ടെത്താന്‍ ബിസിസിഐ തയ്യാറാകുമെന്നാണ് പറഞ്ഞാണ് 'പ്രകൃതി' എന്ന ഫേസ്ബുക്ക് പേജിന്റെ പേസ്റ്റ്.
advertisement
'എന്തുക്കൊണ്ട് പ്രകൃതിക്ക് ബാധ്യതയാവാത്ത രീതിയില്‍ പുരസ്‌കാര വിതരണം നടത്തിക്കൂടാ ? ബിസിസിഐ ഇക്കാര്യം പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു. പ്രകൃതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഇത്തരം ചടങ്ങുകളില്‍ നിന്ന് ഒഴിവാക്കുമെന്ന് കരുതുന്നു. ബിസിസിഐക്ക് ഒരു ജനതയെ മുഴുവന്‍ പ്രചോദിപ്പിക്കാന്‍ സാധിക്കും.' എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 09, 2018 8:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'തിരുവനന്തപുരം ഏകദിനത്തിന്റെ ബാക്കി പത്രം'; മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരത്തിന്റെ കാര്‍ഡും ഇനി ഇവരുടെ ബാധ്യത


