Kerala Blasters Women's Team| ഒരു പുതിയ തുടക്കം; വനിതാ ടീമുമായി കേരള ബ്ലാസ്റ്റേഴ്സ്
- Published by:Naseeba TC
- news18-malayalam
Last Updated:
കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക-കായിക രംഗത്ത് സംഭാവനകൾ നൽകിയ വനിതകളുടെ ചിത്രങ്ങളിലൂടെയാണ് വനിതാ ടീമിന്റെ പ്രഖ്യാപനം.
കൊച്ചി: വനിതാ ടീം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. കേരള ബ്ലാസ്റ്റേഴ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വനിതാ ടീമിന്റെ പ്രഖ്യാപനം നടത്തിയത്. ഫുട്ബോൾ എല്ലാവരുടേയും ഗെയിം ആണെന്ന് പ്രഖ്യാപിച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ വമ്പൻ പ്രഖ്യാപനം. മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക-കായിക രംഗത്ത് സംഭാവനകൾ നൽകിയ വനിതകളുടെ ചിത്രങ്ങളിലൂടെയാണ് വനിതാ ടീമിന്റെ പ്രഖ്യാപനം. കേരളത്തിന് അഭിമാനമായവരുടെ പിൻതലമുറക്കാരാകാനുള്ള ഒരുക്കത്തിലാണ് വനിതാ ടീം എന്ന് വ്യക്തം.
നിലവിൽ കേരളത്തിലെ പ്രധാന ക്ലബ്ബായ ഗോകുലം കേരള എഫ്‌സിക്ക് വനിതാ ടീം ഉണ്ട്. ബ്ലാസ്റ്റേഴ്സ് വനിതാ ടീമിനെ അവതരിപ്പിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.
advertisement
ഇതിന്റെ ഭാഗമായി ഗോകുലം കേരള ഫസ്റ്റ് ടീം മാനേജരായിരുന്ന രാജാ റിസുവാനെ പുതിയ വനിതാ അക്കാദമി ടീമിന്റെ ഡയറക്ടറായി നിയമിച്ചിരുന്നു.
അതേസമയം, സ്പാനിഷ് ഡിഫന്‍ഡര്‍ വിക്ടര്‍ മൊംഗില്‍ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2022-23 സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പുരുഷ ടീമിനായി കളിക്കും. വിവിധ പൊസിഷനുകളില്‍ വൈദഗ്ധ്യം തെളിയിച്ച താരവുമായുള്ള സൈനിങ്, ക്ലബ്ബ് മാനേജ്‌മെന്റ് പ്രഖ്യാപിച്ചു. ഹീറോ ഐഎസ്എല്‍ ടീമായ ഒഡീഷ എഫ്‌സിയില്‍ നിന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍ ചേരുന്ന താരം 2023 വരെ ക്ലബ്ബില്‍ തുടരും.
advertisement
29കാരനായ താരം സ്പാനിഷ് ക്ലബായ വല്ലാഡോലിഡിനൊപ്പമാണ് തന്റെ യൂത്ത് കരിയര്‍ ആരംഭിച്ചത്. 2011-12 സീസണില്‍ സീനിയര്‍ ടീമിനെ പ്രതിനിധീകരിക്കുന്നതിന് മുമ്പ് അവരുടെ ബി ടീമിനായി കളിക്കുകയും ചെയ്തു. അത്‌ലറ്റിക്കോ മാഡ്രിഡ് ബി ടീം ഉള്‍പ്പെടെ സ്‌പെയിനിലെ വിവിധ ക്ലബ്ബുകള്‍ക്കായും കളിച്ചു. തുടര്‍ന്ന് 2019ല്‍ ജോര്‍ജിയന്‍ പ്രൊഫഷണല്‍ ക്ലബ്ബായ എഫ്‌സി ഡൈനമോ ടബ്‌ലീസിയില്‍ ചേര്‍ന്നു. ജോര്‍ജിയയില്‍ ഡൈനമോ ടബ്‌ലീസിയെ കിരീടം നേടാന്‍ സഹായിച്ച വിക്ടര്‍, യൂറോപ്പ ലീഗിലും ക്ലബ്ബിനെ പ്രതിനിധീകരിച്ചു
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 25, 2022 3:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Kerala Blasters Women's Team| ഒരു പുതിയ തുടക്കം; വനിതാ ടീമുമായി കേരള ബ്ലാസ്റ്റേഴ്സ്