കേരളത്തിനെതിരെ പഞ്ചാബിന് 127 റണ്‍സ് വിജയലക്ഷ്യം
Last Updated:
മൊഹാലി: പഞ്ചാബിനെതിരായ രഞ്ജി മത്സരത്തില്‍ കേരളം തിരിച്ചുവരുന്നു. ആദ്യ ഇന്നിങ്‌സിലെ തകര്‍ച്ചയ്ക്ക് ശേഷം രണ്ടാം ഇന്നിങ്‌സില്‍ കേരളം ഭേദപ്പെട്ട സ്‌കോര്‍ കുറിച്ചു. അസ്ഹറുദ്ദീന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ 223 റണ്‍സാണ് ഇന്ത്യ നേടിയത്. 168 പന്തില്‍ നിന്ന് 112 റണ്‍സാണ് അസ്ഹറുദ്ദീന്‍ നേടിയത്.
മൂന്നാം ദിനം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച കേരളത്തിന് സ്‌കോര്‍ 135 ല്‍ എത്തിയപ്പോള്‍ തന്നെ നായകന്‍ സച്ചിന്‍ ബേബിയെ നഷ്ടമായി. മന്‍പ്രീത് സിങ്ങിന്റെ പന്തില്‍ സച്ചിന്‍ ബൗള്‍ഡ് ആവുകയായിരുന്നു.
Also Read: 'ഇതിഹാസങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ നിര്‍ദേശങ്ങള്‍ നല്‍കേണ്ട ഗതികേടില്‍'; ഓസീസിനെ പരിഹസിച്ച് ദാദ
പിന്നാലെ വിഷ്ണു വിനോദിനൊപ്പം (36) അസ്ഹര്‍ 55 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ സ്‌കോര്‍ 190-ല്‍ എത്തിയപ്പോള്‍ അസ്ഹറിനെയും ബാല്‍തേജ് സിങ് മടക്കി. പിന്നാലെയെത്തിയ സൂപ്പര്‍ താരം ജലജ് സക്സേനയ്ക്ക് മൂന്നു റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. നേരത്തെ ആദ്യ ഇന്നിങ്‌സില്‍ കേരളം 121 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. പഞ്ചാബ് ഒന്നാമിന്നിങ്ങ്‌സില്‍ 217 റണ്‍സെടുക്കുകയും ചെയ്തു.
advertisement
Dont Miss: കോഹ്ലി ലോക ഏകദിന ഇലവന്‍ നായകൻ, ഇന്ത്യയിൽ നിന്ന് 4 പേർ ടീമിൽ
5 വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യറുടെ പ്രകടനമായിരുന്നു പഞ്ചാബിനെ തകര്‍ത്തത്. രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ്ങ് ആരംഭിച്ച പഞ്ചാബ് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 11 എന്ന നിലയിലാണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 01, 2019 1:25 PM IST