KKR vs RR, IPL 2024: ഈഡന്‍ ഗാര്‍ഡനില്‍ സുനില്‍ നരെയ്ന്‍റെ അഴിഞ്ഞാട്ടം (109); രാജസ്ഥാന് 224 റണ്‍സ് വിജയലക്ഷ്യം
- Published by:Arun krishna
- news18-malayalam
Last Updated:
ആറ് സിക്‌സും 13 ഫോറുമടങ്ങുന്നതായിരുന്നു നരെയ്‌ന്റെ ഇന്നിങ്‌സ്
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 224 റണ്‍സ് വിജയലക്ഷ്യം. വെസ്റ്റ് ഇന്‍ഡീസ് താരം സുനില്‍ നരെയ്ന്‍റെ (56 പന്തില്‍ 109) സെഞ്ചുറി മികവിലാണ് കൊല്‍ക്കത്ത മികച്ച സ്കോര്‍ നേടിയത്. താരത്തിന്‍റെ ആദ്യ ടി20 സെഞ്ചുറിയാണിത്. ആറ് സിക്‌സും 13 ഫോറുമടങ്ങുന്നതായിരുന്നു നരെയ്‌ന്റെ ഇന്നിങ്‌സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സെടുത്തു.
advertisement
മത്സരം തുടങ്ങി നാലാം ഓവറില്‍ തന്നെ ഫിലിപ്പ് സാള്‍ട്ടിനെ (10) കെകെആറിന് നഷ്ടമായിരുന്നു. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച നരെയ്ന്‍ - ആംക്രിഷ് രഘുവംശി സഖ്യം രാജസ്ഥാന്‍ ബൗളര്‍മാരെ അക്ഷരാര്‍ത്ഥത്തില്‍ പഞ്ഞിക്കിട്ടു. 18 പന്തില്‍ നിന്ന് 5 ബൗണ്ടറിയടക്കം 30 റണ്‍സെടുത്ത രഘുവംശിയെ മടക്കി കുല്‍ദീപ് സെന്നാണ് രാജസ്ഥാന് ആദ്യ ബ്രേക്ക്ത്രൂ സമ്മാനിച്ചത്. നരെയ്‌നൊപ്പം 85 റണ്‍സ് ചേര്‍ത്ത ശേഷമാണ് ആംക്രിഷ് രഘുവംശി പുറത്തായത്.
17-ാം ഓവറിലെ മൂന്നാം പന്തിൽ ട്രെന്‍ഡ് ബോൾട്ട് സെഞ്ചുറി താരം നരെയ്നെ പുറത്താക്കുമ്പോള്‍ കൊല്‍ക്കത്തയുടെ സ്കോർ 5 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ്.
advertisement
പിന്നാലെ എത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കും (11), ആന്ദ്രേ റസ്സലിനും (13), വെങ്കടേഷ് അയ്യര്‍ക്കും (8) പിടിച്ചുനില്‍ക്കാനായില്ല. 9 പന്തില്‍ നിന്ന് 2 സിക്‌സും ഒരു ഫോറുമടക്കം 20 റണ്‍സെടുത്ത റിങ്കു സിങ് കൊല്‍ക്കത്ത സ്‌കോര്‍ 223-ല്‍ എത്തിച്ചു.രാജസ്ഥാനായി ആവേശ് ഖാനും കുല്‍ദീപ് സെന്നും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
രാജസ്ഥാൻ(പ്ലേയിങ് ഇലവൻ): യശസ്വി ജയ്‍സ്വാൾ, സഞ്ജു സാംസൺ, റിയാൻ പരാഗ്, ധ്രുവ് ജുറൽ, ഷിമ്രോൺ ഹെറ്റ്മെയർ, റോവ്‍മാൻ പവൽ, രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട്, ആവേശ് ഖാൻ, യുസ്‍വേന്ദ്ര ചഹൽ.
advertisement
കൊൽക്കത്ത(പ്ലേയിങ് ഇലവൻ): ഫിലിപ് സാൽട്ട്, സുനിൽ നരൈയ്ൻ, അംഗ്ക്രിഷ് രഘുവംശി, ശ്രേയസ് അയ്യർ, വെങ്കിടേഷ് അയ്യർ, റിങ്കു സിങ്, ആന്ദ്രെ റസൽ, രമൺദിപ് സിങ്, മിച്ചൽ സ്റ്റാർക്, വരുൺ ചക്രവർത്തി, ഹർഷിത് റാണ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kolkata,Kolkata,West Bengal
First Published :
April 16, 2024 10:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
KKR vs RR, IPL 2024: ഈഡന്‍ ഗാര്‍ഡനില്‍ സുനില്‍ നരെയ്ന്‍റെ അഴിഞ്ഞാട്ടം (109); രാജസ്ഥാന് 224 റണ്‍സ് വിജയലക്ഷ്യം