'സോറി കോഹ്‌ലി' രാഹുലിന്റെയും ഹര്‍ദ്ദിക്കിന്റെയും മികച്ച നായകന്‍ ധോണി

Last Updated:
സിഡ്നി: ധോണിയ്ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനെ വിജയവഴിയിലൂടെ നയിക്കുന്ന താരമാണ് വിരാട് കോഹ്‌ലി. ധോണിയുടേതിന് സമാനമായി റെക്കോര്‍ഡുകള്‍ നേടി മുന്നേറുന്ന താരം നിലവില്‍ ഓസീസ് മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര ഉയര്‍ത്താനൊരുങ്ങുകയാണ്. എന്നാല്‍ കോഹ്‌ലിയേക്കാള്‍ മികച്ച നായകന്‍ ധോണിയാണെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ താരങ്ങളായ കെഎല്‍ രാഹുലും ഹര്‍ദ്ദിക് പാണ്ഡ്യയും.
കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന ഒരു ചാറ്റ് ഷോയില്‍ പങ്കെടുക്കവേയാണ് താരങ്ങള്‍ മികച്ച നായകന്‍ ധോണിയാണെന്ന് അഭിപ്രായപ്പെട്ടത്. ടോപ്പ ഓര്‍ഡര്‍ ബാറ്റ്‌സ്മാനായ രാഹുല്‍ മികച്ച പ്രകടനങ്ങള്‍ നടത്തി ടീമില്‍ ഇടം ഉറപ്പിച്ചത് ധോണിയുടെ കാലഘട്ടത്തിലായിരുന്നു. ഹര്‍ദ്ദിക് പാണ്ഡ്യ അരങ്ങേറ്റം കുറിച്ചതും മികച്ച പ്രകനം കാഴ്ചവെച്ചതും ധോണിക്ക കീഴില്‍ തന്നെ. ഇതാണ് ഇരുവരും മികച്ച നായകനായി ധോണിയെ തെരഞ്ഞെടുക്കാനുള്ള കാരണം.
Also Read: ഐപിഎല്‍ ടീമുകള്‍ കണ്ടോളൂ; പ്രായത്തെ വെല്ലുന്ന പ്രകടനവുമായി മക്കല്ലം
നേട്ടങ്ങള്‍ പരിഗണിക്കുമ്പോള്‍ ധോണി തന്നെയാണ് മികച്ച നായകനെന്നായിരുന്നു രാഹുല്‍ കരണ്‍ ജോഹറിനോട് പ്രതികരിച്ചത്. എന്നാല്‍ ഇടവേളകള്‍ ഇല്ലാതെ അധ്വാനിക്കുന്ന നായകനാണ് കോഹ്‌ലിയെന്നും രാഹുല്‍ പറഞ്ഞു. വിരാടിനെ ഒരിക്കലും ഹോളി ഡേ മൂഡില്‍ കാണാന്‍ കഴിയില്ലെന്നും താനിത് താരത്തോട് തന്നെ പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ പറയുന്നു.
advertisement
Also Read: 'വീഴ്ത്തിയത് പെയ്‌നിനെയല്ല, ക്രിക്കറ്റിനെ'; ഓസീസ് നായകനെ പുറത്താക്കിയ കുല്‍ദീപിന്റെ അത്ഭുത ബോള്‍
ഡ്രെസിങ്ങ് റൂമിലെ ഏറ്റവും റൊമാന്റിക്കും അതേസമയം വികൃതികള്‍ കാട്ടുന്നതുമായ താരമാണ് കോഹ്‌ലിയെന്നും രാഹുല്‍ പറഞ്ഞു. ജനുവരി 12 ഓസീസിനെതിരെ ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഹര്‍ദ്ദിക്കും രാഹുലും ഇടംപിടിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'സോറി കോഹ്‌ലി' രാഹുലിന്റെയും ഹര്‍ദ്ദിക്കിന്റെയും മികച്ച നായകന്‍ ധോണി
Next Article
advertisement
സിപിഎം നേതാവായ യുവ അഭിഭാഷക തൂങ്ങിമരിച്ച സംഭവത്തിൽ പ്രേരണാകുറ്റത്തിന് സുഹൃത്ത് അറസ്റ്റിൽ
സിപിഎം നേതാവായ യുവ അഭിഭാഷക തൂങ്ങിമരിച്ച സംഭവത്തിൽ പ്രേരണാകുറ്റത്തിന് സുഹൃത്ത് അറസ്റ്റിൽ
  • കാസർഗോഡ് കുമ്പളയിൽ യുവ അഭിഭാഷക രഞ്ജിതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ.

  • രഞ്ജിതയുടെ കുറിപ്പും മൊബൈൽ ഫോണും പരിശോധിച്ചതിൽ നിന്ന് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചു.

  • പത്തനംതിട്ട സ്വദേശി അനിൽ കുമാറിനെ പ്രേരണാകുറ്റത്തിന് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.

View All
advertisement