പ്ലേ ഓഫില്‍ കാലിടറുന്നോ; 12 റണ്‍സിനിടെ ചെന്നൈയ്ക്ക് രണ്ടു വിക്കറ്റ് നഷ്ടം
Last Updated:
ഡൂപ്ലെസിയെ രാഹുല്‍ ചാഹര്‍ വീഴ്ത്തിയപ്പോള്‍ സുരേഷ് റെയ്‌നയെ ജയന്ത് യാദവ് സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കുകയായിരുന്നു
ചെന്നൈ: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ആദ്യ പ്ലേ ഓഫ് മത്സരത്തിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മോശം തുടക്കം. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ചെന്നൈയ്ക്ക് 12 റണ്‍സിനിടെ രണ്ട് പ്രധാനപ്പെട്ട താരങ്ങളെയാണ് നഷ്ടമായത്. 6 റണ്‍സെടുത്ത ഫാറഫ് ഡൂപ്ലെസിയും 5 റണ്‍സെടുത്ത സുരേഷ് റെയ്‌നയുമാണ് പുറത്തായിരിക്കുന്നത്.
ഡൂപ്ലെസിയെ രാഹുല്‍ ചാഹര്‍ വീഴ്ത്തിയപ്പോള്‍ സുരേഷ് റെയ്‌നയെ ജയന്ത് യാദവ് സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കുകയായിരുന്നു. മഗ്‌ലന്‍ഹാനിന് പകരമാണ് മുംബൈ ജയന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.
Also Read: വനിതാ ടി20 ചലഞ്ച്: ഹര്‍മന്‍പ്രീതിന്റെ സൂപ്പര്‍ നോവാസിനെ തകര്‍ത്ത് മന്ദാനയുടെ ട്രെയില്‍ബ്ലേസേഴ്‌സ്
ചെന്നൈ നിരയില്‍ പരുക്കേറ്റ കേദാര്‍ ജാദവിന് പകരം മുരളി വിജയ്ക്ക് അവസരം ലഭിച്ചു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 5.3 ഓവറില്‍ 31 ന് രണ്ട് എന്ന നിലയിലാണ്. ഐപിഎല്ലില്‍ 26 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 15 ലും മുംബൈയ്ക്കായിരുന്നു ജയം. 11 ല്‍ ചെന്നൈയും ജയിച്ചു.
advertisement
ഇന്ന് ജയിക്കുന്ന ടീം ഞായറാഴ്ച നടക്കുന്ന ഫൈനലിന് നേരിട്ട് യോഗ്യത നേടും. തോല്‍ക്കുന്നവര്‍ നാളെ നടക്കുന്ന എലിമിനേറ്ററില്‍ വിജയിക്കുന്നവരുമായി ഏറ്റുമുട്ടും. അതില്‍ ജയിക്കുന്ന ടീമാകും ഇന്നത്തെ വിജയികളുമായി കലാശ പോരാട്ടത്തില്‍ ഏറ്റുമുട്ടുക.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 07, 2019 7:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
പ്ലേ ഓഫില്‍ കാലിടറുന്നോ; 12 റണ്‍സിനിടെ ചെന്നൈയ്ക്ക് രണ്ടു വിക്കറ്റ് നഷ്ടം