പരിക്കേറ്റ ഗില്ലിന് പകരം കെ.എൽ.രാഹുൽ നയിക്കും; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ഏകദിന ടീമിനെ പ്രഖ്യാപിച്ചു

Last Updated:

മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര നവംബർ 30 ന് റാഞ്ചിയിൽ ആരംഭിക്കും

News18
News18
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. കൊൽക്കത്തയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റതിനെത്തുടർന്ന് പരമ്പരയിൽ നിന്ന് പുറത്തായ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് പകരം കെഎൽ രാഹുലായിരിക്കും ഇന്ത്യയുടെ ഏകദിന ടീമിനെ നയിക്കുക. വിരാട് കോഹ്ലിയെയും രോഹിത് ശർമയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ.
തിലക് വർമ്മ, രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്ക്വാദ് എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്. അടുത്തിടെ നടന്ന ഓസ്‌ട്രേലിയപര്യടനത്തിൽ പങ്കെടുത്ത അക്‌സപട്ടേലിനും മുഹമ്മദ് സിറാജിനും ടീമിൽ ഇടം നേടാനായില്ല. പന്ത് തിരിച്ചെത്തിയെങ്കിലും ധ്രുവ് ജൂറേലിനെ നിലനിർത്തിയിട്ടുണ്ട്.
advertisement
ഓസ്‌ട്രേലിയൻ പരമ്പരയ്ക്ക് മുമ്പ് ഏകദിന ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ശുഭ്മാഗിൽ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റ് മുംബൈയിൽ ചികിത്സയിലാണ്.ഗില്ലും ശ്രേയസ് അയ്യരും ഇല്ലാത്തതിനാൽ, മധ്യനിരയെ ശക്തിപ്പെടുത്താൻ സെലക്ടർമാർ യുവ ബാറ്റ്‌സ്മാൻമാരായ തിലക്, ഗെയ്‌ക്‌വാദ് എന്നിവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ബാറ്റിംഗ് യൂണിറ്റിനെ നയിക്കും.ഫെബ്രുവരി-മാർച്ചിഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയ്ക്ക് ശേഷം ആദ്യമായാണ് വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും സ്വന്തം മണ്ണിൽ തിരിച്ചെത്തുന്നത്.
advertisement
സ്പിനിരയെ കുൽദീപ് യാദവ്, വാഷിംഗ്ടസുന്ദർ എന്നിവർ നയിക്കും. ഓൾറൌണ്ടരവീന്ദ്ര ജഡേജ തിരിച്ചെത്തിയതോടെയാണ് അക്സറിനെ ഒഴിവാക്കിയത്. അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവരായിരിക്കും ഇന്ത്യയുടെ പേസ് കരുത്ത്. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം സിറാജിനും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം അനുവദിച്ചു.ഹാർദിക് പാണ്ഡ്യ പരിക്കിൽ നന്ന് മോചിതനാകുന്നതിനാൽ നിതീഷ് റെഡ്ഡി സ്ഥാനം നിലനിർത്തി.
advertisement
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര നവംബർ 30 ന് റാഞ്ചിയിൽ ആരംഭിക്കും, തുടർന്ന് ഡിസംബർ 3 ന് റായ്പൂരിൽ രണ്ടാം മത്സരവും ഡിസംബർ 6 ന് വിശാഖപട്ടണത്ത് അവസാന ഏകദിനവും നടക്കും.
ഇന്ത്യ ഏകദിന ടീം: രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, തിലക് വർമ്മ, കെ എൽ രാഹുൽ (ക്യാപ്റ്റൻ.), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ.), വാഷിംഗ്ടസുന്ദർ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, റുതുരാജ് ഗെയ്ക്ക്വാദ്, പ്രസിദ്ധ് കൃഷ്ണ, അർഷദീപ് സിംഗ്, ധ്രുവ് ജുറേ
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
പരിക്കേറ്റ ഗില്ലിന് പകരം കെ.എൽ.രാഹുൽ നയിക്കും; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ഏകദിന ടീമിനെ പ്രഖ്യാപിച്ചു
Next Article
advertisement
Jio| 2025ൽ ജിയോയുടെ അസാമാന്യ കുതിപ്പ്: ടെലികോം ആധിപത്യം മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെ
Jio| 2025ൽ ജിയോയുടെ അസാമാന്യ കുതിപ്പ്: ടെലികോം ആധിപത്യം മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെ
  • 2025ൽ ജിയോ 50 കോടി വരിക്കാരെ പിന്നിട്ടു, ഡാറ്റാ ഉപയോഗം റെക്കോർഡ് വളർച്ചയും ആഗോള നേട്ടവും നേടി.

  • ഫിക്സഡ് വയർലെസ് ആക്സസ് രംഗത്ത് ജിയോ എയർഫൈബർ ലോകത്ത് ഒന്നാമതായതും 5G വിപ്ലവം ശക്തിപ്പെടുത്തി.

  • സ്പേസ്എക്സ്, മെറ്റ, ഗൂഗിൾ തുടങ്ങിയവയുമായി പങ്കാളിത്തം, എഐ രംഗത്ത് നിർണ്ണായക മുന്നേറ്റം നേടി.

View All
advertisement