'തല കുനിക്കരുത്; ശക്തമായി തിരിച്ചുവരാന്‍ കഴിയും'; റിങ്കു സിംഗിന്‍റെ അഞ്ചു സിക്‌സില്‍ തകര്‍ന്ന യഷ് ദയാലിനെ ആശ്വസിപ്പിച്ച് കൊല്‍ക്കത്ത
- Published by:Jayesh Krishnan
- news18-malayalam
Last Updated:
അഞ്ച് സിക്‌സുകള്‍ വഴങ്ങിയ ശേഷം താരം നിരാശനായി ഗ്രൗണ്ടിലിരിക്കുകയായിരുന്നു
ഐപിഎല്ലിൽ കൊൽക്കത്തയ്ക്ക് ത്രസിപ്പിക്കുന്ന ജയമായിരുന്നു ഗുജറാത്തിനെതിരെ നേടിയിരുന്നത്. അവസാന ഓവറിൽ ആകാംഷയും ആവേശവും നിറച്ച മത്സരത്തിൽ അവസാന അഞ്ച് പന്തുകൾ സിക്സർ പായിച്ച് റിങ്കു സിങ് വിജയം പിടിച്ചുവാങ്ങുകയായിരുന്നു. യാഷ് ദയാലിന്റെ ഓവറിലായിരുന്നു റിങ്കു കൊൽക്കത്തയ്ക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചത്.
അഞ്ച് സിക്‌സുകള്‍ വഴങ്ങിയ ശേഷം താരം നിരാശനായി ഗ്രൗണ്ടിലിരിക്കുകയായിരുന്നു. എതിര്‍താരമായിരുന്നിട്ടും ദയാലിനെ ആശ്വസിപ്പിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ”നിങ്ങളുടെ മോശം ദിവസമാണെന്ന് കരുതിയാല്‍ മതി. തല കുനിക്കരുത്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ക്ക് പോലും സംഭവിച്ചിട്ടുണ്ട്. നിങ്ങള്‍ ജേതാവാണ്. ശക്തമായി തിരിച്ചുവരാന്‍ കഴിയും.” ദയാലിന്റെ ഫോട്ടോയ്‌ക്കൊപ്പം കൊല്‍ക്കത്ത കുറിച്ചിട്ടു.
അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടിയിരുന്നത്. യഷ് ദയാലിന്റെ ആദ്യ പന്തില്‍ ഉമേഷ് യാദവ് (5) സിംഗിളെടുത്തു. പിന്നീട് സ്ട്രൈക്ക് ചെയ്യാനെത്തിയത് റിങ്കു. അടുത്ത അഞ്ച് പന്തുകളും സിക്സ് പറത്തി കളി വരുതിയിലാക്കി വിജയം സ്വന്തമാക്കി. 21 പന്തിൽ ആറ് സിക്സറും ഒരു ഫോറും നേടി റിങ്കു സിങ് പുറത്താകാതെ നിന്നു.
advertisement
ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റിന് 204 റൺസ് അടിച്ചുകൂട്ടുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ കൊൽക്കത്തയുടെ തുടക്കം നിരാശജനകമായിരുന്നു. മറുപടി ബാറ്റിങ്ങിൽ കൊൽക്കത്തയുടെ തുടക്കം നിരാശജനകമായിരുന്നു. ഒരു ഘട്ടത്തിൽ രണ്ടിന് 28 റൺസ് എന്ന നിലയിലായിരുന്നു അവർ. എന്നാൽ വെങ്കിടേഷ് അയ്യർ നേടിയ 83 റൺസും നായകൻ നിതീഷ് റാണ നേടിയ 45 റൺസും കൊൽക്കത്തയെ മൽസരത്തിലേക്ക് തിരികെ കൊണ്ടുവന്നു. അവസാന ഓവറിൽ റിങ്കു സിങിന്‍റെ വെടിക്കെട്ടിൽ അവർ ജയിച്ചുകയറുകയും ചെയ്തു.
advertisement
ഹർദിക് പാണ്ഡ്യയ്ക്ക് പകരം റാഷിദ് ഖാനാണ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നയിച്ചത്. മത്സരത്തിൽ റാഷിദ് ഖാൻ ഹാട്രിക്ക് നേടി. ഈ ഐപിഎല്ലിലെ ആദ്യ ഹാട്രിക്കാണിത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 10, 2023 10:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'തല കുനിക്കരുത്; ശക്തമായി തിരിച്ചുവരാന്‍ കഴിയും'; റിങ്കു സിംഗിന്‍റെ അഞ്ചു സിക്‌സില്‍ തകര്‍ന്ന യഷ് ദയാലിനെ ആശ്വസിപ്പിച്ച് കൊല്‍ക്കത്ത


