നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഇംഗ്ലണ്ട് വീണു, നാലാം കിരീടവുമായി ഓസീസ്

  ഇംഗ്ലണ്ട് വീണു, നാലാം കിരീടവുമായി ഓസീസ്

  • Last Updated :
  • Share this:
   ആന്റിഗ: ഐസിസി വനിതാ ടി20 ലോക കിരീടം ഓസ്‌ട്രേലിയക്ക്. ഇത് നാലാം തവണയാണ് ഓസീസ് ലോക ടി20 കിരീടം നേടുന്നത്. ഫൈനലില്‍ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിനാണ് കങ്കാരുക്കള്‍ തകര്‍ത്തത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 106 റണ്‍സ് വിജയലക്ഷ്യം 15.1 ഓവറിൽ ഓസീസ് മറികടക്കുകയായിരുന്നു.

   26 പന്തില്‍ 33 റണ്‍സുമായി ആഷ്‌ലി ഗാര്‍ഡ്‌നറും 30 പന്തില്‍ 28 റണ്‍സുമായി നായിക മെഗ് ലാനിങ്ങുമായിരുന്നു വിജയ നിമിഷം ക്രീസില്‍. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 19.4 ഓവറില്‍ 105 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഗാര്‍ഡ്‌നെറാണ് ഇംഗ്ലണ്ട് നിരയെ തകര്‍ത്തത്.

   വനിതാ ടി20 ലോകകപ്പ്: കിരീടത്തിലേക്ക് ഓസീസിന് 106 റണ്‍സ് ദൂരം

   ഇംഗ്ലണ്ടിനായി ഓപ്പണര്‍ ഡാനിയലേ വ്യാറ്റ് 43 റണ്‍സും നായിക നൈറ്റ് 25 റണ്‍സും നേടി. മറ്റ് താരങ്ങള്‍ക്കൊന്നും രണ്ടക്കം കടക്കാന്‍ കഴിഞ്ഞിരുന്നില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് 22 റണ്ണെടുത്ത വിക്കറ്റ് കീപ്പര്‍ അലൈസയുടെയും 14 റണ്ണെടുത്ത ബെത്ത് മൂണിയുടെയും വിക്കറ്റുകളാണ് നഷ്ടമായത്.

   ഇതോടെ വനിതാ ടി20 ലോകകപ്പില്‍ നാല് കിരീടമാണ് ഓസീസിന് സ്വന്തമായത്. 2009 ലെ പ്രഥമ ടൂര്‍ണ്ണമെന്റില്‍ ജേതാക്കളായ ഇംഗ്ലണ്ട് നേരത്തെ 2012 ലും 2016 ലും ഫൈനലിലെത്തിയിരുന്നെങ്കിലും രണ്ട് തവണയും ഓസീസിനോട് പരാജയപ്പെടുകയായിരുന്നു. 2010, 2012, 2014 വര്‍ഷങ്ങളിലാണ ്ഓസീസ് ഇതിനു മുമ്പ് ലോക ചാമ്പ്യന്മാരായത്. 2016 ല്‍ ഇന്ത്യയില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ വിന്‍ഡീസിനോട് എട്ട് വിക്കറ്റിനായിരുന്നു ഓസീസ് പരാജയപ്പെട്ടത്.

   First published:
   )}