ആന്റിഗ: ഐസിസി വനിതാ ടി20 ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഓസീസിന് 106 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 19.4 ഓവറില്‍ 105 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഗാര്‍ഡ്നെറാണ് ഇംഗ്ലണ്ട് നിരയെ തകര്‍ത്തത്.
ഇംഗ്ലണ്ടിനായി ഓപ്പണര്‍ ഡാനിയലേ വ്യാറ്റ് 43 റണ്‍സും നായിക നൈറ്റും 25 റണ്‍സും നേടി. മറ്റ് താരങ്ങള്‍ക്കൊന്നും രണ്ടക്കം കടക്കാന്‍ കഴിഞ്ഞിരുന്നില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 44 ന് രണ്ട് എന്ന നിലയിലാണ്. 22 റണ്ണെടുത്ത വിക്കറ്റ് കീപ്പര്‍ അലൈസയുടെയും 14 റണ്ണെടുത്ത ബെത്ത് മൂണിയുടെയും വിക്കറ്റുകളാണ് കങ്കാരുക്കള്‍ക്ക് നഷ്ടമായത്.
തിരികെ നല്കാന് ഒന്നുമില്ല, ഈ സ്വര്‍ണമല്ലാതെ: മേരി കോം
വനിതാ ടി20 ലോകകപ്പില്‍ മൂന്ന് തവണ ചാമ്പ്യന്മാരായ ഓസീസ് നിലവിലെ രണ്ടാം സ്ഥാനക്കാരുമാണ്. 2016 ല്‍ ഇന്ത്യയില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ വിന്‍ഡീസിനോട് എട്ട് വിക്കറ്റിനായിരുന്നു ഓസീസ് പരാജയപ്പെട്ടത്. 2009 ലെ പ്രഥമ ടൂര്‍ണ്ണമെന്റില്‍ ജേതാക്കളായ ഇംഗ്ലണ്ട് 2012 ലും 2016 ലും ഫൈനലിലെത്തിയിരുന്നെങ്കിലും രണ്ട് തവണയും ഓസീസിനോട് പരാജയപ്പെടുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Icc womens t20, ICC Womens World T20, Women cricket team, Women cricket team. women world cup