Lionel Messi| ലയണല്‍ മെസ്സിക്കും മൂന്ന് പി.എസ്.ജി താരങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ഫ്രഞ്ച് കപ്പില്‍ വാനെസിനെതിരായ മത്സരത്തിന് മുന്‍പ് നടത്തിയ പരിശോധനയിലാണ് മെസ്സിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ഫുട്ബോൾ സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് (Lionel Messi) കോവിഡ്-19 (Covid 19) സ്ഥിരീകരിച്ചു. മെസ്സിയ്‌ക്കൊപ്പം പി.എസ്.ജിയിലെ (PSG) മറ്റ് മൂന്ന് താരങ്ങള്‍ക്കും കോവിഡ് ബാധിച്ചു. മെസ്സിയെകൂടാതെ പ്രതിരോധതാരം യുവാന്‍ ബെര്‍നാട്, ഗോള്‍കീപ്പര്‍ സെര്‍ജിയോ റിക്കോ, മിഡ് ഫീല്‍ഡര്‍ നഥാന്‍ ബിറ്റുമസാല എന്നീ താരങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേരെയും ഐസൊലേഷനില്‍ പ്രവേശിച്ചു.
ഫ്രഞ്ച് കപ്പില്‍ വാനെസിനെതിരായ മത്സരത്തിന് മുന്‍പ് നടത്തിയ പരിശോധനയിലാണ് മെസ്സിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിതനായതോടെ മെസ്സിക്ക് ഈ മത്സരത്തില്‍ കളിക്കാനാവില്ല. മെസ്സിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പി.എസ്.ജി അധികൃതര്‍ വ്യക്തമാക്കി. മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലൺ ഡി ഓർ പുരസ്‌കാരം ഏഴ് തവണ സ്വന്തമാക്കിയ മെസ്സി ഈ സീസണിലാണ് ബാഴ്‌സലോണ വിട്ട് പി.എസ്.ജിയിലെത്തിയത്.
🎙 Mauricio Pochettino’s press conference ahead of Vannes - Paris Saint-Germain 🔴🔵https://t.co/tAhmgseDKu
— Paris Saint-Germain (@PSG_English) January 2, 2022
advertisement
പി.എസ്.ജിയ്ക്ക് വേണ്ടി 16 മത്സരങ്ങള്‍ കളിച്ച മെസ്സി ആറുഗോളുകള്‍ നേടിയിട്ടുണ്ട്. നിലവില്‍ ലീഗ് വണ്ണില്‍ പി.എസ്.ജിയാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. 19 മത്സരങ്ങളില്‍ നിന്ന് 46 പോയന്റുകളുള്ള പി.എസ്.ജി രണ്ടാമതുള്ള നീസിനേക്കാള്‍ 13 പോയന്റ് മുന്നിലാണ്. പരിക്കുമൂലം നെയ്മറും പി.എസ്.ജിയ്ക്ക് വേണ്ടി കളിക്കുന്നില്ല. ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ എംബാപ്പെ ടീം വിടാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവയെല്ലാം പി.എസ്.ജിയ്ക്ക് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
Also Read- Babar Azam |'പാകിസ്ഥാന് ഇന്ത്യയെ തോല്പ്പിച്ചതാണ് 2021ലെ ഏറ്റവും മികച്ച നിമിഷം': ബാബര് അസം
advertisement
English Summary: Seven-time Ballon d’Or winner Lionel Messi is among four players in the Paris Saint-Germain squad to have tested positive for the coronavirus ahead of the team’s French Cup game on Monday night. PSG added that one staff member also had COVID-19 in a statement on Saturday night. None of them were named at that point, but in a further statement on the team’s medical news Sunday the club named Messi, left back Juan Bernat, backup goalie Sergio Rico and 19-year-old midfielder Nathan Bitumazala.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 02, 2022 6:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Lionel Messi| ലയണല്‍ മെസ്സിക്കും മൂന്ന് പി.എസ്.ജി താരങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചു