'PSGലേക്കുള്ള മാറ്റം എനിക്കും കുടുംബത്തിനും പൊരുത്തപ്പെടാനായില്ല; ആരാധകർ വേര്‍തിരിവ് കാണിച്ചു'; ലയണല്‍ മെസി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
"പാരിസ് ആരാധകരില്‍ പിളര്‍പ്പുണ്ടായിരുന്നു. പിഎസ്ജി ആരാധകരില്‍ ഒരു വിഭാഗം എന്നോട് വേര്‍തിരിവ് കാണിച്ചു" ലയണൽ മെസി
പിഎസ്ജിയിലേക്കുള്ള മാറ്റം കുടുംബത്തിനും പൊരുത്തപ്പെടാനായില്ലെന്ന് തുറന്നുപറഞ്ഞ് ലയണൽ മെസി. ആരാധകര്‍ തനിക്ക് പിന്തുണ നല്‍കുന്നതില്‍ വേര്‍തിരിവ് കാണിച്ചിരുന്നതായി മെസി പറഞ്ഞു. എന്നെ ബഹുമാനിച്ച എല്ലാവരും എന്റെ മനസിലുണ്ടാവും എന്നും മെസ കൂട്ടിച്ചേർത്തു.
‘ഞാന്‍ പ്രതീക്ഷിച്ചതിലും പ്രയാസമായിരുന്നു ഇവിടെ. എനിക്കറിയാവുന്നവര്‍ ഡ്രസ്സിങ് റൂമിലുണ്ടായിട്ടും എളുപ്പമായിരുന്നില്ല. പ്രീ സീസണ്‍ നഷ്ടമാകല്‍, പുതിയ കളി ശൈലിയോട് ഇണങ്ങല്‍, പുതിയ സഹതാരങ്ങള്‍, പുതിയ നഗരം എല്ലാം .എനിക്കും എന്റെ കുടുംബത്തിനും എളുപ്പമായിരുന്നില്ല” മെസി പറഞ്ഞു.
പാരിസ് ആരാധകരില്‍ പിളര്‍പ്പുണ്ടായിരുന്നു. പിഎസ്ജി ആരാധകരില്‍ ഒരു വിഭാഗം എന്നോട് വേര്‍തിരിവ് കാണിച്ചു. ഇതിന് മുൻപ് എംബാപ്പെയുടെയും നെയ്മറിന്റെയും കാര്യത്തിലും ഇതാണ് സംഭവിച്ചത്. ഇങ്ങനെയാണ് അവർ ചെയ്യുന്നതെന്ന് ഞാന്‍ കരുതുന്നതെന്ന് ലയണൽ മെസി പറഞ്ഞു.
advertisement
പിഎസ്ജി വിട്ട മെസി യുഎസ്എയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിയിലേക്ക് ആണ് എത്തുന്നത്. മെസിയുടെ അരങ്ങേറ്റം ജൂലായ് 21-ന് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. 2021ലാണ് മെസ്സി ബാർസിലോന വിട്ട് പിഎസ്ജിയിൽ ചേർന്നത്. ടീമിനായി 32 ഗോളുകളും 35 അസിസ്റ്റുകളും താരം നേടിയിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 24, 2023 3:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'PSGലേക്കുള്ള മാറ്റം എനിക്കും കുടുംബത്തിനും പൊരുത്തപ്പെടാനായില്ല; ആരാധകർ വേര്‍തിരിവ് കാണിച്ചു'; ലയണല്‍ മെസി