• HOME
 • »
 • NEWS
 • »
 • sports
 • »
 • ക്വാർട്ടർ നിയന്ത്രിച്ച മത്തേയു ലഹോസിനെതിരെ ആഞ്ഞടിച്ച് മെസി; 'ഈ റഫറിയെ ഫിഫയൊന്ന് നോക്കിവെച്ചോളൂ

ക്വാർട്ടർ നിയന്ത്രിച്ച മത്തേയു ലഹോസിനെതിരെ ആഞ്ഞടിച്ച് മെസി; 'ഈ റഫറിയെ ഫിഫയൊന്ന് നോക്കിവെച്ചോളൂ

ഫിഫ ലോകകപ്പ് ക്വാര്‍ട്ടറില്‍ അര്‍ജന്റീനയും, നെതര്‍ലന്‍ഡ്സും തമ്മിലുള്ള മത്സരത്തിൽ ലോകകപ്പ് റഫറി അന്റോണിയോ മത്തേയു ലോഹോസിനെതിരെ ആരോപണവുമായി ലയണല്‍ മെസി.

 • Share this:

  ലോകകപ്പ് റഫറി അന്റോണിയോ മത്തേയു ലോഹോസിനെതിരെ ആരോപണവുമായി അര്‍ജന്റീന ടീമിം ക്യാപ്റ്റന്‍ ലയണല്‍ മെസി. ഏറെ നിര്‍ണായകമായ ഒരു മത്സരത്തില്‍ റഫറി തന്റെ ജോലി കൃത്യമായി നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് മെസി ആരോപിച്ചു. ഫിഫ ലോകകപ്പ് ക്വാര്‍ട്ടറില്‍ അര്‍ജന്റീനയും, നെതര്‍ലന്‍ഡ്സും തമ്മിലുള്ള മത്സരത്തിന് ശേഷമാണ് മെസിയുടെ പ്രതികണം. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ റഫറി അന്റോണിയോ മത്തേയു ലഹോസ് 19 മഞ്ഞ കാർഡുകളാണ് പുറത്തെടുത്തത്. ഇതുപോലെയുള്ള മൽസരങ്ങളിൽ, കൃത്യമായി  ജോലി നിർവഹിക്കാൻ കഴിയാത്ത ഇങ്ങനെ ഒരു റഫറിയെ ഫിഫ നിയമിക്കരുതെന്ന് മെസി ആവശ്യപ്പെട്ടു.

  വെള്ളിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ നെതര്‍ലന്‍ഡ്സിനെതിരെ വീഴ്ത്തി അര്‍ജന്റീന 2022 ഫിഫ ലോകകപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചിരുന്നു. അര്‍ജന്റീനന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസാണ് ഇക്കുറി താരമായത്. എക്‌സ്ട്രാ ടൈമില്‍ ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ച് സമനിലയിലെത്തി. നെതര്‍ലന്‍ഡ്‌സിനായി വൗട്ട് വെഗ്ഹോസ്റ്റ് ഇരട്ടഗോള്‍ നേടി. അര്‍ജന്റീനയ്ക്കായി നഹുവേല്‍ മൊളീന ലയണല്‍ മെസി എന്നിവരാണ് ഗോള്‍ നേടിയത്.

  വിവാദ തീരുമാനങ്ങളിലൂടെ നേരത്തെ കുപ്രസിദ്ധനാണ് ലാഹോസ്. ഡീഗോ മറഡോണയുടെ മരണശേഷം ബാഴ്സലോണ- ഒസാസുന മത്സരത്തിനിടെ ലയണൽ മെസി അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചപ്പോളും ലാഹോസ് നടപടിയെടുത്തിരുന്നു. ജേഴ്സി അഴിച്ചതിനായിരുന്നു നടപടി.

  Also read-അര്‍ജന്‍റീനയുടെ വന്‍മതിലായി എമിലിയാനോ മാര്‍ട്ടീനസ്

  ലോകത്തെങ്ങും ആരാധകരുള്ള താരമാണ് ലയണല്‍ മെസി. സമകാലീന ഫുട്‌ബോളിലെ അസാമാന്യ പ്രതിഭ, ഏഴ് തവണ ബാലന്‍ ഡി ഓര്‍ ജേതാവ്, ക്ലബിനും രാജ്യത്തിനും നിരവധി വിജയങ്ങള്‍ സമ്മാനിച്ച താരം, എന്തിനേറെ എക്കാലത്തെയും മികച്ച താരം എന്ന വാഴ്ത്തലും, മെസിക്ക് സ്വന്തമാണ്. കരിയറില്‍ ഒട്ടുമിക്ക നേട്ടങ്ങളും കൈവരിച്ചെങ്കിലും കിട്ടാക്കനിയായ തുടരുന്ന ലോകകപ്പ് ഇത്തവണ കൈപ്പിടിയിലൊതുക്കുകയെന്നതാണ് മെസിയുടെ ലക്ഷ്യം.

  2014 ല്‍ ലോകകിരീടത്തിന് അരികിലെത്തിയെങ്കിലും ജര്‍മ്മനിയോട് തോറ്റതോടെ മെസിക്ക് നിരാശനായി മടങ്ങേണ്ടിവന്നു. ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ സെമിയില്‍ പ്രവേശിച്ചതോടെ ടീമിന്റെ ആത്മവിശ്വാസം കൂടിയിരിക്കുകയാണ്.

  Also read- ഈ ലോകകപ്പിൽ മെസി കരയുന്നത് എനിക്ക് കാണണം’; ബ്രസീൽ മുൻതാരം ഫ്രെഡ്

  എന്നാല്‍ മെസി കരയുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്ന് ബ്രസീലിന്റെ മുന്‍താരം ഫ്രെഡ് പറഞ്ഞിരുന്നു. ബ്രസീലിനായി 39 മത്സരങ്ങള്‍ കളിക്കുകയും 2006, 2014 ലോകകപ്പുകളില്‍ അവരുടെ ടീമിന്റെ ഭാഗമാകുകയും ചെയ്ത ഫ്രെഡ്, ESPN-ന് നല്‍കിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്: ”എനിക്ക് ബ്രസീല്‍-അര്‍ജന്റീന സെമിഫൈനല്‍ കാണണം. അവിടെ നെയ്മറുടെ വിജയവും മെസി കരയുന്നതും എനിക്ക് കാണണം”.

  2021 ലെ വേനല്‍ക്കാലത്ത് കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീന ബ്രസീലിനെ നേരിട്ടപ്പോള്‍ അവസാന ചിരി മെസിയുടേതായിരുന്നു. അന്നത്തെ വിജയം ബ്രസീല്‍ ആരാധകര്‍ക്ക് ഇന്നും നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയാണ്. എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്റീന ജയിച്ചതോടെ നായകനെന്ന നിലയില്‍ മെസി നേടിയ ആദ്യ അന്താരാഷ്ട്ര കിരീടനേട്ടം കൂടിയായിരുന്നു അത്.

  Published by:Sarika KP
  First published: