ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡ് താരം ലോക്കി ഫെര്‍ഗൂസണ് റെക്കോഡ്
- Published by:Sarika KP
- news18-malayalam
Last Updated:
ഒരു റൺസ് പോലും വിട്ടുകൊടുക്കാതെ നാല് ഓവറിൽ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ ഫെർഗൂസൺ പുതിയ റെക്കോഡ് സ്വന്തമാക്കി.
ടി20 ലോകകപ്പില്‍ ഏറ്റവും മികച്ച കളി പുറത്തെടുത്ത് ചരിത്രം സൃഷ്ടിച്ച് ന്യൂസിലാൻഡ് പേസർ ലോക്കി ഫെർഗൂസണ്‍. ഒരു റൺസ് പോലും വിട്ടുകൊടുക്കാതെ നാല് ഓവറിൽ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ ഫെർഗൂസൺ പുതിയ റെക്കോഡ് സ്വന്തമാക്കി. തിങ്കളാഴ്ച നടന്ന ലോകകപ്പ് മത്സരത്തിൽ പാപ്പുവ ന്യു ഗുനിയയ്ക്കെതിരെ ഏഴ് വിക്കറ്റിനാണ് ന്യൂസിലാൻഡ് വിജയം കരസ്ഥമാക്കിയത്. പിഎൻജിയെ 19.4 ഓവറില്‍ 78 റണ്‍സിനാണ് ന്യൂസിലാൻഡ് പുറത്താക്കിയത്. കാനഡയുടെ സഅദ് ബിന്‍ സഫര്‍ സ്ഥാപിച്ച 4-4-0-2 എന്ന റെക്കോഡാണ് ഫെര്‍ഗൂസണ്‍ ഇത്തവണ തിരുത്തിയെഴുതിയത്. നാലോവറില്‍ ഒരു റണ്‍സ് പോലും വിട്ടുകൊടുക്കാതെ അദ്ദേഹം എല്ലാം മെയ്ഡനുകളാക്കി മാറ്റുകയായിരുന്നു.
ഐസിസി ടൂർണമെൻ്റുകളിലെ ഏറ്റവും സ്ഥിരതയുള്ള ടീമുകളിലൊന്നായ ന്യൂസിലൻഡ്, ഈ ടി20 ലോകകപ്പിൽ ഒമാനെതിരെ ഗ്രൂപ്പ് മത്സരത്തിൽ വിജയിച്ചിരുന്നു. അഫ്ഗാനിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകളോട് പിഎൻജി നേരത്തെ പരാജപ്പെട്ടിരുന്നു. അഫ്ഗാനെതിരേ 84 റണ്‍സിന്റെ വന്‍ തോൽവിയാണ് അവര്‍ക്ക് നേരിട്ടത്. മത്സരത്തിൽ രണ്ടാം പന്തിൽ തന്നെ ഫിന്‍ അലനും (പൂജ്യം) മൂന്നാം ഓവറിൽ ഡീപ് മിഡ് വിക്കറ്റിൽ രചിന്‍ രവീന്ദ്രയും (11 പന്തില്‍ ആറ്) പുറത്തായി.
32 പന്തിൽ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം ഡെവൺ കോൺവേ 35 റൺസെടുത്തു. ക്യാപ്റ്റൻ കെയ്ൻ വില്യംസണ്‍ (18*), ഡാരില്‍ മിച്ചല്‍ (19*) എന്നിവർ പുറത്താകാതെ നിന്ന് ന്യൂസിലൻഡിൻ്റെ വിജയത്തിന് അടിത്തറയിട്ടു. അതേസമയം ഫെർഗൂസൻ്റെ മാന്ത്രിക ബോളിംഗാണ് കുറഞ്ഞ സ്‌കോറിന് പാപ്പുവ ന്യൂ ഗിനിയയെ പുറത്താക്കിയാത്. ഒരു റൺ പോലും വിട്ടുകൊടുക്കാതെയാണ് ഫെർഗൂസൺ ബോളിംഗ് പൂർത്തിയാക്കിയത്. ഇതോടെ 2021 നവംബറിൽ പനാമയ്‌ക്കെതിരെ നാല് മെയ്ഡനുകളും ബൗൾ ചെയ്ത സാദ് ബിൻ സഫറിനൊപ്പം എത്തുന്ന ആദ്യ താരമായി താരമായിരിക്കുകയാണ് ഫെർഗൂസൻ.
advertisement
അസദ് വാല (6), ചാള്‍സ് അമിനി (17), ചാഡ് സോപ്പര്‍ (1) എന്നിവരുടെ വിക്കറ്റുകളും ഫെര്‍ഗൂസന്റെ മാന്ത്രിക ബോളിംഗിലാണ് ആണ് വീണത്.
തൻ്റെ അവസാന ടി20 ലോകകപ്പ് മത്സരം കളിക്കുന്ന ട്രെൻ്റ് ബോൾട്ട് (2-14), ടിം സൗത്തി (2-11), എന്നിവർ രണ്ട് വിക്കറ്റുകള്‍ നേടി. മിച്ചൽ സാൻ്റ്നർ അവശേഷിച്ച ഒരു വിക്കറ്റ് കൂടി സ്വന്തമാക്കിയതോടെ പിഎൻജിയുടെ ടോപ് സ്കോറർ സെസെ ബേ 12 റൺസിൽ മുന്നേറ്റം അവസാനിപ്പിച്ചു. 7 റണ്‍സ് നേടിയ ഹിരി ഹിരിയെ 16-ാം ഓവറില്‍ ട്രെന്‍ഡ് ബോള്‍ട്ട് പുറത്താക്കി. പിന്നാലെയെത്തിയ വിക്കറ്റ് കീപ്പര്‍ കിപ്ലിന്‍ ഡോരിഗ 5 റണ്‍സ് മാത്രമാണ് എടുത്തത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 18, 2024 1:20 PM IST